ഇന്തോനേഷ്യയിലെ തംബക്രെജോ; അനുനിമിഷം മുങ്ങിക്കോണ്ടിരിക്കുന്ന ഒരു തീരദേശം
കേരളത്തില്‍ കൊല്ലം ജില്ലയിലെ മണ്‍ട്രോ തുരുത്ത് ഇതിനകം വേലിയേറ്റത്തില്‍ മുങ്ങുന്നത് നമ്മുടെ കണ്‍മുന്നില്‍ തന്നെയാണ്. എന്നാല്‍ ഇത്തരം പ്രകൃതി ദുരന്തങ്ങളെ മറികടക്കാനുള്ള ശ്രമങ്ങളൊന്നും തന്നെ ഭരണകൂടത്തിന്‍റെ ഭാഗത്ത് നിന്നും ഇല്ലാതിരിക്കുന്നത് ആശങ്ക ഇരട്ടിയാക്കുന്നു.
കാലാവസ്ഥാ വ്യതിയാനം ലോകമെങ്ങും ഭീകരമായ പ്രത്യാഘാതങ്ങളാണ് സൃഷ്ടിക്കുകയെന്ന റിപ്പോര്‍ട്ടുകള്‍ ദിനം പ്രതി പുറത്ത് വന്നു കൊണ്ടിരിക്കുകയാണ്. കടല്‍തീര നഗരങ്ങളെയാണ് പ്രശ്നം ആദ്യം ബാധിക്കുകയെന്ന റിപ്പോര്‍ട്ടുകള്‍ ഇതിനകം പുറത്ത് വന്നു കഴിഞ്ഞു. ലോകത്തെ പ്രധാന നഗരങ്ങളെല്ലാം തന്നെ തീരങ്ങളുമായി ബന്ധപ്പെട്ടാണ് നിലനില്‍ക്കുന്നതെന്നത് ആശങ്ക ഇരട്ടിയാക്കുന്നു. ഇതിനിടെയാണ് 2050 തോടെ കേരളത്തിലെ കൊച്ചി, ആലപ്പുഴ തുടങ്ങിയ താഴ്ന്ന തീരപ്രദേശങ്ങള്‍ കടലിനടിയിലാകുമെന്ന റിപ്പോര്‍ട്ടുകളും പുറത്ത് വന്നത്. കേരളം സമീപ ഭാവിയില്‍ നേരിടാന്‍ പോകുന്ന ഈ യാഥാര്‍ത്ഥ്യം ഇന്ന് ഇന്തോനേഷ്യന്‍ ജനത തങ്ങളുടെ കണ്‍മുന്നില്‍ അനുഭവിക്കുകയാണ്.
വരന്‍റെ വയറ്റില്‍ ചവിട്ടി എടുത്തുയര്‍ത്തി നിലത്തടിച്ച് വധു; വീഡിയോ കണ്ടത് 17 ലക്ഷം പേര്‍ !
അപ്രതീക്ഷിത ഫോട്ടോഷൂട്ടിൽ പ്രണയദിനങ്ങളിലേക്ക് മടങ്ങി വൃദ്ധ ദമ്പതികൾ; വൈറലായി വീഡിയോ
ഇന്തോനേഷ്യന്‍ തീരദേശ തംബക്രെജോ, കേരളത്തിന്‍റെ ആലപ്പുഴ ജില്ലയ്ക്ക് സമാനമായ ഒരു പ്രദേശമായിരുന്നു. റമ്പോൺ കെൻഡൽ മുതല്‍ പന്തായി മെർദേക്ക ബോനാംഗ് വരെയുള്ള ഏതാണ്ട് 50 ഓളം കിലോമീറ്റര്‍ ദൂരത്ത് ഇതിനകം തീരം നഷ്ടപ്പെട്ട് കഴിഞ്ഞു. പണ്ട് സമൃദ്ധമായ വയലുകളും അവയെ ചുറ്റി നിന്നിരുന്ന റോഡുകള്‍ക്ക് ഇരുവശവും വീടുകളും നിറഞ്ഞ് നിന്നിരുന്ന ഈ പ്രദേശത്ത്, ഇന്ന് വയലുകളിലെല്ലാം വെള്ളം കയറിക്കഴിഞ്ഞു. വേലിയേറ്റ സമയത്ത് റോഡുകളിലേക്ക് കയറുന്ന വെള്ളം വീടുകള്‍ക്കുള്ളിലേക്കും ഒഴുകിയെത്തുന്നു. ഇതിനകം തന്നെ കൃഷി ആസാധ്യമായി. കഴ്ചയില്‍ വീടുകള്‍ പലതും കടല്‍ വെള്ളത്തിന് മുകളിലാണ് ഇന്ന് നിലനില്‍ക്കുന്നതെന്ന് പോലും തോന്നും.
