ഇസ്രയേലിൽ പുതുതായി 16,000 ഇന്ത്യൻ നിർമ്മാണ തൊഴിലാളികൾ; എല്ലാം പലസ്തീനികൾക്ക് പകരം
ഹമാസിന്‍റെ ആക്രമണത്തിന് പിന്നാലെ ഇസ്രേയില്‍ പലസ്തീന്‍കാർക്ക് രാജ്യത്തേക്കുള്ള പ്രവേശനം നിഷേധിച്ചു. ഇതിന് പിന്നാലെയാണ് ഇസ്രയേലില്‍ വിദേശ നിര്‍മ്മാണ് തൊഴിലാളികളിലേക്ക് തിരിഞ്ഞത്.
കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ ഏഴിന് നടന്ന ഹമാസിന്‍റെ അപ്രതീക്ഷിത ആക്രമണത്തിന് പിന്നാലെ പലസ്തീനികള്‍ക്ക്, ഇസ്രയേല്‍ ഏര്‍പ്പെടുത്തിയ വിലക്കിനെ തുടര്‍ന്ന് ഒഴിവ് വന്ന നിർമ്മാണ തൊഴിലുകളിലേക്ക് ഇന്ത്യന്‍ തൊഴിലാളികള്‍ എത്തി. ഹമാസിന്‍റെ ആക്രമണത്തിന് മുമ്പ് ഇസ്രയേലിലെ നിർമ്മാണ തൊഴിലാളികളില്‍ ഭൂരിഭാഗവും പലസ്തീന്‍കാരായിരുന്നു. എന്നാല്‍ ഒക്ടോബർ ഏഴിന്‍റെ ആക്രമണം എല്ലാം മാറ്റിമറിച്ചു. ഇതിന് പിന്നാലെയാണ് പലസ്തീന്‍കാര്‍ക്ക് ഇസ്രയേലില്‍ പ്രവേശനാനുമതി നിഷേധിക്കപ്പെട്ടത്. ഈ ഒഴിവിലേക്കാണ് ഇപ്പോള്‍ ഇന്ത്യന്‍, ചൈനീസ് തൊഴിലാളികള്‍ ജോലിയില്‍ പ്രവേശിച്ചിരിക്കുന്നത്.
ലോകത്തിലെ അഞ്ചാമത്തെ വലിയ സമ്പദ് വ്യവസ്ഥയും അതിവേഗം വളരുന്ന രാജ്യവുമാണ് ഇന്ത്യ. എന്നാല്‍ ജനസംഖ്യാ വളര്‍ച്ച തൊഴിലില്ലായ്മ രൂക്ഷമാക്കുന്നു. ഇത് ഇന്ത്യയില്‍ നിന്നും തൊഴില്‍ തേടി വിദേശത്ത് കടക്കുന്നവരുടെ എണ്ണത്തില്‍ വലിയ വര്‍ദ്ധനവാണ് സൃഷ്ടിച്ചത്. കഴിഞ്ഞ ഇരുപത് വര്‍ഷത്തിലേറെയായി ഇന്ത്യക്കാര്‍ ഇസ്രയേലില്‍ ജോലി ചെയ്യുന്നുണ്ടെങ്കിലും ഒരു വര്‍ഷത്തിനിടെ ഈ തൊഴില്‍സേനയില്‍ വലിയ വര്‍ദ്ധനവാണ് സൃഷ്ടിക്കപ്പെട്ടത്. ഇന്ത്യക്കാരുടെ ഇസ്രയേലിലെ ആദ്യകാല തൊഴിലുകളെല്ലാം പ്രായമായവരുടെ പരിചരണവും വജ്രവ്യാപാരവും ഐടി പ്രൊഫഷണകളുമായിട്ടായിരുന്നു. എന്നാല്‍, പുതിയ തൊഴിലുകള്‍ നിര്‍മ്മാണ തൊഴിലാളികളായിട്ടാണ്.
ഇസ്രയേലിന്‍റെ യുദ്ധം പലസ്തീന്‍ കടന്ന് ലബണനിലേക്കും സിറിയയിലേക്കും വ്യാപിച്ചതോടെ രാജ്യത്തെ നിര്‍മ്മാണ മേഖലകളില്‍ കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെട്ടു. ഇതോടെയാണ് ഇന്ത്യയില്‍ നിന്നുള്ള നിർമ്മാണ തൊളിലാളികള്‍ക്ക് ഇസ്രയേലില്‍ ഡിമാന്‍റ് വര്‍ദ്ധിച്ചതെന്ന് ദില്ലി ആസ്ഥാനമായുള്ള ഡൈനാമിക് സ്റ്റാഫിംഗ് സർവീസസ് ചെയർമാൻ സമീർ ഖോസ്ല ചൂണ്ടിക്കാട്ടുന്നു. ഉത്തര്‍പ്രദേശില്‍ നിന്നാണ് ഏറ്റവും കൂടുതല്‍ നിര്‍മ്മാണ തൊഴിലാളികൾ ഇസ്രയേലിലേക്ക് എത്തിയത്. ഹമാസിന്‍റെ ആക്രമണത്തിന് മുമ്പ് 80,000 പലസ്തീനികളും 26,000 വിദേശികളുമാണ് ഇസ്രയേലിന്‍റെ നിർമ്മാണ മേഖലയിൽ ജോലി ചെയ്തിരുന്നതെന്ന് സെൻട്രൽ ബാങ്ക് ഓഫ് ഇസ്രായേലിലെ ഇയാൽ അർഗേവ് പറയുന്നു. എന്നാല്‍ ഇന്ന് പലസ്തീനികള്‍ക്ക് ഇസ്രയേലിലേക്ക് പ്രവേശനമില്ലാത്തതിനാല്‍ ആ തൊഴില്‍ ഒഴിവുകള്‍ നികത്താനാണ് വിദേശ നിർമ്മാണ തൊഴിലാളികളെ എത്തിക്കുന്നത്. നിലവില്‍ 16,000 നിർമ്മാണ തൊഴിലാളികളാണ് ഇന്ത്യയില്‍ നിന്ന് എത്തിയതെങ്കിലും കൂടുതല്‍ നിർമ്മാണ തൊഴിലാളികളെ ആവശ്യമായതിനാല്‍ ഇന്ത്യക്കാര്‍ക്ക് കൂടുതല്‍ സാധ്യതയുണ്ടെന്നും റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടുന്നു.
'അഴിമതിക്കാരെ കൂട്ടിലടയ്ക്കും'; 200 -ൽ അധികം പുതിയ ജയിലുകള്‍ നിർമ്മിക്കാന്‍ ചൈന