Colorado truck driver : ബ്രേക്ക് നഷ്ടപ്പെട്ട് അപകടം, നാലുപേർ മരിച്ചു, ഡ്രൈവർക്ക് 110 വർഷം തടവ്, അന്യായമെന്ന്..

 'ഈശ്വരനോട് ഒരുപാട് തവണ ഞാന്‍ ചോദിച്ചിരുന്നു എന്തുകൊണ്ട് ആ മനുഷ്യർക്ക് പകരം ഞാൻ മരിച്ചില്ല എന്ന്. ഞാനൊരു ക്രിമിനല്ല, സംഭവിച്ചതില്‍ മാപ്പ് പറയുന്നു' എന്നും പറഞ്ഞുകൊണ്ട് അയാള്‍ പൊട്ടിക്കരഞ്ഞു. 

110 year sentence for Colorado truck driver truck drivers protesting and petition signed by 4 million

കൊളറാഡോ(Colorado)യിൽ നാല് പേരുടെ മരണത്തിനിടയാക്കിയ ആ ട്രാഫിക് അപകടം നടന്നിട്ട് രണ്ട് വർഷത്തിലേറെയായി. എന്നാൽ, ദുരന്തത്തിന് കാരണക്കാരനായ ആൾ ജീവിതകാലം മുഴുവനും ജയിലിലായിരിക്കും എന്ന് ഉറപ്പായതോടെ വേറൊരു തരത്തിലുള്ള പ്രതിഷേധത്തിന് സാക്ഷ്യം വഹിക്കുകയാണ് കൊളറാഡോ. ക്യൂബൻ കുടിയേറ്റക്കാരനായ 26 -കാരനായ റോജൽ അഗ്യുലേര-മെഡെറോസാ(Rogel Aguilera-Mederos)യിരുന്നു അപകടത്തിന് കാരണമായ ട്രക്കിന്‍റെ ഡ്രൈവര്‍. കുടുംബത്തിന് മെച്ചപ്പെട്ട ജീവിതം നൽകാമെന്ന് സ്വപ്നം കണ്ടുകൊണ്ട് യുഎസ്സിലേക്ക് വന്നയാളാണ് താനെന്ന് സ്വയം വിശേഷിപ്പിച്ച ചെറുപ്പക്കാരൻ. എന്നാൽ, ആ അപകടം നാലുപേരുടെ മരണത്തിനിടയാക്കി എന്ന് മാത്രമല്ല, ജീവിതകാലം മുഴുവനും മെഡറോസിനെ അഴിക്കകത്താക്കാനും കാരണമായി. 

2019 ഏപ്രിലിലാണ് ആ ട്രക്ക് 28 കാറുകളുടെ മേലേക്ക് പതിച്ചത്. ബ്രേക്ക് തകരാറായിരുന്നതാണ് അപകടത്തിന് കാരണം എന്നാണ് മെഡറോസ് പറഞ്ഞിരുന്നത്. ട്രക്ക് ഡ്രൈവർക്കെതിരെ 27 കുറ്റങ്ങൾ ചുമത്തി 110 വർഷം തടവാണ് അയാൾക്ക് വിധിച്ചത്. എന്നാല്‍, ഇപ്പോൾ, ട്രക്കിംഗ് കമ്മ്യൂണിറ്റി മെഡറോസിന് വിധിച്ച ഈ കനത്ത ശിക്ഷയ്‌ക്കെതിരെ പോരാടുകയാണ്. ഡ്രൈവർമാർ മെഡെറോസിനോട് ഐക്യദാർഢ്യം പ്രകടിപ്പിച്ച് സോഷ്യൽ മീഡിയയില്‍ വീഡിയോകൾ പോസ്റ്റ് ചെയ്യുന്നു. സംസ്ഥാനത്തുടനീളമുള്ള ഡ്രൈവിംഗ് ബഹിഷ്‌കരിക്കുമെന്ന് പ്രതിജ്ഞയെടുക്കുന്നു, കൂടാതെ നാല് മില്ല്യണിലധികം ആളുകളാണ് മെഡറോസിന്റെ ശിക്ഷയിൽ ഇളവ് നൽകണം എന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള ഒരു ഓൺലൈൻ പെറ്റീഷനില്‍ ഒപ്പുവച്ചിരിക്കുന്നത്. 

