246ാം സ്വാതന്ത്ര്യദിനം ആഘോഷമാക്കി അമേരിക്ക; കാണാം അമേരിക്ക ഈ ആഴ്ച

246ാം സ്വാതന്ത്ര്യദിനം വൻ ജനപങ്കാളിത്തത്തോടെ കൊണ്ടാടി അമേരിക്ക. വിപുലമായ പരിപാടികളാണ് ഒരുക്കിയിരുന്നത്. പ്രധാന നഗരങ്ങളിലും ചെറുപട്ടണങ്ങളിലും പരേഡുകളും വെടിക്കെട്ട് പ്രദർശനങ്ങളും അരങ്ങേറി. പ്രധാന നഗരങ്ങളിൽ നടന്ന പരിപാടികളിൽ പങ്കുചേർന്നത് പതിനായിരങ്ങളാണ്. കൊവിഡ് ഭീതി അകന്ന സാഹചര്യത്തിൽ രണ്ട് വർഷത്തെ ഇടവേളക്ക് ശേഷമാണ് വിപുലമായ സ്വാതന്ത്ര്യദിനാഘോഷങ്ങൾ അമേരിക്കയിൽ നടക്കുന്നത്. 

First Published Jul 12, 2022, 2:54 PM IST | Last Updated Jul 12, 2022, 2:54 PM IST

