പ്രതിദിനം 12,000 ചുവടുകള്‍, യൂട്യൂബറുടെ രൂപമാറ്റം കണ്ട് അമ്പരന്ന് നെറ്റിസണ്‍സ് !
ബീസ്റ്റ്, പ്രതിദിനം നടന്നത് 12,000 ചുവടുകളായിരുന്നു. നടന്ന് നടന്ന് അദ്ദേഹത്തിന്‍റെ രൂപത്തില്‍ വന്ന വലിയ മാറ്റം നെറ്റിസണ്‍സിനിടയില്‍ വളരെ പെട്ടെന്ന് തന്നെ വൈറലായി.
ജീവിത രീതിയുടെയും സാഹചര്യങ്ങളുടെയും ഫലമായി ശരീരം അനങ്ങിയുള്ള ജോലികളില്‍ നിന്നും ഓഫീസ് ജോലികളിലേക്ക് നമ്മള്‍ മാറിയിട്ട് കാലമേറെയായി. ഇതിന്‍റെ ഫലമായി ശരീരത്തിന് കാര്യമായ ചലനങ്ങള്‍ ഇല്ലാതിരിക്കുകയും ഇത് രോഗാവസ്ഥയിലേക്ക് നീങ്ങുകയും ചെയ്യുന്നത് സാധാരണമാണ്. ഈ പ്രശ്നത്തിന് പരിഹാരമായിട്ടാണ് ഡോക്ടര്‍മാര്‍ രോഗികളോട് ദിവസവും അല്പ ദൂരം നടക്കാന്‍ ആവശ്യപ്പെടുന്നത്. ഇത്തരത്തില്‍ അല്പദൂരം നടക്കുമ്പോള്‍ മനുഷ്യശരീരത്തിലെ ഏതാണ്ടെല്ലാ അവയവങ്ങള്‍ക്കും ചലനമുണ്ടാവുകയും അവ കൂടുതല്‍ ഊര്‍ജ്ജസ്വലമായി പ്രവര്‍ത്തിക്കുകയും ചെയ്യുന്നു. എന്നാല്‍, നടന്ന് നടന്ന് തന്‍റെ ശരീരത്തിന്‍റെ തന്നെ രൂപം മാറ്റിയ ഒരു യൂട്യൂബറെ കുറിച്ചാണ്.
പ്രശസ്ത യൂട്യൂബറായ ബീസ്റ്റാണ് കഥാനായകന്‍. കഴിഞ്ഞ ദിവസം അദ്ദേഹം ട്വിറ്റര്‍ അക്കൗണ്ടില്‍ തന്‍റെ രണ്ട് ചിത്രങ്ങള്‍ പങ്കുവച്ചു. ഒപ്പം ഇങ്ങനെ എഴുതി, 'ഉറക്കമുണർന്നപ്പോൾ എനിക്ക് പൊണ്ണത്തടിയാണെന്ന് മനസ്സിലായി, അതിനാൽ ഞാൻ ഒരു ദിവസം 12,500 ചുവടുകൾ നടക്കാൻ തുടങ്ങി. ഇനിയും ഒരുപാട് ദൂരമുണ്ട്, പക്ഷേ ഇതുവരെയുള്ള തന്‍റെ പുരോഗതിയിൽ താന്‍ സന്തുഷ്ടനാണ്.' കൂടെ പങ്കുവച്ച രണ്ട് ചിത്രങ്ങളില്‍ നിന്നും ബീസ്റ്റിന്‍റെ രണ്ട് കാലങ്ങള്‍ക്കിടയിലുള്ള രൂപമാറ്റം വ്യക്തം.
കുപ്പിയില്‍ നിന്നും ഉള്ളം കൈയിലേക്ക് ഒഴിക്കുന്ന വെള്ളം കുടിക്കുന്ന പെണ്‍സിംഹം; വീഡിയോ വൈറല്‍
ആദ്യത്തെ ചിത്രത്തില്‍ മേദസ് നിറഞ്ഞ ശരീരത്തോടെ നില്‍ക്കുന്ന ബീസ്റ്റിനെ കാണാം. തൊട്ടടുത്ത ചിത്രത്തില്‍ മേദസില്ലാത്ത 'ഫിറ്റാ'യ ശരീരത്തോടെയുള്ള ബീസ്റ്റിന്‍റെ ചിത്രവും കാണാം. അദ്ദേഹത്തിന്‍റെ ട്വിറ്റ് ഇതിനകം ആറ് കോടി അറുപത്തിനാല് ലക്ഷം പേരാണ് കണ്ടത്. നിരവധി പേര്‍ തങ്ങളുടെ അഭിപ്രായം രേഖപ്പെടുത്താനെത്തി. ബീസ്റ്റിന്‍റെ അവിശ്വസനീയമായ രൂപമാറ്റത്തില്‍ ഏറെ പേരും അതിശയം പ്രകടിപ്പിച്ചു. “ഒരു ദിവസം 12,000 ചുവടുകൾ നിങ്ങൾ എങ്ങനെ നടക്കുന്നു. എനിക്ക് പ്രതിദിനം 8000 എന്ന ലക്ഷ്യമുണ്ട്, പക്ഷേ എന്‍റെ ലക്ഷ്യം നേടാൻ എനിക്ക് ബുദ്ധിമുട്ടായിരുന്നു. കൂടുതൽ ഘട്ടങ്ങളിൽ നിങ്ങൾ എന്തെങ്കിലും രസകരമായ വഴികൾ ചേർത്തിട്ടുണ്ടോ?" പലരുടെയും ചോദ്യം ഇത് തന്നെയായിരുന്നു.
ബാഗ് കാണണമെങ്കില്‍ ഭൂതക്കണ്ണാടി വേണം; വിലയോ 51 ലക്ഷം രൂപ!