1000 വർഷം പഴക്കമുള്ള അപൂർവ നാണയം, കണ്ടെത്തിയത് നോർവീജിയൻ മലനിരകളിൽ 

കണ്ടെത്തിയ നാണയത്തിന്റെ പഴക്കമെത്രയാണെന്ന് അറിയണ്ടേ? ആയിരം വർഷം. തീർന്നില്ല മറ്റൊരു വലിയ പ്രത്യേകത കൂടി ആ നാണയത്തിന് ഉണ്ടായിരുന്നു, യേശുക്രിസ്തുവിൻ്റെ ഒരു ചിത്രം ആ നാണയത്തിൽ ഉണ്ടായിരുന്നു എന്നതാണ് അതിന്റെ അപൂർവതയുടെ പിന്നിലെ ഏറ്റവും വലിയ കാരണം.

1000 years old rare gold coin found in Norwegian Mountains

ചരിത്രം നമുക്കായി കാത്തുവച്ച നിരവധി രഹസ്യങ്ങൾ ഇന്നും നമുക്കുചുറ്റും മറഞ്ഞിരിപ്പുണ്ട്. അത്തരം രഹസ്യങ്ങൾ തേടിയുള്ള യാത്രയിലാണ് ലോകമെമ്പാടുമുള്ള പുരാവസ്തു ഗവേഷകർ. ഇതിനോടകം തന്നെ കൗതുകവും അമ്പരപ്പും ഒക്കെ നിറയ്ക്കുന്ന അത്തരം പല രഹസ്യങ്ങളിലേക്കും നാം ഇറങ്ങിച്ചെന്നു കഴിഞ്ഞു. 

പുരാവസ്തു ഗവേഷകർക്കൊപ്പം തന്നെ അത്തരം ചരിത്രങ്ങളെ കണ്ടെത്തുന്നതിൽ സഹായിക്കുന്ന മറ്റൊരു കൂട്ടരാണ് ട്രഷർ ഹണ്ടർമാർ അഥവാ നിധിവേട്ടക്കാർ. അടുത്തിടെ അങ്ങനെ ഒരു സംഭവം സാമൂഹിക മാധ്യമങ്ങളിൽ വൈറലായി. സംഗതി വേറൊന്നുമല്ല ഒരു ട്രഷർ ഹണ്ടർ തൻ്റെ മെറ്റൽ ഡിറ്റക്ടറുമായി നോർവേയിലെ ഒരു മലമുകളിലേക്ക് നിധിവേട്ടയ്ക്കായി പോയി. അവിടെവച്ച് അയാളുടെ മെറ്റൽ ഡിറ്റക്ടർ അലാം മുഴക്കി. ശബ്ദം കേട്ട സ്ഥലത്ത് കുഴിച്ചുനോക്കിയ ആ മനുഷ്യൻ കണ്ടത് ഒരു സ്വർണനാണയം ആയിരുന്നു. 

കണ്ടെത്തിയ നാണയത്തിന്റെ പഴക്കമെത്രയാണെന്ന് അറിയണ്ടേ? ആയിരം വർഷം. തീർന്നില്ല മറ്റൊരു വലിയ പ്രത്യേകത കൂടി ആ നാണയത്തിന് ഉണ്ടായിരുന്നു, യേശുക്രിസ്തുവിൻ്റെ ഒരു ചിത്രം ആ നാണയത്തിൽ ഉണ്ടായിരുന്നു എന്നതാണ് അതിന്റെ അപൂർവതയുടെ പിന്നിലെ ഏറ്റവും വലിയ കാരണം. 330 -ൽ കോൺസ്റ്റൻ്റൈൻ ദി ഗ്രേറ്റിൻ്റെ ഭരണകാലത്ത് റോമൻ സാമ്രാജ്യത്തിൻ്റെ തലസ്ഥാനമായ കോൺസ്റ്റാൻ്റിനോപ്പിളിൽ ആയിരം വർഷങ്ങൾക്ക് മുമ്പ് ഇത്തരത്തിൽ ഒരു നാണയം  ഉപയോഗിച്ചിരുന്നതായിട്ടാണ് വിദഗ്ധർ പറയുന്നത്. 

ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ട് ചെയ്തതനുസരിച്ച്, അപൂർവ്വമായ ഈ കണ്ടെത്തലിനെക്കുറിച്ച് സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യപ്പെടുന്നത് ഇപ്പോഴാണെങ്കിലും യഥാർത്ഥത്തിൽ ഒരു വർഷം മുൻപ് നടന്നതാണ് ഈ അപൂർവ നാണയത്തിന്റെ കണ്ടെത്തൽ.

നോർവേയിലെ വെസ്‌ട്രെ സ്ലൈഡ്രെ മലനിരകൾക്ക് സമീപമാണ് സ്വർണനാണയം കണ്ടെത്തിയത്. നാണയത്തിൻ്റെ ഇരുവശങ്ങളിലും ചിത്രങ്ങളുണ്ട്. ഒരു വശത്ത് ബൈബിളും പിടിച്ചിരിക്കുന്ന യേശുവിനെ ചിത്രീകരിക്കുമ്പോൾ മറ്റൊന്ന് അക്കാലത്തെ സാമ്രാജ്യത്തെ കാണിക്കുന്നുവെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. 

ഇത് സൂക്ഷ്മമായി പരിശോധിച്ച ശേഷം, 977 -നും 1025 -നും ഇടയിൽ, ബേസിലിൻ്റെയും കോൺസ്റ്റൻ്റൈൻ ചക്രവർത്തിയുടെയും കാലത്ത് നിർമ്മിച്ചതാണ് നാണയം എന്ന് വിദഗ്ധർ സൂചിപ്പിച്ചു. ഈ നാണയം എങ്ങനെ ഇവിടെയെത്തി എന്നതുമായി ബന്ധപ്പെട്ട പഠനങ്ങൾ നടത്തി വരികയാണ് ഗവേഷകർ ഇപ്പോൾ.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

Latest Videos
Follow Us:
Download App:
  • android
  • ios