K.T Jaleel : കെ റെയിൽ എൽഡിഎഫിന്റെയോ യുഡിഎഫിന്റെയോ പദ്ധതിയല്ല, കേരളത്തിന്റെ പദ്ധതിയാണ്
കോഴ വാങ്ങാനായിരുന്നോ ഉമ്മൻചാണ്ടിയും ,ചെന്നിത്തലയും ഇത്തരമൊരു പദ്ധതി സംബന്ധിക്കുന്ന ആലോചനകൾക്ക് തുടക്കമിട്ടതെന്ന് കെ.ടി ജലീൽ
കെ-റെയില്‍ യു.ഡി.എഫിന്റെയോ, എല്‍.ഡി.എഫിന്റെയോ പദ്ധതിയല്ലെന്നും കേരളത്തിന്റെ പദ്ധതിയാണെന്നും കെ.ടി.ജലീല്‍ എം.എൽ.എ. യു.ഡി.എഫും എല്‍.ഡി.എഫും ഒരു പോലെ ഇത്തരത്തിലൊരു അതിവേഗ റെയിൽപാത വേണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. 2011ലെ യു.ഡി.എഫിന്റെ പ്രകടനപത്രികയിൽ തിരുവനന്തപുരം -മംഗലാപുരം അതിവേഗ റെയിൽവേ പദ്ധതി കേന്ദ്ര സർക്കാരിന്റെ സഹായത്തോടെ നടപ്പാക്കുമെന്ന് പറഞ്ഞിരുന്നു. 21 കോടി രൂപയാണ് അന്ന് പഠനം നടത്താൻ വേണ്ടി മാത്രം യു.ഡി.എഫ് സർക്കാർ ചെലവഴിച്ചതെന്ന് കെ.ടി ജലീൽ ആരോപിച്ചു. ഒരിക്കലും നടക്കാത്ത പദ്ധതിയ്ക്ക് പഠനം നടത്താന്‍ വേണ്ടി മാത്രം കോടികൾ ചെലവഴിച്ചവരാണ് പ്രതിപക്ഷമെന്നും കെ.ടി.ജലീല്‍ കുറ്റപ്പെടുത്തി. കോഴ വാങ്ങാനായിരുന്നോ ഉമ്മൻചാണ്ടിയും ചെന്നിത്തലയും ഇത്തരമൊരു പദ്ധതി സംബന്ധിക്കുന്ന ആലോചനകൾക്ക് തുടക്കമിട്ടതെന്നും അദ്ദേഹം ചോദിച്ചു.