Swearing in Ceremony : ഹോളിക്ക് മുമ്പ് യോഗിയുടെ സത്യപ്രതിജ്ഞ, ചടങ്ങിൽ പ്രധാനമന്ത്രിയും
നിലവിലെ മന്ത്രിമാരിലെ ചിലരെ മാറ്റി പുതുമുഖങ്ങള്‍ക്ക് അവസരം നല്‍കുമെന്നാണ് സൂചനകള്‍.
ചരിത്ര വിജയത്തിലൂടെ ഉത്തര്‍പ്രദേശില്‍ തുടർഭരണം സ്വന്തമാക്കിയ ബിജെപി രണ്ടാം മന്ത്രിസഭ രൂപികരണത്തിലേക്ക് കടക്കുകയാണ്. രണ്ടാം യോഗി ആദിത്യനാഥ് (Yogi Adityanath) സർക്കാരിന്റെ സത്യപ്രതിജ്ഞ ഈ മാസം പതിനെട്ടിന് ഹോളി ആഘോഷിക്കുന്നതിന് മുൻപ് ഉണ്ടായേക്കും. പ്രധാനമന്ത്രി നരേന്ദ്രമോദി,എൻഡിഎ മുഖ്യമന്ത്രിമാർ അടക്കമുള്ളവർ സത്യപ്രതിജ്ഞ ചടങ്ങില്‍ പങ്കെടുക്കും. മന്ത്രിസഭാ രൂപീകരണം ഉൾപ്പെടെയുള്ള വിഷയങ്ങളില്‍ ബിജെപി കേന്ദ്ര നേതൃത്വം തീരുമാനമെടുക്കുമെന്ന് ബിജെപി ഉത്തര്‍പ്രദേശ് അധ്യക്ഷന്‍ സ്വതന്ത്രദേവ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. നിലവിലെ മന്ത്രിമാരിലെ ചിലരെ മാറ്റി പുതുമുഖങ്ങള്‍ക്ക് അവസരം നല്‍കുമെന്നാണ് സൂചനകള്‍.