'അതിര്‍ത്തിയില്‍ തര്‍ക്കങ്ങള്‍ നിലനില്‍ക്കെയാണ് കേന്ദ്രം ടിക്ടോക്കിൽ അക്കൗണ്ട് എടുത്തത്': എംബി രാജേഷ്

കേന്ദ്രസര്‍ക്കാര്‍ ഔദ്യോഗികമായി ടിക്ടോക്ക് അക്കൗണ്ട് തുടങ്ങിയത് അതിര്‍ത്തിയില്‍ തര്‍ക്കങ്ങള്‍ നിലനില്‍ക്കെയാണെന്നും അന്നത് രാജ്യസുരക്ഷയ്ക്ക് അപകടമാണെന്ന വിവരം സര്‍ക്കാരിന് കൈവശമില്ലായിരുന്നോ എന്നും എംബി രാജേഷ്. ജൂണ്‍ 7നാണ് കേന്ദ്ര സര്‍ക്കാര്‍ ടിക്ടോക്ക് അക്കൗണ്ട് തുടങ്ങിയതിന്റെ പത്രവാര്‍ത്ത വരുന്നതെന്നും രാജേഷ് ന്യൂസ് അവറില്‍ പറഞ്ഞു. അതേസമയം, സര്‍ക്കാരിന്റെ സാമൂഹ്യസേവനങ്ങള്‍ ജനങ്ങളില്‍ എത്തിക്കാനാണ് കേന്ദ്രം ടിക്ടോക് തുടങ്ങിയതെന്നും രാജ്യസുരക്ഷയ്ക്ക് അപകടമെന്ന റിപ്പോര്‍ട്ട് വന്നപ്പോഴേ അക്കൗണ്ട് നിരോധിച്ചുവെന്നും സന്ദീപ് വാര്യര്‍ മറുപടി നല്‍കി.
 
First Published Jun 30, 2020, 9:48 PM IST | Last Updated Jun 30, 2020, 10:03 PM IST