VD:Satheesan : യാഥാര്‍ഥ്യ ബോധം തീരെയില്ലാത്ത ബജറ്റെന്ന് വി.ഡി സതീശന്
കഴിഞ്ഞ ബജറ്റിൽ പ്രഖ്യാപിച്ച 70 ശതമാനം പദ്ധതികളും നടപ്പാക്കാൻ സർക്കാരിന് ഇതുവരെ കഴിഞ്ഞിട്ടില്ല.
യാഥാർത്ഥ്യ ബോധമില്ലാത്ത ബജറ്റാണ് ധനമന്ത്രി കെ.എൻ ബാലഗോപാൽ അവതരിപ്പിച്ചതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. വിശ്വാസ്യത തീരെയില്ലാത്ത ബജറ്റാണ് മന്ത്രി അവതരിപ്പിച്ചത്. കഴിഞ്ഞ ബജറ്റിൽ പ്രഖ്യാപിച്ച 70 ശതമാനം പദ്ധതികളും നടപ്പാക്കാൻ സർക്കാരിന് ഇതുവരെ കഴിഞ്ഞിട്ടില്ല. വിവിധ വകുപ്പുകളുടെ നിർദ്ദേശങ്ങൾ ബജറ്റിൽ തുന്നിച്ചേർത്തുവച്ചിരിക്കുക മാത്രമാണ് ചെയ്തിരിക്കുന്നതെന്നും വി.ഡി സതീശൻ ചൂണ്ടിക്കാട്ടി.