'പ്രിയപ്പെട്ട സാന്താ....'; 10 വയസുകാരിയുടെ വൈകാരികമായ കുറിപ്പ് സാമൂഹിക മാധ്യമങ്ങളില്‍ വൈറല്‍ !


ലില്ലി എന്ന 10 വയസ്സുകാരി, സാന്‍റാക്ലാസിനെഴുതിയ കത്താണ് സാമൂഹിക മാധ്യമ ഉപയോക്താക്കളുടെ ശ്രദ്ധ നേടിയത്.

10 years old girl's emotional letter to santa goes viral bkg

15-ാം നൂറ്റാണ്ടില്‍ യൂറോപ്യന്‍ രാജാക്കന്മാര്‍ റോമിന്‍റെ അനുഗ്രഹാശിസുകളോടെ ലോകം കീഴടക്കാന്‍ പുറപ്പെട്ടതിന് പിന്നാലെ ക്രിസ്തുമതവും അതിന്‍റെ ആചാരാനുഷ്ഠാനങ്ങളും ലോകമെങ്ങും വ്യാപിച്ചു. നൂറ്റാണ്ടുകള്‍ കഴിഞ്ഞപ്പോള്‍ ഗ്രിഗ്രോറിയന്‍ കലണ്ടറിന് കിട്ടിയ പ്രധാന്യം ക്രിസ്മസ് പോലുള്ള ആഘോഷങ്ങള്‍ ലോകമെങ്ങും ആഘോഷിക്കുന്നതിന് മറ്റൊരു കാരണമായി. ഇന്ന് ലോകമെങ്ങും സമാധാനത്തിന്‍റെയും ശാന്തിയുടെയും ആഘോഷമായി ക്രിസ്മസ് ആഘോഷിക്കുന്നു. ക്രിസ്മസ് ആഘോഷങ്ങളോടൊപ്പം കുട്ടികള്‍ക്ക് സമ്മനങ്ങളുമായി വരുന്ന സാന്‍റാക്ലോസ് സങ്കല്പങ്ങള്‍ക്കും ലോകമെങ്ങും സ്വീകാര്യത ലഭിച്ചു. കുട്ടികള്‍ തങ്ങളുടെ ആഗ്രഹങ്ങളും ആശകളും സാന്‍റോയുമായി പങ്കുവച്ചു. ഇത്തരം ചില പങ്കുവയ്ക്കലുകള്‍ എല്ലാ വര്‍ഷവും ആളുകളെ ശ്രദ്ധയാകര്‍ഷിച്ചു. ഈ വര്‍ഷവും അത്തരമൊരു കുറിപ്പ് സാമൂഹിക മാധ്യമ ഉപയോക്താക്കളുടെ ശ്രദ്ധനേടി. 

ലില്ലി എന്ന 10 വയസ്സുകാരി, സാന്‍റാക്ലാസിനെഴുതിയ കത്താണ് സാമൂഹിക മാധ്യമ ഉപയോക്താക്കളുടെ ശ്രദ്ധ നേടിയത്. ലില്ലിയുടെ കത്ത് ലണ്ടനിലെ കെൻസിംഗ്ടൺ ആസ്ഥാനമായുള്ള ചാരിറ്റി ട്രസ്റ്റായ ബിഗ് ഹെൽപ്പ് പ്രൊജക്‌റ്റ് തങ്ങളുടെ ഫേസ്ബുക്കിൽ പങ്കുവെച്ചതിന് പിന്നാലെയാണ് ആളുകള്‍ ഏറ്റെടുത്തത്. ലോകമെങ്ങും സന്തോഷത്തിന്‍റെ നിമിഷങ്ങളിലൂടെ കടന്ന് പോകുമ്പോള്‍ തനിക്കും അതിലൊരു പങ്ക് ആ കുരുന്ന് സാന്‍റാക്ലോസിനോട് ചോദിച്ചു. 

