Oommen Chandy : 'അനുമതിയില്ലാത്ത പ്രോജക്ടിന് വേണ്ടിയാണ് ജനങ്ങളുടെ മേൽ കുതിരകയറുന്നത്'
പദ്ധതി പ്രായോഗികമല്ലെന്ന് കണ്ട് യുഡിഎഫ് സർക്കാർ കാലത്ത് ഉപേക്ഷിച്ചതാണെന്നും ഉമ്മൻചാണ്ടി
കോട്ടയത്ത് കെ റെയിൽ പദ്ധതിക്കെതിരെ സമരം ചെയ്തവർക്ക് നേരെയുള്ള പൊലീസ് ആക്രമണത്തിൽ വിമർശനവുമായി മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. കേന്ദ്ര റെയിൽവേ മന്ത്രി തന്നെ കെ റെയിൽ പദ്ധതിക്ക് അനുമതി നൽകിയിട്ടില്ല എന്നാണ് പറയുന്നത്. അനുമതിയില്ലാത്ത പ്രോജക്ടിന് വേണ്ടിയാണ് ജനങ്ങളുടെ മേൽ അധികാരമുള്ളതിന്റെ പേരിൽ സർക്കാർ കുതിരകയറുന്നത്. പദ്ധതി പ്രായോഗികമല്ലെന്ന് കണ്ട് യുഡിഎഫ് ഈ പദ്ധതി ഉപേക്ഷിച്ചതാണ്. ജനങ്ങൾക്കൊപ്പം പ്രതിഷേധത്തിന് യുഡിഎഫ് ഒപ്പം നിൽക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.