Akhilesh Yadav : 'യോഗിക്ക് താല്‍പര്യം വര്‍ഗീയത പറയാന്‍, കേരളം യുപിയേക്കാൾ ഏറെ മുന്നിൽ'
കേരളത്തെ (Keralam) അധിക്ഷേപിച്ച യോഗി ആദിത്യനാഥിനെതിരെ (Yogi Adithyanath) ആഞ്ഞടിച്ച് അഖിലേഷ് യാദവ് (Akhilesh Yadav). ഏഷ്യാനെറ്റ് ന്യൂസിന് നല്‍കിയ പ്രത്യേക അഭിമുഖത്തിലാണ് അഖിലേഷ് രൂക്ഷ വിമർശനമുയര്‍ത്തിയത്. ഹിന്ദു മുസ്ലീം വര്‍ഗീയത പറയുന്നതിലും അക്രമം ഉണ്ടാക്കുന്നതിലും മാത്രമാണ് യോഗിക്ക് താല്‍പ്പര്യം. സർവമേഖലകളിലും യുപിയേക്കാള്‍ എത്രയോ മുന്പിലാണ് കേരളമെന്നും തെരഞ്ഞെടുപ്പില്‍ ബിജെപിയെ ജനങ്ങള്‍ തൂത്തെറിയുമെന്നും അഖിലേഷ് യാദവ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. രണ്ട് ഘട്ടം പൂര്‍ത്തിയായി. എത്രത്തോളം ആത്മവിശ്വാസം ഉണ്ട് ഇപ്പോള്‍ എന്ന ചോദ്യത്തിന് മറുപടിയായി അഖിലേഷ് പറഞ്ഞത് ഇങ്ങനെയാണ്, 'എല്ലാവര്‍ക്കും ബിജെപിയെ അധികാരത്തില്‍ നിന്ന് പുറത്താക്കണമെന്ന ആഗ്രഹം ഉണ്ട്. എല്ലാവരും സൈക്കിള്‍ ചിഹ്നത്തില്‍ വോട്ടു ചെയ്യും. തെരഞ്ഞെടുപ്പില്‍ ബിജെപി തൂത്തെറിയപ്പെടുമെന്നായിരുന്നു മറുപടി. ദളിത് പിന്നോക്ക വിഭാഗക്കാരും ന്യൂനപക്ഷവും ബിജെപിക്ക് എതിരാണ്. അപമാനിക്കപ്പെട്ട മുന്നോക്ക വിഭാഗക്കാരും ഇപ്പോള്‍ ബിജെപിക്ക് എതിരായി'.