ഒറ്റയടിക്ക് പോയത് 11,000-ത്തിലധികം താമസക്കാരുടെ 'വെളിച്ചം'; കാരണക്കാരന്‍ ഒരു പാമ്പ്

ഈസ്റ്റേൺ ഗാർട്ടർ പാമ്പുകളും കിഴക്കൻ എലി പാമ്പുകളും പ്രദേശത്ത് വളരെ ഏറെയുണ്ട്. കഴിഞ്ഞ മെയ് മാസത്തില്‍ മെയ് മാസത്തിൽ നാഷ്‌വില്ലിന് സമീപം പാമ്പുകൾ മൂലം നാല് വൈദ്യുതി തടസ്സങ്ങൾ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു. 

11700 residents of US lost electricity because of the snake


വിഷ പാമ്പ് കൊത്തിയാല്‍ എത്രയും പെട്ടെന്ന് ആശുപത്രിയില്‍ പോയില്ലെങ്കില്‍ മരണം വരെ സംഭവിക്കാം. എന്നാല്‍ ഒരു പാമ്പിന് ഒരു പ്രദേശത്തെ മൊത്തം വൈദ്യുതിയും തടപ്പെടുത്താന്‍ കഴിയുമോ? കഴിയുമെന്നാണ് യുഎസിലെ വിർജീനിയയിലെ ന്യൂപോർട്ട് ന്യൂസ്, ക്രിസ്റ്റഫർ ന്യൂപോർട്ട് യൂണിവേഴ്‌സിറ്റി എന്നീ പ്രദേശങ്ങളിലെ 11,700 ഓളം വീട്ടുകാരുടെ അനുഭവം. കഴിഞ്ഞ ശനിയാഴ്ചയായിരുന്നു സംഭവം. കിൽൻ ക്രീക്ക്, സെൻട്രൽ ന്യൂപോർട്ട് ന്യൂസ്, ക്രിസ്റ്റഫർ ന്യൂപോർട്ട് യൂണിവേഴ്സിറ്റി എന്നിവയുടെ ഭാഗങ്ങൾ ഉൾപ്പെടെ ഏകദേശം 11,700 ഉപഭോക്താക്കൾക്ക് ശനിയാഴ്ച രാത്രി വൈദ്യുതി ഇല്ലായിരുന്നു. കാരണം തിരക്കിയവരോട്  ഡൊമിനിയൻ എനർജി ഉദ്യോഗസ്ഥർ പറഞ്ഞത് ഒരു പാമ്പ് ട്രാൻസ്ഫോർമറുമായി കയറിയതിനെ തുടര്‍ന്നാണ് വൈദ്യുതി പോയതെന്നും. 

ഒന്നര മണിക്കൂറിനുള്ളില്‍ എല്ലാ വീടുകളിലെയും കെട്ടിടങ്ങളിലെയും വൈദ്യുതി ബന്ധം പുനഃസ്ഥാപിച്ചെങ്കിലും പാമ്പ് ഏത് ഇനമാണെന്ന് കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. ഉയർന്ന വോൾട്ടേജുള്ള പ്രദേശത്തേക്ക് പാമ്പ് കയറിയതിനെ തുടര്‍ന്ന് ട്രാൻസ്ഫോർമറുമായി സമ്പർക്കം പുലർത്തുകയും ഇതോടെ പ്രദേശത്തെ വൈദ്യുതി ബന്ധം വിച്ഛേദിക്കപ്പെടുകയുമായിരുന്നു. വൈകീട്ട് ഒമ്പതേ കാലോടെ ഏതാണ്ട്  6,000 ത്തോളം വൈദ്യുതി തടസ്സങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. പ്രദേശത്ത് വൈദ്യുതി വിതരണം ചെയ്യുന്ന ഡൊമിനിയൻ എനർജി ക്രൂ എല്ലാ ഉപഭോക്താക്കൾക്കും രാത്രി 10:30 ഓടെ സേവനം പുനഃസ്ഥാപിച്ചെന്ന് 13 എൻബിസി ന്യൂസ് റിപ്പോർട്ട് ചെയ്തു. 

യുപിയില്‍ ആറ് വയസ്സുകാരിയെയും ആടിനെയും പീഡിപ്പിച്ച സർക്കാര്‍ ഉദ്യോഗസ്ഥന്‍ അറസ്റ്റിൽ

 ഈസ്റ്റേൺ ഗാർട്ടർ പാമ്പുകളും കിഴക്കൻ എലി പാമ്പുകളും പ്രദേശത്ത് വളരെ ഏറെയുണ്ട്. കഴിഞ്ഞ മെയ് മാസത്തില്‍ മെയ് മാസത്തിൽ നാഷ്‌വില്ലിന് സമീപം പാമ്പുകൾ മൂലം നാല് വൈദ്യുതി തടസ്സങ്ങൾ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു. ടെന്നിലെ ഫ്രാങ്ക്ലിനിലുള്ള ഹെൻപെക്ക് സബ്സ്റ്റേഷനിൽ പാമ്പുകളുടെ സ്ഥിരം സാന്നിധ്യമുണ്ടാകാറുണ്ട്. പാമ്പുകള്‍ ഇത്തരത്തില്‍ സബ്‌സ്റ്റേഷനുകളിലേക്ക് കടന്നു കയറുന്നത് കാരണം വിവിധ പ്രദേശങ്ങളിലെ വൈദ്യുതി തടസം നേരിടുന്നതും ഒരു സ്ഥിരം സംഭവമാണ്. 

സ്വർണത്തിന് വിലയിടിയുമോ? സർക്കാർ ഉടമസ്ഥതയിൽ പുതിയ സ്വർണ ശുദ്ധീകരണശാല തുറന്ന് ഘാന, ഇന്ത്യയ്ക്കും പങ്കാളിത്തം

Latest Videos
Follow Us:
Download App:
  • android
  • ios