'മുഖ്യമന്ത്രിക്ക് നോക്കിയാല്‍ കാണാവുന്ന സ്ഥലത്താണ് ഗൂഢാലോചന നടന്നത്': എന്‍ കെ പ്രേമചന്ദ്രന്‍

ഒരു അന്വേഷണവും സംസ്ഥാന സര്‍ക്കാര്‍ നടത്തേണ്ടതില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞ ശേഷം എത്ര അന്വേഷണങ്ങളാണ് ഈ കേസുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ തന്നെ നടത്തുന്നതെന്ന് എംപി പ്രേമചന്ദ്രന്‍. ഒരു ഐഎഎസ് ഓഫീസറെ സര്‍ക്കാരിന് വിവേചനാധികാരം വിനിയോഗിച്ച് സസ്‌പെന്‍ഡ് ചെയ്യാം. മുഖ്യമന്ത്രിക്ക് നോക്കിയാല്‍ കാണാവുന്ന സ്ഥലത്താണ് ഗൂഢാലോചന നടന്നതെന്നും എംപി പറഞ്ഞു. അതേസമയം, ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തില്‍ സമിതിയെ നേരത്തെ തന്നെ നിയോഗിക്കാമായിരുന്നുവെന്നും ശിവശങ്കറിന് സ്വയം രക്ഷപ്പെടാന്‍ സമയം കൊടുത്തുവെന്നും ബിജെപി നേതാവ് എംടി രമേശ് ന്യൂസ് അവറില്‍ പറഞ്ഞു.
 
First Published Jul 16, 2020, 11:00 PM IST | Last Updated Jul 16, 2020, 11:00 PM IST