അപകടം

2019 ഏപ്രിൽ 25 -ന് കൊളറാഡോയിലെ ഡെൻവറിനടുത്തുള്ള ലേക്വുഡിൽ അന്തർസംസ്ഥാന പാത 70 -ലൂടെ തടി കയറ്റിയ 18 വീലർ സെമി ട്രക്ക് ഓടിച്ചുവരികയായിരുന്നു അഗ്വിലേര-മെഡെറോസ്. അന്നയാള്‍ക്ക് 23 വയസായിരുന്നു പ്രായം. ഹൂസ്റ്റൺ ആസ്ഥാനമായുള്ള ട്രക്കിംഗ് കമ്പനിയായ കാസ്റ്റെല്ലാനോ 03 ട്രക്കിംഗ് എൽഎൽസിയിലേക്ക് വേണ്ടിയാണ് തിരക്കുള്ള സമയത്തെ ട്രാഫിക്കിൽ അയാള്‍ വാഹനം ഓടിച്ചു കൊണ്ടിരുന്നത്. ആ സമയത്ത് ബ്രേക്ക് നഷ്ടപ്പെടുകയായിരുന്നു എന്ന് പിന്നീട് മെഡറോസ് പറഞ്ഞു.

110 year sentence for Colorado truck driver truck drivers protesting and petition signed by 4 million 

നിരവധി വാഹനങ്ങളുടെ മേലേക്കാണ് ട്രക്ക് ഇടിച്ചു കയറിയത്. നാലുപേരുടെ മരണത്തിനിടയാക്കിയ വന്‍ സ്ഫോടനത്തിന് ഇത് കാരണമായി. 'ലേക്ക്വുഡില്‍ നടന്ന ഏറ്റവും വലിയ അപകടങ്ങളിലൊന്ന്' എന്നാണ് ആ സമയത്ത് പൊലീസ് വക്താവ് പറഞ്ഞത്. കൊല്ലപ്പെട്ടവരില്‍ ചിലരുടെ മൃതദേഹങ്ങള്‍ മണിക്കൂറുകളുപയോഗിച്ചാണ് പുറത്തെടുത്തത്. 

സംഭവത്തില്‍ കൊളറാഡോയില്‍ നിന്നുള്ള നാലുപേര്‍ കൊല്ലപ്പെടുകയും ആറുപേര്‍ പരിക്കോടെ ആശുപത്രിയില്‍ പ്രവേശിക്കപ്പെടുകയും ചെയ്‍തിരുന്നു. അവരെല്ലാം വ്യത്യസ്ത വാഹനങ്ങളില്‍ ഹൈവേയിലൂടെ സഞ്ചരിക്കുമ്പോഴായിരുന്നു അപകടം. സംഭവസ്ഥലത്ത് വച്ച് തന്നെ മെഡറോസ് അറസ്റ്റ് ചെയ്യപ്പെട്ടു. നരഹത്യയടക്കം നിരവധി കുറ്റങ്ങള്‍ ചാര്‍ത്തി. 27 ചാര്‍ജ്ജുകളാണ് ഇയാള്‍ക്ക് നേരെ ചാര്‍ത്തപ്പെട്ടത്. ഡിസംബര്‍ 13 -ന് കൊളറാഡോ ജില്ലാ ജയില്‍ ജഡ്‍ജ് ബ്രൂസ് ജോണ്‍സ് മെഡറോസിന് 110 വര്‍ഷത്തെ തടവ് വിധിച്ചു. 

