K-Rail Protest in Chottanikkara: ചോറ്റാനിക്കരയിൽ കെ റെയിൽ സമരം കൂടുതൽ ശക്തമാകുന്നു

സമരപ്പന്തൽ കെട്ടി പ്രതിഷേധക്കാർ, രാപ്പകൽ സമരമിരുന്ന് കല്ലിടൽ തടയുമെന്നും നാട്ടുകാർ 

First Published Mar 23, 2022, 6:38 PM IST | Last Updated Mar 23, 2022, 6:40 PM IST

എറണാകുളം ചോറ്റാനിക്കരയില്‍ കെ റെയില്‍ സര്‍വ്വേക്ക് എതിരെ വീണ്ടും പ്രതിഷേധം ഉയര്‍ന്നു.  എറണാകുളം ഡിസിസിയുടെ നേതൃത്വത്തിലാണ് പ്രതിഷേധം നടന്നത്. കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ അതിരടയാള കല്ലുകള്‍ പിഴുതുമാറ്റി കുളത്തിലെറിഞ്ഞു. സ്ഥലത്ത് വന്‍ പൊലീസ് സന്നാഹമാണ് എത്തിയിട്ടുള്ളത്. ഒരു കാരണവശാലും അതിരടയാള കല്ല് സ്ഥാപിക്കാൻ അനുവദിക്കില്ലെന്ന് നാട്ടുകാർ പറഞ്ഞു. കെ റെയിൽ കല്ല് സ്ഥാപിക്കാൻ ഉദ്യോഗസ്ഥരെത്തിയാല്‍ തടയുമെന്നാണ് നാട്ടുകാര്‍ പറയുന്നത്. കഴിഞ്ഞ ദിവസം പ്രദേശത്ത് വലിയ സംഘര്‍ഷമുണ്ടായതോടെ കല്ല് സ്ഥാപിക്കാതെ ഉദ്യോഗസ്ഥര്‍ മടങ്ങിയിരുന്നു. എന്നാല്‍ ഇന്ന് വീണ്ടും ഉദ്യോഗസ്ഥരെത്തുമെന്ന് വ്യക്തമാക്കിയതോടെ ഇരുനൂറോളം പേരാണ് സ്ഥലത്ത് സംഘടിച്ചിരിക്കുന്നത്.