മല്ലിയിലയ്‍ക്ക് വില 141 രൂപയോ? ഞെട്ടി കസ്റ്റമർ, പിന്നാലെ ഞെട്ടി നെറ്റിസൺസും

ഹർഷ് ഉപാധ്യായ പങ്കുവച്ചിരിക്കുന്ന സ്ക്രീൻഷോട്ടിൽ 131, 141 എന്നിങ്ങനെയാണ് മല്ലിയിലയുടെ വില എന്ന് കാണാം. മല്ലിയില പോലെ ഒരു സാധനത്തിന് ഇത്രയും വലിയ വിലയോ എന്ന തന്റെ അമ്പരപ്പ് മുഴുവനും ഇയാളുടെ പോസ്റ്റിൽ കാണാം. 

141 rupees for 100gm coriander leaves viral post

കറിവേപ്പിലയും മല്ലിയിലയുമൊന്നും പൈസ കൊടുക്കാതെ വാങ്ങാനിഷ്ടപ്പെടുന്നവരാണ് നമ്മൾ. പച്ചക്കറി വാങ്ങിക്കഴിഞ്ഞാൽ കടക്കാരോട് കുറച്ച് കറിവേപ്പിലയും മല്ലിയിലയും വെച്ചേക്കണേ എന്നാണ് പലരും പറയാറ്. ചിലർ അതിന് വളരെ ചെറിയൊരു തുകയീടാക്കും. ചിലർ ഒന്നും ഈടാക്കാറില്ല. എന്നാൽ, 100 ​ഗ്രാം മല്ലിയിലയ്ക്ക് 140 രൂപ എന്ന് കണ്ട് ഞെട്ടിയിരിക്കുകയാണ് ഒരു യുവാവ്. 

സെപ്‌റ്റോയിലാണ് മല്ലിയിലയുടെ വില കണ്ട് ഇയാൾ ഞെട്ടിപ്പോയത്. ​അടുത്തിടെ, ഗുഡ്ഗാവ് നിവാസിയായ ഹർഷ് ഉപാധ്യായ എന്നയാളാണ് ക്വിക്ക്-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമായ സെപ്‌റ്റോയിലെ മല്ലി വിലയെ കുറിച്ച് സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരിക്കുന്നത്. ഹർഷ് ഉപാധ്യായ പങ്കുവച്ചിരിക്കുന്ന സ്ക്രീൻഷോട്ടിൽ 131, 141 എന്നിങ്ങനെയാണ് മല്ലിയിലയുടെ വില എന്ന് കാണാം. മല്ലിയില പോലെ ഒരു സാധനത്തിന് ഇത്രയും വലിയ വിലയോ എന്ന തന്റെ അമ്പരപ്പ് മുഴുവനും ഇയാളുടെ പോസ്റ്റിൽ കാണാം. 

141 rupees for 100gm coriander leaves viral post

ഇതുപോലെ പല സാധനങ്ങൾക്കും ഈ പ്ലാറ്റ്‍ഫോമിൽ വില കൂടുതലാണ് എന്നും ഇയാൾ പറയുന്നുണ്ട്. എന്നാൽ, ഇത് ചൂണ്ടിക്കാണിച്ചപ്പോൾ ആ പ്രശ്നം പരിഹരിക്കാം എന്ന് പറഞ്ഞുവെന്നും പറയുന്നുണ്ട്.

ഇതുപോലെ ഒരു സംഭവം കഴിഞ്ഞ മെയ് മാസത്തിലും ഉണ്ടായിരുന്നു. ബ്ലിങ്കിറ്റിൽ മല്ലിയിലയുടെ വില കണ്ടാണ് അന്നൊരു കസ്റ്റമർ ഞെട്ടിയത്. അത് സോഷ്യൽ മീഡിയയിൽ വൈറലായതോടെ ഫ്രീ കൊറിയാൻഡർ എന്നൊരു ഫീച്ചറും ബ്ലിങ്കിറ്റ് അവതരിപ്പിച്ചിരുന്നു. 

Latest Videos
Follow Us:
Download App:
  • android
  • ios