'കോന്‍ ബനേഗ ക്രോർപതി'യിൽ ഒരു കോടി രൂപ സ്വന്തമാക്കി 14-കാരൻ !

 12.5 ലക്ഷം രൂപയുടെ ചോദ്യത്തിനാണ് മായങ്ക് തന്‍റെ ആദ്യ ലൈഫ് ലൈന്‍ ഉപയോഗിക്കുന്നത്. 15 ചോദ്യങ്ങള്‍ക്കും വളരെ എളുപ്പത്തില്‍ ഉത്തരം നല്‍കാന്‍ മായങ്കിന് കഴിഞ്ഞു. 

14-year-old Mayank became youngest contestant to win 1 crore on Kaun Banega Crorepati bkg


ന്ത്യയിലെ ജനപ്രിയ ക്വിസ് ഷോയായ കോന്‍ ബനേഗ ക്രോർപതിയിൽ ഒരു കോടി രൂപ നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ മത്സരാർത്ഥിയായി 14 കാരന്‍ ചരിത്രം സൃഷ്ടിച്ചു. ഹരിയാനയിലെ മഹേന്ദ്രഗഡിൽ നിന്നുള്ള എട്ടാം ക്ലാസ് വിദ്യാർത്ഥിയായ മായങ്കാണ് ഇത്തവണത്തെ വിജയി. അമിതാഭ് ബച്ചൻ ക്വിസ്റ്റ് മാസ്റ്ററായെത്തുന്ന ഐതിഹാസിക ഷോയുടെ 15-ാം പതിപ്പിൽ 16-ാമത്തെ ചോദ്യത്തിന് ഉത്തരം നല്‍കിയതോടെയാണ് ഒരു കോടി രൂപയുടെ സമ്മാനം മായങ്കിനെ തേടിയെത്തിയത്. 

ഒരു കോടി രൂപ സമ്മാനം നേടുന്നതിനിടെയുള്ള ചോദ്യങ്ങള്‍ക്കിടെ ലൈഫ് ലൈനുകളൊന്നും തന്നെ ഉപയോഗിക്കാതെ മായങ്ക് 3.2 ലക്ഷം രൂപയുടെ സമ്മാനം സ്വന്തമാക്കി. പിന്നീട് 12.5 ലക്ഷം രൂപയുടെ ചോദ്യത്തിനാണ് മായങ്ക് തന്‍റെ ആദ്യ ലൈഫ് ലൈന്‍ ഉപയോഗിക്കുന്നത്. 15 ചോദ്യങ്ങള്‍ക്കും വളരെ എളുപ്പത്തില്‍ ഉത്തരം നല്‍കാന്‍ മായങ്കിന് കഴിഞ്ഞു. ഇതോടെ ഒരു കോടി രൂപയുടെ ചോദ്യത്തിലേക്ക് മായങ്കെത്തി. "പുതിയതായി കണ്ടെത്തിയ ഭൂഖണ്ഡത്തിന് അമേരിക്ക എന്ന് പേരിട്ടിരിക്കുന്ന ഭൂപടം സൃഷ്ടിച്ചതിന്‍റെ ബഹുമതി ഏത് യൂറോപ്യൻ കാർട്ടോഗ്രാഫറാണ്?" എന്ന ചോദ്യമായിരുന്നു ഒരു കോടി രൂപ വിലയുള്ള ചോദ്യം. എബ്രഹാം ഒർട്ടേലിയസ്, ജെറാഡസ് മെർകാറ്റർ, ജിയോവാനി ബാറ്റിസ്റ്റ ആഗ്നീസ്, മാർട്ടിൻ വാൾഡ്സീമുള്ളർ. എന്നിങ്ങനെ നാല് പേരുകളായിരുന്നു ഉണ്ടായിരുന്നത്. 

ശക്തമായ തിരയിൽ ഒഴുക്കില്‍പ്പെട്ട് കടലിലേക്ക് വീഴുന്ന മോഡൽ; സിരകള്‍ മരവിപ്പിക്കുന്ന ഫോട്ടോഷൂട്ടിന്‍റെ വീഡിയോ !

ജോലിയുണ്ട് പക്ഷേ, ഉദ്യോഗാർത്ഥികൾ മദ്യപാനികളും ക്രിമിനൽ റെക്കോർഡ് ഉള്ളവരും ആയിരിക്കണം !

ആശങ്കയൊന്നുമില്ലാതെ മായങ്ക് മാർട്ടിൻ വാൾഡ്‌സീമുള്ളറിന്‍റെ പേര് പറഞ്ഞു. ഇതോടെ സമ്മാനമായ ഒരു കോടി രൂപ മായങ്കിനെ തേടിയെത്തി. ഏറ്റവും ഒടുവിലായി ഏഴ് കോടി രൂപയ്ക്കുള്ള ചോദ്യത്തിനും മായങ്ക് ശ്രമം നടത്തി. എന്നാല്‍, ഉത്തരം കണ്ടെത്താന്‍ മായങ്കിന് കഴിയാത്തതിനാല്‍ 14 കാരന്‍ മത്സരം ഉപേക്ഷിച്ചു. ഹരിയാന മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടര്‍, മായങ്കിനെ അഭിനന്ദിച്ച് ട്വിറ്ററില്‍ (x) കുറിപ്പെഴുതി. മാതാപിതാക്കളും ആതിഥേയനായ അമിതാഭ് ബച്ചനും നൽകിയ പിന്തുണയ്ക്ക് മായങ്ക് നന്ദി പറഞ്ഞു. മാതാപിതാക്കളുടെ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങളാണ് തനിക്ക് വിജയം നേടിതന്നതെന്നും മായങ്ക് കൂട്ടിച്ചേര്‍ത്തു. 

ചീഞ്ഞളിഞ്ഞ ഉരുളക്കിഴങ്ങിൽ നിന്നുള്ള വിഷ വാതകം ശ്വസിച്ച് ഒരു കുടുംബത്തിലെ നാലുപേർ മരിച്ചു !

Latest Videos
Follow Us:
Download App:
  • android
  • ios