മദ്യമോ മയക്കുമരുന്നോ ഒന്നും തന്നെ മെഡറോസ് ഉപയോഗിച്ചിരുന്നില്ല എന്നും അയാള്‍ക്ക് ക്രിമിനല്‍ പശ്ചാത്തലമൊന്നും തന്നെ ഇല്ല എന്നും അധികൃതര്‍ വ്യക്തമാക്കിയിരുന്നു. എന്നാൽ, ബ്രേക്കിന്റെ നിയന്ത്രണം നഷ്‌ടപ്പെട്ട വാഹനങ്ങളെ സുരക്ഷിതമായി നിർത്താൻ സഹായിക്കുന്നതിനായി രൂപകൽപ്പന ചെയ്‌ത നിരവധി റൺവേ റാമ്പുകൾ ഡ്രൈവർ കടന്നുപോയി എന്നും, പക്ഷേ അവയൊന്നും തന്നെ മെഡറോസ് ഉപയോഗിച്ചില്ല എന്നും പ്രോസിക്യൂട്ടർമാർ പറഞ്ഞു. 

110 year sentence for Colorado truck driver truck drivers protesting and petition signed by 4 million

ശിക്ഷ വിധിക്കുന്നതിന് മുമ്പ്, മെഡെറോസ് ശിക്ഷാ ഇളവിനായി ഒരു വൈകാരിക അഭ്യർത്ഥന നൽകി. 'ഈശ്വരനോട് ഒരുപാട് തവണ ഞാന്‍ ചോദിച്ചിരുന്നു എന്തുകൊണ്ട് ആ മനുഷ്യർക്ക് പകരം ഞാൻ മരിച്ചില്ല എന്ന്. ഞാനൊരു ക്രിമിനല്ല, സംഭവിച്ചതില്‍ മാപ്പ് പറയുന്നു' എന്നും പറഞ്ഞുകൊണ്ട് അയാള്‍ പൊട്ടിക്കരഞ്ഞു. 'ഞാൻ എന്റെ കുടുംബത്തെ ബഹുമാനിക്കുന്നു, ഞാൻ എന്നെയും ബഹുമാനിക്കുന്നു, ഞാൻ ഒരു കുറ്റവാളിയല്ലെന്ന് വിശ്വസിക്കുന്ന ആളുകളെ ഞാൻ ബഹുമാനിക്കുന്നു, ഞാൻ ദൈവത്തെ ബഹുമാനിക്കുന്നു. എനിക്ക് മാപ്പ് പറയണം. നഷ്ടപ്പെട്ടതിൽ എനിക്ക് വേദനയുണ്ട്. പരിക്കേറ്റവര്‍ക്കുണ്ടായ ആഘാതവുമെനിക്കറിയാം. ദയവ് ചെയ്ത് എന്നോട് ദേഷ്യപ്പെടരുത്. എന്‍റെ കുടുംബത്തിന് ഒരു നല്ല ജീവിതത്തിന് വേണ്ടിയാണ് ഞാന്‍ കഷ്ടപ്പെട്ടത്. ഒരിക്കലും എന്‍റെ ജീവിതത്തില്‍ ആരെയെങ്കിലും വേദനിപ്പിക്കണം എന്ന് ഞാന്‍ കരുതിയിരുന്നില്ല' മെഡറോസ് കരഞ്ഞുകൊണ്ട് പറഞ്ഞുവെന്ന് വിവിധ റിപ്പോർട്ടുകൾ പറയുന്നു. 

ശിക്ഷയിളവ് ആവശ്യപ്പെട്ട് പ്രതിഷേധം

അഗ്യുലേര-മെഡെറോസിന് ലഭിച്ച ഇത്രയും നീണ്ട ശിക്ഷാവിധിയിൽ രോഷം പൊട്ടിപ്പുറപ്പെട്ടു. ദയ ആവശ്യപ്പെട്ട് നാല് മില്ല്യണിലധികം ആളുകള്‍ ഒപ്പുവച്ച ഒരു ഓൺലൈൻ അപേക്ഷ സമര്‍പ്പിക്കപ്പെട്ടു. ട്രക്കർമാർ മെഡറോസിനെ പിന്തുണച്ച് കൊളറാഡോയിൽ ബഹിഷ്‌ക്കരണം നടത്തുകയാണ്. ബലാത്സംഗം, കൊലപാതകം തുടങ്ങിയ മറ്റ് കുറ്റകൃത്യങ്ങളിൽ ശിക്ഷിക്കപ്പെട്ട ആളുകൾക്ക് ചിലപ്പോഴൊക്കെ നൽകുന്ന ചെറിയ ശിക്ഷകളെ അപേക്ഷിച്ച്, ഒരു അപകടത്തിന്റെ പേരിൽ ഡ്രൈവർക്ക് ലഭിച്ച നീണ്ട ശിക്ഷയെക്കുറിച്ച് പലരും പ്രതികരിച്ചു. 

