Birbhum Violence: പശ്ചിമബം​ഗാൾ കൂട്ടക്കൊല സിബിഐ അന്വേഷിക്കും

കേസ് വിവരങ്ങൾ സിബിഐക്ക് കൈമാറാൻ പ്രത്യേക അന്വേഷണ സംഘത്തോട് കോടതി ഉത്തരവിട്ടു 

First Published Mar 25, 2022, 12:37 PM IST | Last Updated Mar 25, 2022, 2:23 PM IST

പശ്ചിമബം​ഗാളിൽ എട്ട് പേർ കൊല്ലപ്പെട്ട രാംപൂർഹട്ട്  ബിർഭും സംഘർഷത്തിന്റെ (Birbhum Violence) അന്വേഷണ ചുമതല ഇനി സിബിഐക്ക് (CBI). കൊൽക്കത്ത ഹൈക്കോടതി (Culcutta High Court) അന്വേഷണം സിബിഐക്ക് കൈമാറി. കേസ് വിവരങ്ങൾ സിബിഐക്ക് കൈമാറാൻ പ്രത്യേക അന്വേഷണ സംഘത്തോട് കോടതി ഉത്തരവിടുകയായിരുന്നു. രാംപൂർഹട്ടിൽ  സംഘർഷം നടന്നയിടത്ത് പശ്ചിമബം​ഗാൾ  മുഖ്യമന്ത്രി മമതാ ബാനർജി (Mamata Banerjee) ഇന്നലെ സന്ദർശനം നടത്തിയിരുന്നു. സർക്കാരിനെതിരെ പ്രതിപക്ഷ  പാർട്ടികൾ പ്രതിഷേധം കടുപ്പിക്കുന്ന സാഹചര്യത്തിലായിരുന്നു  സന്ദർശനം. കുറ്റവാളികളെ  വെറുതെ വിടില്ലെന്ന് മമത ബാനർജി പറഞ്ഞു. മരിച്ചവരുടെ കുടുംബങ്ങൾക്ക് ഒരു ലക്ഷം രൂപ സഹായധനം നൽകും. സംഭവത്തെ ശക്തമായി അപലപിക്കുന്നുവെന്നും മമത പറഞ്ഞു. സംഭവത്തില്‍ സ്വമേധയാ കേസെടുത്ത കൽക്കട്ട ഹൈക്കോടതി, തെളിവുകൾ സുരക്ഷിതമാക്കാൻ നിരീക്ഷണ ക്യാമറകൾ സ്ഥാപിക്കണമെന്നും സാക്ഷിക്ക് സംരക്ഷണം നൽകണമെന്നും പൊലീസിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.