5.8 ഡിഗ്രി തണുപ്പ്; കുളിക്കാതെ സ്കൂളിലെത്തിയ അഞ്ച് കുട്ടികളെ തണുത്തവെള്ളത്തില്‍ കുളിപ്പിച്ചു, പിന്നാലെ വിവാദം!

'അയ്യോ പാമ്പ്'; പ്രീവെഡ്ഡിംഗ് ഫോട്ടോഷൂട്ടിനിടെ, വധൂവരന്മാർക്ക് ഇടയിലേക്ക് ക്ഷണിക്കപ്പെടാത്ത ഒരു അതിഥി !

'പ്രിയപ്പെട്ട സാന്താ....' അവള്‍ എഴുതി. ഈ വർഷം താങ്കള്‍ക്ക് അസുഖമാണെന്നും ഞങ്ങളുടെ വീട്ടിലേക്ക് വരാൻ കഴിയില്ലെന്നും അമ്മ എന്നോട് പറഞ്ഞു. അങ്ങ് ഉടൻ സുഖം പ്രാപിക്കുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു. അത് എന്‍റെ കുഞ്ഞ് അനുജനെ ശരിക്കും സന്തോഷിപ്പിക്കുമെന്ന് ഞാൻ കരുതുന്നു! സ്നേഹത്തോടെ ലില്ലി, (പ്രായം 10). പി.എസ്. ഈ വർഷം ഞങ്ങൾ വളരെ നല്ലവരായിരുന്നു." കത്തിന്‍റെ ഏറ്റവും അവസാനം ആ കുരുന്ന്, സാന്‍റാക്ലോസിന്‍റെയും ഒരു റെയിന്‍ഡിയറിന്‍റെയും ചിത്രം വരച്ചു. സാന്താക്ലോസിന്‍റെ വാഹനം വലിക്കുന്നത് റെയിന്‍ഡിയറാണെന്ന് വിശ്വസിക്കുന്നു. 

ചാരിറ്റി സംഘടനയായ കം ടുഗെദർ ക്രിസ്മസ് ഈ കത്ത് തങ്ങളുടെ ഇന്‍സ്റ്റാഗ്രാം പേജിലൂടെ പങ്കുവച്ചു. തുടര്‍ന്ന് നഗരത്തിലുടനീളം ദാരിദ്ര്യത്തിൽ കഴിയുന്ന കുടുംബങ്ങളെ സഹായിക്കാൻ ചാരിറ്റി ആളുകളോട് അഭ്യർത്ഥിച്ചു. ഈ ക്രിസ്മസ് കാലത്തും ഏഴില്‍ ഒരു കുട്ടി, ഒന്നുമില്ലായ്മയിലേക്കാണ് ക്രിസ്മസിന് രാവിലെ ഉണരുന്നത്. ലിവര്‍പൂളില്‍ മാത്രം 24,000 ത്തോളം കുട്ടികള്‍ ദാരിദ്രത്തിലാണ് കഴിയുന്നത്. 1000 കണക്കിന് കുടുംബങ്ങള്‍ ഭക്ഷണത്തിനും വൈദ്യുതിക്കും ഗ്യാസിനും വേണ്ടി പോരാടുന്നു. നമ്മുക്ക് നാല് ദിവസം കൂടി ബാക്കിയുണ്ടെന്നും ഇത്തരം കുടുംബങ്ങളെ സഹായിക്കാമെന്നും അവര്‍ കുറിച്ചു. നിരവധി പേരാണ് പോസ്റ്റിനോട് പ്രതികരിച്ച് കൊണ്ട് രംഗത്തെത്തിയത്. 

'മനുഷ്യത്വ രഹിത'വും 'സ്ത്രീവിരുദ്ധ'വും; വിവാഹ വേദിയിലേക്ക് മാലാഖമാർ ഇറങ്ങിവരുന്ന വീഡിയോയ്ക്ക് രൂക്ഷ വിമർശനം !

Latest Videos
Follow Us:
Download App:
  • android
  • ios