Case Against Bar Hotel: മദ്യം വിളമ്പാൻ വിദേശ വനിതകൾ; കൊച്ചി ഹാർബർ വ്യൂ ഹോട്ടലിന്റെ ബാറിനെതിരെ എക്സൈസ് കേസ്

അബ്‌കാരി ചട്ടങ്ങൾ ലംഘിച്ചതിനാണ് എക്സൈസ് നടപടി 
 

First Published Mar 15, 2022, 11:19 AM IST | Last Updated Mar 15, 2022, 11:20 AM IST

അബ്‌കാരി ചട്ടങ്ങൾ ലംഘിച്ചതിന് കൊച്ചിയിലെ ഹാർബർ വ്യൂ ഹോട്ടലിന്റെ ബാറിനെതിരെ കേസ്. കൊച്ചി ഷിപ്പ്യാർഡിന് സമീപമാണ് ഈ ഹോട്ടൽ സ്ഥിതി ചെയ്യുന്നത്. കേരളത്തിലെ ആദ്യത്തെ പബ് എന്ന രീതിയിലായിരുന്നു സോഷ്യൽ മീഡിയ പ്രചരണം. സിനിമ മേഖലയിലെ നിരവധിപേരെ സ്‌പെഷ്യൽ ഗസ്റ്റുകളായി ഇവിടെ കൊണ്ട് വന്നിരുന്നു. ഡാൻസ് ബാറിൽ മദ്യ വിതരണത്തിനായി വിദേശത്ത് നിന്നുള്ള യുവതികളെയാണ് എത്തിച്ചിരുന്നത്. കഴിഞ്ഞ ദിവസമാണ് എക്സൈസ് സംഘം ബാറിൽ പരിശോധന നടത്തിയത്. സ്ത്രീകളെ മദ്യ വിതരണത്തിന് നിയമിച്ചത് കേരളത്തിലെ അബ്‌കാരി ചട്ടങ്ങളുടെ ലംഘനമാണ് എന്നാണ് ഉദ്യോഗസ്‌ഥർ ചൂണ്ടി കാണിക്കുന്നത്. അതേസമയം,മദ്യ വിതരണത്തിന് സ്ത്രീകളെ നിയമിക്കാൻ വിലക്കില്ലെന്ന് ഹൈക്കോടതി ഉത്തരവുണ്ടെന്നാണ് ഹോട്ടൽ അധികൃതരുടെ വാദം. ബാര്‍ ലൈസന്‍സ് സംബന്ധിച്ച് തുടര്‍ നടപടിയ്ക്കായി എക്‌സൈസ് കമ്മീഷണര്‍ക്ക് റിപ്പോര്‍ട്ട് നല്‍കും. എന്നാല്‍ തിരുവനന്തപുരത്തെ ഒരു ഹോട്ടലിന് ഹൈക്കോടതി അനുവദിച്ച ഇളവ് സംസ്ഥാനത്തെ മുഴുവന്‍ ബാറുകള്‍ക്കും ബാധകമല്ലെന്നാണ് എക്‌സൈസ് നിലപാട്.