Punjab Election 2022 : 'വോട്ട് കർഷകരെ ദ്രോഹിക്കാത്ത പാർട്ടിയ്ക്ക്'; ഗ്രാമീണ പഞ്ചാബിന്റെ കഥ

ഈ വീട്ടിൽ മുഴങ്ങുന്നത് കർഷക സമരത്തിന്റെ വിജയ കഥകളാണ്, കാരണം ഇവിടെയുള്ള എല്ലാ അംഗങ്ങളും കർഷക സമരത്തിൽ പങ്കെടുത്തവരാണ്. ഈ തെരഞ്ഞെടുപ്പിൽ ആരെ പിന്തുണയ്ക്കണമെന്ന കാര്യത്തിലും ഇവർക്ക് കൃത്യമായ ധാരണയുണ്ട്. ഗ്രാമീണ പഞ്ചാബിന്റെ കഥ.

പഞ്ചാബില്‍ 117 നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള വോട്ടെടുപ്പാണ് നടക്കുന്നത്. ശക്തമായ ചതുഷ്കോണ മല്‍സരമാണ് സംസ്ഥാനത്ത് ഇത്തവണ. അടിയൊഴുക്കുകള്‍ വിധി നിശ്ചയിക്കുമെന്നാണ് വിലയിരുത്തലുകൾ. സംസ്ഥാനം ഭരിക്കുന്ന കോണ്‍ഗ്രസും ആംആദ്മി പാര്‍ട്ടിയും തമ്മിലാണ് ഇഞ്ചോടിഞ്ച് പോരാട്ടമെന്ന വിലയിരുത്തലുകളും ഉയർന്നിട്ടുണ്ട്. 

ഒരു മാസത്തിലേറെ നീണ്ട തെരഞ്ഞെടുപ്പ് പ്രചാരണത്തിനാണ് പഞ്ചാബിൽ തിരശ്ശീല വീണത്. പ്രമുഖ പാർട്ടികളുടെ റോഡ് ഷോയോടെയാണ് പരസ്യ പ്രചാരണത്തിന് കലാശക്കൊട്ടായത്. അവസാന ദിവസം വലിയ ചർച്ചയായി മാറിയത് ഖാലിസ്ഥാൻ പരാമർശവും കോൺഗ്രസിന്‍റെ പ്രകടന പത്രികയുമാണ്. കെജ്രിവാളിനെതിരായ കുമാർ ബിശ്വാസിന്‍റെ ഖാലിസ്ഥാൻ ആരോപണം കോൺഗ്രസും ബിജെപിയും ഒരേ പോലെ ഏറ്റെടുത്ത് ചര്‍ച്ചയാക്കി. ഭീകരനെങ്കിൽ തന്നെ അറസ്റ്റ് ചെയ്യട്ടെ എന്നായിരുന്നു ദില്ലി മുഖ്യമന്ത്രി തിരിച്ചടിച്ചത്. രാഹുൽ ഗാന്ധിക്കും മോദിക്കും ഒരേ സ്വരമാണെന്ന ആരോപണവും ക്രെജ്രിവാൾ അഴിച്ചുവിട്ടു. ചന്നിയുടെ ഭയ്യ പരാമർശം വിവാദമായതിന് പിന്നാലെയാണ് കെജ്രിവാളിനെതിരായ കുമാര്‍ വിശ്വാസിന്‍റെ ആരോപണം രാഷ്ട്രീയ കൊടുങ്കാറ്റായത്.

ഹിന്ദു വോട്ടുകളുടെ ഏകീകരണമാണ് കോൺഗ്രസും ബിജെപിയും ഉന്നമിടുന്നത്. അതിനിടെ വാഗ്ദാന പെരുമഴയുമായി കോൺഗ്രസ് പ്രകടനപത്രികയും പുറത്തിറക്കി. സത്രീകൾക്ക് പ്രതിമാസം 1100 രൂപ വീതം നൽകുമെന്നതാണ് ഏറ്റവും ശ്രദ്ധേയമായ പ്രഖ്യാപനം. സ്കൂളുകളിലും കോളേജുകളിലും സൗജന്യ വിദ്യാഭ്യാസം അടക്കം വാഗ്ദാനങ്ങളടങ്ങുന്നതാണ് കോൺഗ്രസിന്‍റെ പ്രകടനപത്രിക. പഞ്ചാബില്‍ 117 നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള വോട്ടെടുപ്പാണ് നടക്കുന്നത്. സംസ്ഥാനത്ത് ജനവിധി തേടുന്ന 1304 സ്ഥാനാര്‍ഥികളില്‍ 93 പേര്‍ വനിതകളാണ്.

First Published Feb 19, 2022, 11:03 AM IST | Last Updated Feb 19, 2022, 12:25 PM IST