താഴെ വീണ തന്നെ എടുത്ത പരിപാലകയോട് കെട്ടിപ്പിടിക്കാൻ ആവശ്യപ്പെട്ടുന്ന കുഞ്ഞു പാണ്ടയുടെ വീഡിയോ വൈറല്‍
200-ലധികം ആളുകൾ ജീവിക്കുന്ന ഇന്തോനേഷ്യയിലെ ഏറ്റവും വേഗത്തിൽ മുങ്ങുന്ന പ്രദേശങ്ങളിലൊന്നാണ് ജാവാൻ തീരദേശ ഗ്രാമമായ ടിംബുൾസ്‌ലോകോ. പ്രദേശം ഇതിനകം വേലിയേറ്റത്തില്‍ വെള്ളത്തിനടിയിലാണ്. സമുദ്രനിരപ്പ് ഉയരുന്നതും തീരപ്രദേശത്തെ മണ്ണൊലിപ്പും അമിതമായ ഭൂഗർഭജലചൂഷണവും മൂലം ടിംബുൾസ്ലോകോ പതുക്കെ പതുക്കെ കടല്‍ കയറുന്ന പ്രദേശമായി മാറി. 1990 കളിൽ മത്സ്യബന്ധന കുളങ്ങൾക്കായി പ്രദേശവാസികൾ കണ്ടൽക്കാടുകൾ വെട്ടിമാറ്റിയതിനെത്തുടർന്ന് തീരപ്രദേശം നിരന്തരം വെള്ളപ്പൊക്കത്തിന് വിധേയമാക്കപ്പെട്ടു. ടിംബുൾസ്‌ലോകോയ്ക്ക് ചുറ്റുമുള്ള ഡെമാക് മേഖലയ്ക്ക് ചുറ്റും അഞ്ച് കിലോമീറ്റർ ഉള്ളിലേക്ക് വെള്ളം കയറിത്തുടങ്ങിയെന്ന് ഡിപോനെഗോറോ സർവകലാശാലയിലെ പ്രൊഫസറായ ഡെന്നി നുഗ്രോ സുഗിയാന്‍റെ പറയുന്നു. പതുക്കെയുള്ള ദുരന്തമാണിതെന്ന് (slow disaster) അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു. പ്രദേശം ഓരോ വര്‍ഷവും 20 സെന്‍റീമീറ്റര്‍ വച്ച് വെള്ളത്തിനടിയിലായി കൊണ്ടിരിക്കുകയാണെന്ന് കണക്കുകള്‍ ചൂണ്ടിക്കാണിക്കുന്നതായും അദ്ദേഹം പറയുന്നു. കേരളത്തില്‍ കൊല്ലം ജില്ലയിലെ മണ്‍ട്രോ തുരുത്ത് ഇതിനകം വേലിയേറ്റത്തില്‍ മുങ്ങുന്നത് നമ്മുടെ കണ്‍മുന്നില്‍ തന്നെയാണ്. എന്നാല്‍ ഇത്തരം പ്രകൃതി ദുരന്തങ്ങളെ മറികടക്കാനുള്ള ശ്രമങ്ങളൊന്നും തന്നെ ഭരണകൂടത്തിന്‍റെ ഭാഗത്ത് നിന്നും ഇല്ലാതിരിക്കുന്നത് ആശങ്ക ഇരട്ടിയാക്കുന്നു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക