'പെൺകുട്ടി ബലാൽസംഗം ചെയ്യപ്പെട്ടിട്ടില്ലെന്ന് ബിജെപി നേതാക്കൾ പറഞ്ഞിട്ടില്ല'; അഭിപ്രായവുമായി ശിവശങ്കർ
ഹാഥ്റസിൽദളിത് പെൺകുട്ടി കൂട്ടബലാസംഗത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തിൽ പെൺകുട്ടി പീഡിപ്പിക്കപ്പെട്ടിട്ടില്ലെന്നു ആദ്യം പറഞ്ഞത് മെഡിക്കൽ എക്‌സാമിനേഷൻ നടത്തിയ ഡോക്ടറാണെന്നും അദ്ദേഹം ബിജെപി പ്രവർത്തകനാണോ എന്ന് തനിക്കറിയില്ലെന്നും ബിജെപി നേതാവ് പി ശിവശങ്കർ. പെൺകുട്ടിയുടെ മൊഴിപ്രകാരം അറസ്റ്റ് നടന്നുകഴിഞ്ഞെന്നും ഇനിയും പ്രതികൾ ഉൾപ്പെട്ടിട്ടുണ്ടെങ്കിൽ അത് സവർണ്ണനായാലും അവർണ്ണനായാലും ഹിന്ദു ആയാലും മുസ്ലിം ആയാലും മാതൃകാപരമായി ശിക്ഷിക്കുമെന്നും അദ്ദേഹം പറഞ്ഞു.