വയസ് 11, കൊല്ലേണ്ടുന്നവരുടെ ലിസ്റ്റ്, തോക്കും വാളുമടക്കം ആയുധങ്ങൾ, വിദ്യാർത്ഥി അറസ്റ്റിൽ, തമാശക്കെന്ന് മറുപടി

കയ്യിൽ വിലങ്ങുവച്ചാണ് കുട്ടിയെ പൊലീസ് കൊണ്ടുപോയത്. ഇതിന്റെ വീഡിയോ പിന്നീട് സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു.

11 year boy arrested in florida for kill list and weapons

ആയുധശേഖരവുമായി 11 -കാരൻ അറസ്റ്റിൽ. അത് മാത്രമല്ല, രണ്ട് വ്യത്യസ്ത സ്കൂളുകളിൽ കൊലപാതകം നടത്താൻ കുട്ടി പദ്ധിതിയിട്ടിരുന്നു എന്നും, കൊല്ലേണ്ടവരുടെ പട്ടിക ഉൾപ്പെടുത്തി 'കിൽ ലിസ്റ്റ്' തയ്യാറാക്കിയിരുന്നു എന്നും പൊലീസ് പറയുന്നു. ഫ്ലോറിഡയിലാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്. 

കുട്ടി തൻ്റെ കയ്യിലുള്ള വിവിധ ആയുധങ്ങളുടെ വീഡിയോ സഹപാഠികളെ കാണിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തതിനെ തുടർന്നാണ് പരിശോധന നടന്നത്. അതിൽ വിവിധ എയർസോഫ്റ്റ് റൈഫിളുകൾ, പിസ്റ്റളുകൾ, കത്തികൾ, വാളുകൾ, മറ്റ് ആയുധങ്ങൾ എന്നിവ പിടിച്ചെടുക്കുകയായിരുന്നു. ഒരു ട്വീറ്റിൽ, വോലൂസിയ കൗണ്ടി ഷെരീഫ് മൈക്ക് ചിറ്റ്വുഡ് എഴുതിയത്, 'നേരത്തെ പറഞ്ഞതുപോലെ, ക്രീക്ക്സൈഡ് അല്ലെങ്കിൽ സിൽവർ സാൻഡ്സ് മിഡിൽ സ്കൂളിൽ വെടിവയ്പ്പ് നടത്തുമെന്ന് ഭീഷണിപ്പെടുത്തിയ ക്രീക്ക്സൈഡ് മിഡിൽ സ്കൂൾ വിദ്യാർത്ഥിയെ ഞങ്ങൾ അറസ്റ്റ് ചെയ്തിരിക്കുന്നു. കൊല്ലേണ്ടുന്നവരുടെയും തന്റെ ലക്ഷ്യങ്ങളുടെയും ഒരു ലിസ്റ്റും കുട്ടി തയ്യാറാക്കിയിരുന്നു. ചോദിച്ചപ്പോൾ തമാശയ്ക്ക് ചെയ്തതാണ് എന്നാണ് പറഞ്ഞത്' എന്നാണ്.

കയ്യിൽ വിലങ്ങുവച്ചാണ് കുട്ടിയെ പൊലീസ് കൊണ്ടുപോയത്. ഇതിന്റെ വീഡിയോ പിന്നീട് സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. കുട്ടിയുടെ കൈകളിലും കാലുകളിലും വിലങ്ങുവച്ച ശേഷം അവനെ സെല്ലിലേക്ക് മാറ്റുന്നത് വീഡിയോയിൽ കാണാമായിരുന്നു. ഒപ്പം അവന്റെ കയ്യിൽ നിന്നും കണ്ടെത്തിയ ആയുധങ്ങളും വീഡിയോയിൽ കാണുന്നുണ്ട്. 

ഒരു 11 വയസുകാരന്റെ കയ്യിൽ ഇത്രയും ആയുധം കണ്ടെത്തിയത് നെറ്റിസൺസിനെ അത്ഭുതപ്പെടുത്തി. എന്ത് ധൈര്യത്തിലാണ് പുറത്തിറങ്ങുക, കുട്ടികൾ സ്കൂളിൽ പോവുക തുടങ്ങിയ ആശങ്കകളാണ് പലരും പങ്കുവച്ചത്. എന്നാൽ, അതേസമയം തന്നെ വെറും 11 വയസ് മാത്രം പ്രായമുള്ള ഒരു കുട്ടിയുടെ ചിത്രവും വീഡിയോയും പുറത്ത് വിട്ടതിന് വോലൂസിയ കൗണ്ടി ഷെരീഫ് മൈക്ക് ചിറ്റ്വുഡിനെതിരെ വലിയ വിമർശനങ്ങളും ഉയരുന്നുണ്ട്. 

11 വയസുകാരനെ അറസ്റ്റ് ചെയ്ത് അധികം വൈകും മുമ്പ് മറ്റ് രണ്ട് വിദ്യാർത്ഥികളെ കൂടി ഇതുപോലെ ഭീഷണി മുഴക്കിയതിന് അറസ്റ്റ് ചെയ്തിട്ടുണ്ട്. 

Latest Videos
Follow Us:
Download App:
  • android
  • ios