എന്റമ്മോ എന്തൊരു കൊള്ള, 12 കോടിയുടെ ചിക്കൻ വിം​ഗ്സ് കളവ്, സ്കൂൾ ജീവനക്കാരിക്ക് 9 വർഷം തടവ്

അധ്യയന വർഷത്തിൽ മാസങ്ങൾ ശേഷിക്കുമ്പോഴും സ്കൂളിന്റെ ഭക്ഷണച്ചെലവ് ബജറ്റിനേക്കാൾ 300,000 ഡോളർ ഉയർന്നതായി ഒരു സ്കൂൾ ബിസിനസ് മാനേജർ ശ്രദ്ധിച്ചതാണ് ഇത്രയും വലിയൊരു തട്ടിപ്പ് പുറത്തു കൊണ്ടുവന്നതത്രെ. 

1.5 Million dollar chicken wings heist nine year sentence for school employee

12 കോടി രൂപയുടെ ചിക്കൻ വിം​ഗ്സ് കളവ് നടത്തിയതിന് ഇല്ലിനോയിസിലെ ഒരു സ്കൂൾ കഫെറ്റീരിയ ഡയറക്ടർക്ക് 9 വർഷം തടവ്. 68 -കാരിയായ വെരാ ലിഡൽ, കൊവിഡ് പാൻഡെമിക്ക് മൂർധന്യാവസ്ഥയിൽ നിൽക്കുന്ന സമയത്താണത്രെ ഈ കൊള്ള നടത്തിയത്. 11,000 ചിക്കൻ വിം​ഗ്സാണ് ഇവർ സ്കൂളിന്റെ കണക്കിലെഴുതി വാങ്ങി മറിച്ചു വിറ്റത് എന്നാണ് പറയുന്നത്. 

ഹാർവി സ്കൂൾ ഡിസ്ട്രിക്റ്റ് 152 -ലെ ഫുഡ് സർവീസ് ഡയറക്ടറായിരുന്നു വെരാ ലിഡൽ. സ്കൂൾ വിദ്യാർത്ഥികൾക്കുള്ള ചിക്കൻ വിം​ഗ്സ് എന്ന് കാണിച്ചാണ് ഇവർ ആ കൊള്ള നടത്തിയത് എന്നാണ് ഇപ്പോൾ തെളിഞ്ഞിരിക്കുന്നത്.  ബജറ്റിനേക്കാളും വളരെ അധികം ഉയർന്ന തുക സാമ്പത്തികബാധ്യതയായി വന്നപ്പോഴാണ് സ്കൂൾ അധികൃതർ പരിശോധന നടത്തിയത്. അതിലാണ് ഇത്രയും വലിയൊരു തട്ടിപ്പ് കണ്ടെത്തിയത്. 

അധ്യയന വർഷത്തിൽ മാസങ്ങൾ ശേഷിക്കുമ്പോഴും സ്കൂളിന്റെ ഭക്ഷണച്ചെലവ് ബജറ്റിനേക്കാൾ 300,000 ഡോളർ ഉയർന്നതായി ഒരു സ്കൂൾ ബിസിനസ് മാനേജർ ശ്രദ്ധിച്ചതാണ് ഇത്രയും വലിയൊരു തട്ടിപ്പ് പുറത്തു കൊണ്ടുവന്നതത്രെ. 

വലിയ അളവിലുള്ള ചിക്കൻ വിം​ഗ്സ് വാങ്ങിയതിലേക്ക് ലിഡൽ ഒപ്പിട്ട ഇൻവോയ്സുകളും സ്കൂൾ ബിസിനസ് മാനേജർ കണ്ടെത്തി. എന്നാൽ, ഈ ചിക്കൻ വിം​ഗ്സ് ഒന്നും തന്നെ വിദ്യാർത്ഥികൾക്കുള്ളതായിരുന്നില്ല. കാരണം അതിൽ എല്ലുകൾ ഉള്ളതിനാൽ വിദ്യാർത്ഥികൾക്ക് ചിക്കൻ വിം​ഗ്സ് നൽകാറില്ലായിരുന്നു എന്നാണ് പ്രോസിക്യൂട്ടർമാർ പറഞ്ഞത്.

സ്കൂളിലെ മുൻ ജീവനക്കാരിയായിരുന്ന ഇവർ 10 വർഷത്തോളം ജില്ലാ ഫുഡ് സർവീസ് മേധാവിയായി സേവനമനുഷ്ഠിച്ചു. ഇവർ ചിക്കൻ വിം​ഗ്സ് കളവുമായി ബന്ധപ്പെട്ട് കുറ്റം സമ്മതിച്ചിട്ടുണ്ട്. സ്‌കൂൾ ഡിസ്ട്രിക്റ്റിലെ ഫുഡ് പ്രൊവൈഡറായ ഗോർഡൻ ഫുഡ് സർവീസസിൽ നിന്നാണത്രെ വെരാ ലിഡൽ ചിക്കൻ വിം​ഗ്സ് ഓർഡർ ചെയ്തത്. അത് എടുക്കാൻ ഒരു സ്കൂൾ കാർഗോ വാൻ ഉപയോഗിച്ചതായും പറയുന്നു. 

Latest Videos
Follow Us:
Download App:
  • android
  • ios