P.Rajeev : ഭൂപരിഷ്കരണ നിയമത്തിൽ ഭേദഗതിയില്ലെന്ന് മന്ത്രി

പഴവർഗ്ഗങ്ങൾ നട്ടുവളർത്താൻ നിലവിലെ നിയമം അനുവദിക്കുന്നുണ്ടെന്നും അത് ഫലപ്രദമായി ഉപയോഗിച്ചാൽ മതിയെന്നും വ്യവസായ മന്ത്രി പി.രാജീവ് 

First Published Mar 17, 2022, 12:52 PM IST | Last Updated Mar 17, 2022, 3:06 PM IST

ഭൂപരിഷ്ക്കരണ നിയമത്തിൽ (land reform act) ഭേദഗതിയില്ലെന്ന് (amendment) വ്യവസായ മന്ത്രി പി.രാജീവ് (P. Rajeev). പഴ വർഗങ്ങൾ നട്ട് വളർത്താൻ നിലവിലെ നിയമം അനുവദിക്കുന്നുണ്ട്. അത് ഫലപ്രദമായി ഉപയോഗിച്ചാൽ മതി. പ്ലാൻ്റേഷൻ ഡയറകടറേറ്റ് രൂപീകരിക്കുന്നതോടെ ഇത് വേഗത്തിലാകുമെന്നും പി രാജീവ് പറഞ്ഞു. പ്ലാന്‍റേഷന്‍ നിര്‍വചനത്തിന്‍റെ പരിധിയില്‍പ്പെടുന്ന റബ്ബര്‍, കാപ്പി, തേയില എന്നിവക്കൊപ്പം പുതിയ വിളകള്‍ കൂടി ചേര്‍ത്ത് പഴ വര്‍ഗ കൃഷികള്‍ ഉള്‍പ്പടെ തോട്ടത്തിന്‍റെ ഭാഗമാക്കി കൊണ്ടുള്ള കാലോചിത ഭേദഗതികള്‍ വേണമെന്നാണ് ധനമന്ത്രി ബജറ്റ് പ്രസംഗത്തില്‍ പറഞ്ഞത്. പഴവര്‍ഗങ്ങള്‍ കൂടി ഇടവിളയായി കൃഷി ചെയ്യാന്‍ നേരത്തേ എല്‍ഡിഎഫ്  തീരുമാനിച്ചിരുന്നു. കൂടുതള്‍ വിളകളും കൃഷിയും ഉള്‍പ്പെടുത്തി തോട്ട പരിധി കുറച്ച് കൃഷി വ്യാപിപ്പിക്കാനുള്ള നീക്കമായിരുന്നു  സിപിഎം പരിപാടി. പാര്‍ട്ടി നയരേഖക്കനുസരിച്ചുള്ള ഭേദഗതികള്‍ സിപിഎം നേതാക്കള്‍ പറഞ്ഞ് വരുന്നതിനിടെയാണ് തങ്ങളുടെ അഭിമാന പരിപാടിയായ ഭൂപരിഷ്കരണത്തില്‍ തൊട്ട് കളിക്കാനാകില്ലെന്ന് സിപിഐ വ്യക്തമാക്കിയത്