110 year sentence for Colorado truck driver truck drivers protesting and petition signed by 4 million

Change.org പെറ്റീഷൻ ആദ്യമായി 2019 -ൽ തയ്യാറാക്കിയത് ഹെതർ ഗിബ്ലിയാണ്. അപകടത്തിന് അഗ്യുലേര-മെഡെറോസിനേക്കാൾ ട്രക്കിംഗ് കമ്പനിയെ ഉത്തരവാദിത്തപ്പെടുത്തണമെന്ന് അതില്‍ ആവശ്യപ്പെട്ടു. എന്നാൽ കഴിഞ്ഞയാഴ്‌ചത്തെ ശിക്ഷാവിധിയെ തുടർന്നാണ്‌ ഹർജിക്ക്‌ പ്രാധാന്യം ലഭിച്ചത്. ഇപ്പോൾ, അദ്ദേഹത്തിന്റെ ശിക്ഷ സമയപരിധിക്കനുസരിച്ച് ഇളവ് ചെയ്യണമെന്നും അല്ലെങ്കിൽ ഗവർണർ ജാരെഡ് പോളിസിന് ദയാഹർജി നൽകണമെന്നും ആവശ്യപ്പെടുന്നു. 

'ഞാനൊരു കൊളറോഡോക്കാരിയാണ്. ഈ മനുഷ്യന്‍ ഒരു ക്രിമിനലാണ് എന്ന് ഞാന്‍ വിശ്വസിക്കുന്നില്ല. നടന്നത് തികച്ചും ഒരു അപകടം മാത്രമാണ്. അതാണ് ഞാന്‍ ഇങ്ങനെ ഒരു പെറ്റീഷന്‍ തയ്യാറാക്കാന്‍ കാരണം' എന്നാണ് ഗിബ്ലി പറഞ്ഞത്. പല കുടുംബങ്ങളും മെഡറോസിനോട് ക്ഷമിച്ചിട്ടുണ്ട് എന്നും അവര്‍ ചൂണ്ടിക്കാട്ടുന്നു. തിങ്കളാഴ്ച ഉച്ചയോടെ പെറ്റീഷന് 4.4 മില്ല്യണ്‍ ആളുകള്‍ ഒപ്പുവച്ച് കഴിഞ്ഞു. 

ടിക്ടോക്ക്, ഫേസ്ബുക്ക്, ട്വിറ്റര്‍ തുടങ്ങി നിരവധി സോഷ്യല്‍മീഡിയാ പ്ലാറ്റ്‍ഫോമുകളിലൂടെ മറ്റ് ട്രക്ക് ഡ്രൈവര്‍മാരും മെഡറോസിന് വിധിച്ച ശിക്ഷ അന്യായമാണ് എന്ന് കാണിച്ചുകൊണ്ട് പ്രതികരിക്കുന്നുണ്ട്. മെഡറോസിനെ വെറുതെ വിടണം എന്ന് ഞങ്ങള്‍ പറയുന്നില്ല. എന്നാല്‍, 110 വര്‍ഷത്തെ തടവ് എന്നത് അംഗീകരിക്കാനാവില്ല എന്നും നീതി കിട്ടും വരെ ട്രക്ക് ഓടില്ല എന്നും അദ്ദേഹത്തിന്‍റെ സഹപ്രവര്‍ത്തകര്‍ പറയുന്നു. 

Latest Videos
Follow Us:
Download App:
  • android
  • ios