A.N Shamseer : 'കിഫ്ബിയെ പറ്റി ചർച്ച ചെയ്തപ്പോൾ ഇങ്ങനെ പരിഹസിച്ച പലരും ഇപ്പോൾ വീട്ടിലിരിയ്ക്കുകയാണ്'
എന്തിനെയും ഏതിനെയും എതിർക്കുന്ന കോൺഗ്രസിന്റെ മനോഭാവം കാരണമാണ് അഞ്ച് സംസ്ഥാനങ്ങളിൽ പരാജയപ്പെട്ടതെന്ന് എ.എൻ ഷംസീർ
സില്‍വര്‍ലൈന്‍ പദ്ധതി നടപ്പാക്കുമെന്ന് എല്‍ഡിഎഫ് പ്രകടന പത്രികയില്‍ തന്നെ പറഞ്ഞിരുന്നുവെന്നും, ജനങ്ങൾ അതിന് അംഗീകാരം നൽകിയിരുന്നുവെന്നും എ.എൻ ഷംസീർ എം.എൽ.എ. ഇനി ആര് എതിര്‍ത്താലും പദ്ധതി നടപ്പാക്കും. പദ്ധതി പരിസ്ഥിതിയെ ബാധിക്കുമെന്നത് തെറ്റായ പ്രചരണമാണ്. കോൺഗ്രസിന്റെ വികസന വിരുദ്ധനിലപാടുകള്‍ക്കുള്ള മറുപടിയാണ് അഞ്ച് സംസ്ഥാനങ്ങളില്‍ നിന്നും ലഭിച്ചിരിക്കുന്നത്. വരുന്ന തലമുറയ്ക്ക് വേണ്ടിയാണ് പദ്ധതി നടപ്പാക്കുന്നത്. എന്തിനെയും എതിര്‍ക്കുന്ന മനോഭാവം മാറ്റിയില്ലെങ്കില്‍ കോണ്‍ഗ്രസ് രക്ഷപ്പെടില്ല. ബിജെപി ഓഫീസിൽ മോദിയുടെ ഫോട്ടോയുടെ അടുത്ത് തൂക്കുന്നത് കെ.സി വേണുഗോപാലിന്റെ ഫോട്ടോയാണ്, എന്തിനെയും ഏതിനെയും എതിർക്കുന്ന കോൺഗ്രസിന്റെ മനോഭാവം കാരണമാണ് അഞ്ച് സംസ്ഥാനങ്ങളിൽ പരാജയപ്പെട്ടതെന്നും എ.എൻ ഷംസീർ ആരോപിച്ചു. സില്‍വര്‍ലൈന്‍ പദ്ധതിയെ എതിര്‍ത്ത് പ്രതിപക്ഷം ഉന്നയിച്ച വാദങ്ങള്‍ക്ക് നിയമസഭയില്‍ മറുപടി പറയുകയായിരുന്നു എ എന്‍ ഷംസീര്‍.