Pattazhy Temple Incident : കാഴ്ച തിരിച്ചുകൊടുക്കണേ എന്നാണ് പ്രാർത്ഥന'; ശ്രീലതയ്ക്ക് നന്ദിപറഞ്ഞ് സുഭദ്ര

ശ്രീലതയെ നേരിൽ കണ്ട് സ്നേഹമറിയിക്കാൻ കാത്തിരിപ്പോടെ സുഭദ്ര

First Published Mar 15, 2022, 3:47 PM IST | Last Updated Mar 15, 2022, 3:48 PM IST

പട്ടാഴി ക്ഷേത്രത്തില്‍ വച്ച് മാല മോഷണം പോയ വയോധികയ്ക്ക് സ്വ‍‍‍ർണവളകൾ നൽകിയത് അന്തരിച്ച മോഹനൻ വൈദ്യരുടെ ഭാര്യ ശ്രീലത. ക്ഷേത്ര നടയിൽ വച്ച് സുഭദ്രയുടെ സങ്കടം കണ്ടാണ് വളകൾ നൽകിയത്. പ്രശസ്തിക്ക് വേണ്ടി താൻ ഒന്നും ചെയ്തിട്ടില്ലെന്നും, സിസിടിവി ദൃശ്യങ്ങൾ പുറത്ത് വന്നത് കൊണ്ടാണ് ഇപ്പോൾ പ്രതികരിക്കുന്നതെന്നുമാണ് ശ്രീലത പറയുന്നത്. താൻ ചെയ്തത് വലിയ കാര്യമൊന്നുമല്ലെന്ന് ശ്രീലത പറയുമ്പോഴും നേരിൽ കണ്ട് നന്ദി  അറിയിക്കാൻ കാത്തിരിക്കുകയാണ് സുഭദ്ര. ഇക്കഴിഞ്ഞ വെളളിയാഴ്ചയാണ് കൊട്ടാരക്കര മൈലത്ത് കശുവണ്ടി തൊഴിലാളിയായ സുഭദ്ര പട്ടാഴി ദേവീക്ഷേത്രത്തില്‍ ഉല്‍സവം തൊഴാന്‍ പോയത്. ക്ഷേത്രാങ്കണത്തില്‍ വച്ചാണ് കഴുത്തില്‍ കിടന്ന രണ്ടു പവന്‍ തൂക്കമുളള സ്വര്‍ണ മാല നഷ്ടപ്പെട്ടത്.