ലേലത്തില്‍ വിറ്റ 2.17 കിലോ സ്പാനിഷ് ചീസിന് ലഭിച്ചത് 27 ലക്ഷം രൂപ; ലോക റിക്കോര്‍ഡ് !
ഒന്നും രണ്ടമല്ല, 32,000 ഡോളറിനാണ് ഇവിടെ നടന്ന ഒരു ലേലത്തില്‍ ചീസ് വിറ്റ് പോയത്. അതായത്, ഏതാണ്ട് 27 ലക്ഷം ഇന്ത്യന്‍ രൂപയ്ക്ക് തുല്യമായ തുകയ്ക്ക്.
ചീസ് ഉപയോഗിച്ചുള്ള പലഹാരങ്ങള്‍ കൂടുതലായും യൂറോപ്യന്മാരാണ് ഉപയോഗിച്ചിരുന്നത്. ബര്‍ഗര്‍, പിസ തുടങ്ങിയ വിഭവങ്ങളുടെ രുചി ഉയര്‍ത്തുന്നതില്‍ ചീസ് എന്ന പാല്‍ക്കട്ടിക്കുള്ള കഴിവ് അപാരമാണ്. സൂപ്പിലായാലും സാലഡിലായാലും തന്‍റേതായ കൈയ്യൊപ്പ് പതിപ്പിച്ചാകും ചീസ് കിടക്കുക. എത് ഭക്ഷണത്തില്‍ ചേര്‍ത്താലും ചീസിന്‍റെ കൈപ്പുണ്യം ഒന്ന് വേറെ തന്നെയാണെന്ന് പറയുമ്പോഴും ചീസ് അത്ര ചീപ്പായി വാങ്ങാമെന്ന് കരുതരുത്. അത്യാവശ്യം വിലയുള്ള ഒന്നാണ് ചീസ്. വില എത്രയെന്നാണോ ?
ജവാനിലെ ഗാനം 'ചലേയ'യ്ക്ക് ചുവട് വച്ച് പ്രത്യേക കഴിവുള്ള സ്ത്രീ; അഭിനന്ദിച്ച് നെറ്റിസണ്‍സ് !
സ്‌പെയിനിലെ ലോസ് പ്യൂർട്ടോസിൽ കഴിഞ്ഞ ദിവസങ്ങളിലായി ഒരു പ്രദേശിക ആഘോഷം നടന്നു. ആഘോഷത്തിന്‍റെ പേര് തന്നെ ചീസ് ഫെസ്റ്റിവലിൽ എന്നാണ്. ഈ ആഘോഷത്തിനിടെ വിറ്റഴിക്കപ്പെട്ട ഒരു ചീസാണ് താരം. ഒന്നും രണ്ടമല്ല, 32,000 ഡോളറിനാണ് ഇവിടെ നടന്ന ഒരു ലേലത്തില്‍ ചീസ് വിറ്റ് പോയത്. അതായത്, ഏതാണ്ട് 27 ലക്ഷം ഇന്ത്യന്‍ രൂപയ്ക്ക് തുല്യമായ തുകയ്ക്ക്.ഇതുവരെ ചീസിന്‍റെ വില്പനയിലുണ്ടാ്യിരുന്ന എല്ലാ റെക്കാര്‍ഡുകളെയും കടപുഴക്കിയ വിലയായിരുന്നു ആ സ്‌പാനിഷ് കാബ്രാലെസ് ബ്ലൂ ചീസിന് (Spanish Cabrales blue cheese) ലഭിച്ചത്.
ആയുധം കൈവശമുള്ളവർക്ക് ഭക്ഷണമില്ലെന്ന് കാലിഫോർണിയയിലെ അറബ് സ്ട്രീറ്റ് ഫുഡ് റെസ്റ്റോറന്‍റ് !
ചക്രത്തിന്‍റെ രൂപത്തില്‍ തീര്‍ത്ത 2.17 കിലോഗ്രാം ഭാരമുള്ള ഈ ചീസിന് ഇതുവരെ ചീസ് വില്പനയില്‍ രേഖപ്പെട്ടുത്തിയിട്ടുള്ള ഏറ്റവും ഉയര്‍ന്ന വിലയാണ് ലഭിച്ചത്. ഇത് പുതിയ ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ് കൂടിയാണ്. ഗില്ലെർമോ പെൻഡാസ് എന്നയാളാണ് തന്‍റെ കുടുംബത്തിന്‍റെ ബേക്കറിയില്‍ വച്ച് ഈ ചീസ് തയ്യാറാക്കിയത്. സ്പെയിനിലെ ഒവിഡോയ്ക്ക് സമീപമുള്ള എൽ ലാഗർ ഡി കൊളോട്ടോ റെസ്റ്റോറന്‍റിന്‍റെ ഉടമ ഇവാൻ സുവാരസിന്‍റെ പേരിലായിരുന്നു മുന്‍ റെക്കോര്‍ഡ്. 2019 ല്‍ അദ്ദേഹം ചീസ് വിറ്റത് ഏകദേശം 18.5 ലക്ഷം രൂപയ്ക്കായിരുന്നു. ഈ റെക്കോര്‍ഡാണ് ഇപ്പോള്‍ ഗില്ലെർമോ പെൻഡാസ് തകര്‍ത്തത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക