V.D Satheesan : 'കുട്ടികള്‍ക്ക് പാലും മുട്ടയും കൊടുക്കാന്‍ പറ്റാത്ത സര്‍ക്കാരാണ്..'
സ്വാഭാവിക മരണത്തിന് കെഎസ്ആര്‍ടിസിയെ വിട്ടുകൊടുക്കുന്നു, വരേണ്യവര്‍ഗത്തിനായി സില്‍വര്‍ ലൈന്‍ കൊണ്ടുവരുന്നുവെന്ന് വി.ഡി സതീശൻ
കെ റെയിൽ പദ്ധതി കേരളത്തിന്റെ സർവ മേഖലകളെയും നശിപ്പിക്കുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. പദ്ധതി കടന്ന് പോകുന്ന പ്രദേശങ്ങളിൽ ഉൾപ്പെടുന്നവരെ മാത്രമല്ല മറിച്ച് പാരിസ്ഥിതികമായി, സാമൂഹികമായി,സാമ്പത്തികമായി കേരളം തകർന്നു പോകുമെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിലെ ഏറ്റവും വലിയ പൊതുഗതാഗത സംവിധാനമായ കെ.എസ്.ആർ.ടി.സിയെ പോലും വേണ്ട വിധത്തിൽ കൊണ്ട് പോകാൻ കഴിയാത്ത സർക്കാരാണ് കെ റെയിലിന് പിന്നാലെ പോകുന്നത്. ശമ്പളവും,പെൻഷനും കൊടുക്കാനാകാതെ പാവപ്പെട്ടവരുടെ ആശ്രയമായ കെഎസ്ആർടിസിയെ സ്വാഭാവിക മരണത്തിന് വിട്ടുകൊടുത്ത് കൊണ്ടാണ് സർക്കാർ വരേണ്യ വർഗത്തിന് വേണ്ടി കെ റെയിൽ കൊണ്ട് വരുന്നതെന്നും വി.ഡി സതീശൻ ആരോപിച്ചു. 64,000 കോടി രൂപയാണ് പദ്ധതി ചെലവ് എന്ന സർക്കാർ വാദത്തെ അദ്ദേഹം തള്ളി. നീതി ആയോഗിന്റെ പഠനം അനുസരിച്ച് 1.60 ലക്ഷം രൂപ ചെലവാകും എന്നാണ് കണക്ക്. എന്നാൽ പദ്ധതി പൂർത്തിയായി വരുമ്പോൾ 2 ലക്ഷം കോടി രൂപയ്ക്ക് അപ്പുറം പോകുമെന്നും പ്രതിപക്ഷ നേതാവ് ചൂണ്ടിക്കാട്ടി.