West Bengal : പശ്ചിമബംഗാളിൽ രാഷ്ട്രീയ സംഘർഷം; 10പേർ കൊല്ലപ്പെട്ടു
തൃണമൂൽ അംഗങ്ങൾ ചേരി തിരിഞ്ഞ് ഏറ്റുമുട്ടി ,12 വീടുകൾ കത്തിച്ചു
പശ്ചിമബംഗാളിലെ (West Bengal) സംഘർഷത്തില്‍ എട്ട് പേർ കൊല്ലപ്പെട്ടു. സംഘര്‍ഷത്തിന്‍റെ പശ്ചാത്തലത്തില്‍ സബ് ഡിവിഷണൽ പൊലീസ് ഓഫീസറെയും രാംപൂർഘട്ടിന്റെ ചുമതലയുള്ള ഉദ്യോഗസ്ഥനെയും നീക്കി. പശ്ചിമ ബംഗാളിലെ ഭിര്‍ഭും ജില്ലയിലാണ് കൊലപാതകം നടന്നത്. ഇന്നലെ രാത്രി ഭര്‍ഷാര്‍ ഗ്രാമത്തിലെ പഞ്ചായത്ത് പ്രധാനും തൃണമൂല്‍ കോണ്‍ഗ്രസ് നേതാവുമായ ഭാധു ഷേയ്ഖ് കൊല്ലപ്പെട്ടു. ഇതിന് പിന്നാലെയാണ് സംഘര്‍ഷമുണ്ടായത്. തൃണമൂൽ കോൺഗ്രസിലെ രണ്ടു വിഭാഗങ്ങൾ തമ്മിലുള്ള പ്രശ്നങ്ങളാണ് സംഘർഷത്തിന് പിന്നിലെന്നാണ് സൂചന. ഒരേ കുടുംബത്തിലെ 7 പേര്‍ അടക്കമാണ് കൊല്ലപ്പെട്ടത്. കത്തിക്കരഞ്ഞ നിലയിലാണ് എട്ടുപേരുടെ മൃതദേഹങ്ങള്‍ കണ്ടെത്തിയത്.