Pinarayi Vijayan : 'സില്‍വര്‍ലൈനിനെതിരെ വികസന വിരുദ്ധ വിദ്രോഹ സഖ്യം';

ജനത്തെ മറയാക്കി രാഷ്ട്രീയ ഗൂഢാലോചന നടക്കുന്നുവെന്ന് മുഖ്യമന്ത്രി

First Published Mar 24, 2022, 7:05 PM IST | Last Updated Mar 24, 2022, 7:05 PM IST

'സില്‍വര്‍ ലൈനിനെതിരെ നടക്കുന്നത് വികസന വിരുദ്ധ വിദ്രോഹ സഖ്യമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇപ്പോൾ സമരം ചെയ്യുന്നവർ ജനത്തെ മറയാക്കി രാഷ്ട്രീയ ഗൂഢാലോചന നടത്തുകയാണ്. ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചാണ് സമരത്തിലിറക്കുന്നത്. ഇതിനായി വിചിത്ര സഖ്യം തന്നെ കേരളത്തിൽ രൂപം കൊണ്ടിരിക്കുകയാണ്. അതിന് ഏതാനും മാധ്യമങ്ങളും കൂട്ടുനിൽക്കുന്നു. സമരത്തിന് അതിവൈകാരികതയും അസാധാരണമായ പ്രാധാന്യവും നൽകി ജനങ്ങളെയാകെ തെറ്റിദ്ധരിപ്പിക്കുകയാണ്. എല്ലാ കാലത്തും ഇത്തരം ആക്രമണങ്ങളുണ്ടായിട്ടുണ്ട്. വികസനത്തിന് തുരങ്കം വയ്ക്കുന്നവർക്ക് മാധ്യമങ്ങൾ കൂട്ടുനിൽക്കരുതെന്നും മുഖ്യമന്ത്രി പറഞ്ഞു.