 
246ാം സ്വാതന്ത്ര്യദിനം വൻ ജനപങ്കാളിത്തത്തോടെ കൊണ്ടാടി അമേരിക്ക. വിപുലമായ പരിപാടികളാണ് ഒരുക്കിയിരുന്നത്. പ്രധാന നഗരങ്ങളിലും ചെറുപട്ടണങ്ങളിലും പരേഡുകളും വെടിക്കെട്ട് പ്രദർശനങ്ങളും അരങ്ങേറി. പ്രധാന നഗരങ്ങളിൽ നടന്ന പരിപാടികളിൽ പങ്കുചേർന്നത് പതിനായിരങ്ങളാണ്. കൊവിഡ് ഭീതി അകന്ന സാഹചര്യത്തിൽ രണ്ട് വർഷത്തെ ഇടവേളക്ക് ശേഷമാണ് വിപുലമായ സ്വാതന്ത്ര്യദിനാഘോഷങ്ങൾ അമേരിക്കയിൽ നടക്കുന്നത്. 
പക്ഷേ ഇതിനിടയിലും ഇല്ലിനോയിലുണ്ടായ ദാരുണമായ വെടിവെയ്പ്പ് അമേരിക്കൻ ജനതയിൽ വേദനയായി അവശേഷിക്കുന്നുണ്ട്. അമേരിക്ക 246ാം സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ പുലരിയിലേക്ക് അഭിമാനത്തോടെ ഉണർന്നെണീറ്റ വേളയിലാണ് രാജ്യമെമ്പാടും ഭീതി വിതച്ച് ചിക്കാഗോയിലെ ആക്രമണം നടന്നത്. രാവിലെ ചിക്കാഗോയിലെ ഹൈലന്റ് പാർക്കിൽ സ്വാതന്ത്ര്യ ദിന പരേഡിന് നേരെയാണ് ആക്രമണം ഉണ്ടായത്. പ്രാദേശിക സമയം പത്തരയോടെയാണ് അജ്ഞാതൻ പരേഡിന് നേരെ വെടിയുതിർത്തത്. 20 തവണ വെടിയൊച്ച കേട്ടുവെന്നാണ് ദൃക്സാക്ഷികൾ പറയുന്നത്. ആക്രമണത്തിൽ വെടിയേറ്റ് വീണ അഞ്ച് പേരെ ഇവിടെ നിന്ന് ആശുപത്രിയിലേക്ക് മാറ്റുന്നതിന്റെ വീഡിയോ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചു. വെടിവെപ്പുണ്ടായ ഉടൻ ജനം പരിഭ്രാന്തരായി ഓടി. അക്രമി പരേഡ് നടന്ന ഗ്രൗണ്ടിന് സമീപത്തെ ഏതോ കെട്ടിടത്തിന് മുകളിൽ നിന്ന് വെടിവെച്ചെന്നായിരുന്നു പ്രാഥമിക നിഗമനം.
അമേരിക്കയുടെ സ്വാതന്ത്ര്യ ദിനാഘോഷ പരേഡായ ജൂലൈ 4 പരേഡിന് നേരെ ചിക്കാഗോയിലെ ഹൈലന്റ് പാർക്കിലുണ്ടായ വെടിവെപ്പിൽ മരണപ്പെട്ടവരുടെ എണ്ണം ആറായിരുന്നു. 24 പേർക്ക് പരിക്കേറ്റെന്നും ചിക്കാഗോ ഗവർണർ അറിയിച്ചു. ആറുമണിക്കൂര്‍ തെരച്ചലിന് ശേഷം അക്രമിയായ 22 കാരനെ സുരക്ഷ സൈന്യം പിടികൂടി.  22 കാരനായ അക്രമി റോബർട്ട് ക്രീമോക്കാണ് പിടിയിലായത്. 
അമേരിക്കയുടെ 246ാം സ്വാതന്ത്ര്യ ദിനമായിരുന്നു. അത്യാഹ്ലാദത്തോടെയും അഭിമാനത്തോടെയും സ്വാതന്ത്ര്യ ദിന പരേഡ് കാണാനും അതിൽ പങ്കെടുക്കാനുമാണ് നൂറ് കണക്കിനാളുകൾ ഹൈലന്റ് പാർക്കിലെ തെരുവിലെത്തിയത്. പരേഡ് നടന്നുകൊണ്ടിരിക്കെയാണ് പെട്ടെന്ന് വെടിവെപ്പുണ്ടായത്. സമീപത്തെ കെട്ടിടത്തിന് മുകളിൽ നിന്ന് അജ്ഞാതനായ ഒരാൾ പത്ത് മിനുറ്റോളം നിർത്താതെ വെടിയുതിർത്തതായാണ് വിവരം.
വെടിയൊച്ച കേട്ടതും ജനം പരിഭ്രാന്തരായി പലവഴിക്ക് ഓടി. ജൂലൈ 4 പരേഡ് താറുമാറായി.  പ്രാദേശിക സമയം പത്തരയോടെയാണ് അജ്ഞാതൻ പരേഡിന് നേരെ വെടിയുതിർത്തത്. 20 തവണ വെടിയൊച്ച കേട്ടുവെന്നാണ് ദൃക്സാക്ഷികൾ പറയുന്നത്. അക്രമി പരേഡ് നടന്ന ഗ്രൗണ്ടിന് സമീപത്തെ ഏതോ കെട്ടിടത്തിന് മുകളിൽ നിന്ന് വെടിവെച്ചെന്നാണ് പ്രാഥമിക നിഗമനം. ഇയാൾക്കായി വ്യാപക തെരച്ചിൽ നടന്നിരുന്നു.
സംഭവത്തെ തുടർന്ന് ഹൈലന്റ് പാർക്ക് നഗരത്തിന് അയൽപ്രദേശങ്ങളിൽ ജൂലൈ 4 പരേഡ് നിർത്തിവെച്ചു. എത്ര പേർ മരിച്ചെന്നോ എത്ര പേർ പരിക്കേറ്റ് ചികിത്സയിൽ കഴിയുന്നുവെന്നോ കൃത്യമായ വിവരങ്ങൾ ആദ്യം പുറത്തുവന്നിരുന്നില്ല. ഹൈലന്റ് പാർക്കിലും സമീപ നഗരങ്ങളിലും ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ പൊലീസ് കർശന സുരക്ഷയൊരുക്കിയിരുന്നു.