ജയ്പൂർ എയർപോർട്ട് ലോഞ്ചിൽ വിളമ്പിയ ഭക്ഷണത്തില്‍ നിന്നും ലഭിച്ച കല്ല്, വൈറല്‍ കുറിപ്പ്

ശുഭുസ് കിച്ചൻ എന്ന ട്വിറ്റര്‍ അക്കൗണ്ടില്‍ നിന്നാണ് വീഡിയോ പങ്കുവയ്ക്കപ്പെട്ടത്. കല്ലിന്‍റെ ചിത്രത്തോടൊപ്പം പാതി കഴിച്ച് തീര്‍ത്ത ദാല്‍ക്കറിയും സബ്ജിയുടെയും തൈരിന്‍റെയും ചിത്രങ്ങളും പങ്കുവയ്ക്കപ്പെട്ടു.

viral note about Stone from food served at Jaipur airport lounge bkg


ക്ഷണം കഴിക്കുന്നതിനിടെ കല്ല് കടിക്കുകയെന്ന കാര്യം ഓര്‍ക്കുമ്പോള്‍ തന്നെ ചിലരുടെ പല്ല് പുളിച്ച് തുടങ്ങും.  യാത്രയ്ക്കിടയിലാണ് ഇത്തരമൊരു അനുഭവമെങ്കിലോ? യാത്രയുടെ എല്ലാ ഉത്സാഹവും പിന്നെ കല്ല് കൊണ്ട് പോയെന്ന് പറഞ്ഞാമതി. ആളുകള്‍ പ്രതികരിക്കാനായി സാമൂഹ്യമാധ്യമങ്ങള്‍ തെരഞ്ഞെടുത്തതോടെ ഇത്തരം നിരവധി പരാതികളാണ് ഉയരുന്നത്. പലപ്പോഴും റെയില്‍വേ, വിമാന സര്‍വ്വീസ് തുടങ്ങിയ പൊതു ഇടങ്ങളില്‍ നിന്നുള്ള ഇത്തരം അനുഭവങ്ങളായിരിക്കും ആളുകള്‍ മിക്കവരും പങ്കുവച്ചിട്ടുണ്ടാവുക. അത്തരമൊരു അനുഭവം കഴിഞ്ഞ ദിവസം സാമൂഹിക മാധ്യമങ്ങളില്‍ വൈറലായി. 

 

ചീറ്റയും മുതലയും തമ്മിലുള്ള പോരാട്ടം; നിങ്ങളുടെ ശ്വാസോച്ഛ്വാസത്തെ നിശ്ചലമാക്കും ഈ പോരാട്ടം !

ജയ്പൂർ അന്താരാഷ്ട്ര വിമാനത്താവളത്തിലെ വിശ്രമമുറിയിൽ വിളമ്പിയ ഭക്ഷണത്തിൽ നിന്ന് ലഭിച്ച കല്ലിന്‍റെ ചിത്രം ഒരു സ്ത്രീ ട്വിറ്ററിൽ പങ്കുവച്ചു. ശുഭുസ് കിച്ചൻ എന്ന ട്വിറ്റര്‍ അക്കൗണ്ടില്‍ നിന്നാണ് വീഡിയോ പങ്കുവയ്ക്കപ്പെട്ടത്. കല്ലിന്‍റെ ചിത്രത്തോടൊപ്പം പാതി കഴിച്ച് തീര്‍ത്ത ദാല്‍ക്കറിയും സബ്ജിയുടെയും തൈരിന്‍റെയും ചിത്രങ്ങളും പങ്കുവയ്ക്കപ്പെട്ടു. ജയ്പൂർ ഇന്റർനാഷണൽ എയർപോർട്ട് ലോഞ്ചിൽ ഭക്ഷണത്തിൽ കല്ലുകൾ പ്രതീക്ഷിക്കുന്നില്ലെന്നും അവർ കൂട്ടിച്ചേർത്തു.

"വിമാനത്താവളങ്ങളിൽ വിളമ്പുന്ന ഭക്ഷണത്തിന്‍റെ ഗുണനിലവാരം വിശ്വസിക്കാനാവുന്നില്ല. തീവണ്ടികളിൽ ഭക്ഷണത്തിൽ കല്ലുകൾ പൊതുവെ പ്രതീക്ഷിക്കപ്പെടുന്നു, എന്നാൽ ഇവിടെ ജയ്പൂർ "ഇന്‍റർനാഷണൽ" എയർപോർട്ടിന്‍റെ പ്രധാന ലോഞ്ചിലും. അത് ഇപ്പോൾ സങ്കടകരമാണ്. ഇത് എന്‍റെ പല്ല് ഏതാണ്ട് പൊട്ടിച്ചു." അവര്‍ ചിത്രത്തോടൊപ്പം കുറിച്ചു. ട്വീറ്റ് നിരവധി പേരാണ് ഇതിനകം കണ്ടത്. നിരവധി പേര്‍ കുറിപ്പും എഴുതി. ട്വിറ്ററില്‍ കുറിപ്പ് വന്നതിന് പിന്നാലെ ജയ്പൂർ രാജ്യാന്തര വിമാനത്താവളം അധികൃതര്‍ മറുപടിയുമായി എത്തി. "പ്രിയപ്പെട്ട ശുഭൂ, ഞങ്ങൾക്ക് കത്തെഴുതിയതിന് നന്ദി. നിങ്ങളുടെ ഫീഡ്‌ബാക്ക് ഞങ്ങൾ ശ്രദ്ധിക്കുകയും ബന്ധപ്പെട്ട ടീമുമായി ഇത് പങ്കിടുകയും ചെയ്തിട്ടുണ്ട്." വിമാനത്താവള അധികൃതര്‍ എഴുതി. ഭക്ഷണത്തില്‍ നിന്നും ലഭിച്ച കല്ലിന് പിന്നാലെ അന്താരാഷ്ട്രാ വിമാനത്താവളത്തിലെ പൊട്ടിപ്പൊളിഞ്ഞ തറയുടെ ചിത്രങ്ങളും അവര്‍ പങ്കുവച്ചു. 

പേര് 'ബിസ്ക്കറ്റ്'; പശുവിനെ ക്ഷേത്രത്തില്‍ നടയ്ക്കിരുത്തി മുസ്ലീം മതവിശ്വാസി

Latest Videos
Follow Us:
Download App:
  • android
  • ios