ഈസ്റ്റ് ബംഗാളിനെ മറികടന്ന് കേരള ബ്ലാസ്റ്റേഴ്‌സ്! പോയിന്റ് പട്ടികയില്‍ കൊമ്പന്മാര്‍ ഒന്നാമത്
ആദ്യ രണ്ട് മിനിറ്റുകള്‍ക്കിടെ ഇരുവരും ഓരോ ഗോള്‍ശ്രമം നടത്തി. 11-ാം മിനിറ്റില്‍ ബ്ലാസ്റ്റേഴ്‌സ് താരം ഡാനിഷ് ഫാറൂന് മഞ്ഞ കാര്‍ഡ്. 18-ാം മിനിറ്റില്‍ ഈസ്റ്റ് ബംഗാള്‍ താരം ജോസ് അന്റോണിയോ പാര്‍ഡോയ്ക്കും മഞ്ഞ കാര്‍ഡ് ലഭിച്ചു.
കൊല്‍ക്കത്ത: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ കേരള ബ്ലാസ്റ്റേഴ്‌സ് ഒന്നാമത്. ഇന്ന് ഇസ്റ്റ് ബംഗാളിനെ ഒന്നിനെതിരെ രണ്ട് ഗോളിന് തോല്‍പ്പിച്ചതോടെയാണ് ബ്ലാസ്‌റ്റേഴ്‌സ് ഒന്നാമതെത്തിയത്. ദെയ്‌സുകെ സകൈ, ദിമിത്രോസ് ഡയമന്റകോസ് എന്നിവര്‍ നേടിയ ഗോളുകളാണ് ബ്ലാസ്‌റ്റേഴ്‌സിന് ജയമൊരുക്കിയത്. ആറ് മത്സരങ്ങില്‍ നാല് വിജയമാണ് ബ്ലാസ്‌റ്റേഴ്‌സിന്. മത്സരത്തില്‍ പന്തടക്കത്തില്‍ ഈസ്റ്റ് ബംഗാളിനായിരുന്നു മുന്‍തൂക്കം. എന്നാല്‍ കൂടുതല്‍ ഷോട്ടുകളുതിര്‍ത്തത് ബ്ലാസ്‌റ്റേഴ്‌സായിരുന്നു. രണ്ട് തവണ പന്ത് ഗോള്‍വര കടക്കുകയും ചെയ്തതോടെ ബ്ലാസ്‌റ്റേഴ്‌സ് വിജയമുറപ്പിച്ചു.
ആദ്യ രണ്ട് മിനിറ്റുകള്‍ക്കിടെ ഇരുവരും ഓരോ ഗോള്‍ശ്രമം നടത്തി. 11-ാം മിനിറ്റില്‍ ബ്ലാസ്റ്റേഴ്‌സ് താരം ഡാനിഷ് ഫാറൂന് മഞ്ഞ കാര്‍ഡ്. 18-ാം മിനിറ്റില്‍ ഈസ്റ്റ് ബംഗാള്‍ താരം ജോസ് അന്റോണിയോ പാര്‍ഡോയ്ക്കും മഞ്ഞ കാര്‍ഡ് ലഭിച്ചു. 22-ാം മിനിറ്റില്‍ മുന്‍ ബ്ലാസ്‌റ്റേഴ്‌സ് താരവും ഇപ്പോല്‍ ഈസ്റ്റ് ബംഗാള്‍ പ്രതിരോധ താരവുമായ ഹര്‍മന്‍ജോത് ഖബ്രയ്ക്കും മഞ്ഞകാര്‍ഡ് ലഭിച്ചു. 24-ാം മിനിറ്റില്‍ നാലാം മഞ്ഞകാര്‍ഡും മത്സരത്തിലുണ്ടായി. ഇത്തവണ പ്രിതം കോട്ടലാണ് കാര്‍ഡ് മേടിച്ചത്. വിരസമയാ ആദ്യ 30 മിനിറ്റുകള്‍ക്ക് ശേഷം മത്സരത്തിലെ ആദ്യ ഗോള്‍ പിറന്നു.
32-ാം മിനിറ്റില്‍ സകൈ ഗോള്‍ നേടുകയായിരുന്നു. അഡ്രിയാന്‍ ലൂണയുടെ അസിസ്റ്റിലായിരുന്നു താരത്തിന്റെ ഗോള്‍. ആദ്യപാതി ഈ ഗോള്‍നിലയില്‍ അവസാനിച്ചു. രണ്ടാംപാതിയില്‍ ഈസ്റ്റ് ബംഗാള്‍ തിരിച്ചടിക്കാന്‍ ശ്രമിച്ചു. 60-ാം മിനിറ്റില്‍ ഈസ്റ്റ് ബംഗാള്‍ താരം ജാവോ സിവേറിയോയുടെ ഹെഡ്ഡര്‍ പുറത്തേക്ക്. 85-ാം മിനിറ്റില്‍ ഈസ്റ്റ് ബംഗാളിന് ഒപ്പമെത്താനുള്ള അവസരമുണ്ടായിരുന്നു. ക്ലീറ്റണ്‍ സില്‍വയുടെ പെനാല്‍റ്റി ബ്ലാസ്റ്റേഴസ്് ഗോള്‍ കീപ്പര്‍ സുരേഷ് രക്ഷപ്പെടുത്തി.
88-ാം മിനിറ്റില്‍ ബ്ലാസ്റ്റേഴസിന്റെ രണ്ടാം ഗോള്‍ കണ്ടെത്തി. ബോക്‌സില്‍ സെന്ററില്‍ നിന്നുതിര്‍ത്ത ഷോട്ട് ഗോള്‍വര കടന്നു. ഇഞ്ചുറി സമയത്ത് ഈസ്റ്റ് ബംഗാള്‍ ആശ്വാസ ഗോള്‍ നേടി. പെനാല്‍റ്റിയില്‍ സില്‍വ ഗോള്‍ നേടി.