UDF Against Government : സർക്കാരിനെതിരെ പ്രക്ഷോഭത്തിന് യുഡിഎഫ്

സിൽവർലൈനും (Silver Line) ക്രമസമാധന പ്രശ്നവും മുൻനിർത്തി സർക്കാരിനെതിരെ പ്രക്ഷോഭത്തിന് യുഡിഎഫ്(UDF). മാർച്ച് 4ന് സെക്രട്ടേറിയറ്റിന് മുന്നിൽ എംഎൽഎമാരുടെ(MLA) സമരം
അതേസമയം സിൽവർലൈൻ പദ്ധതിക്കെതിരായ (Silverline Project) പ്രതിഷേധങ്ങളെ പൊലീസിനെ (Police)ഇറക്കി പ്രതിരോധിക്കാനാണ് സര്‍ക്കാര്‍ തീരുമാനം. കല്ലിടാനെത്തുന്ന ഉദ്യോഗസ്ഥർക്ക് പോലീസ് സംരക്ഷണം തേടി കെ റെയില്‍ (k rail)സർക്കാരിന് കത്ത് നൽകി.സുരക്ഷയൊരുക്കാൻ ഡിജിപിക്ക് പ്രത്യേക നിർദേശം നൽകണമെന്നാണ് ആവശ്യം.പൊലിസല്ല പട്ടാളം വന്നാലും സില്‍വര്‍ ലൈനിനെതിരായ പ്രതിഷേധം തുടരുമെന്നാണ് സമരസമിതി പറയുന്നത്
സിൽവർ ലൈൻ പദ്ധതിക്കെതിരെ സംസ്ഥാനത്ത് ശക്തമായ പ്രതിഷേധമാണ് ഉയരുന്നത്. പദ്ധതിക്കായി കല്ലിടാനെത്തുന്ന ഉദ്യോഗസ്ഥരെ തടയുന്നതും വ്യാപകം. ഈ സാഹചര്യത്തിലാണ് പ്രതിഷേധങ്ങളെ പൊലീസിനെ ഉപയോഗിച്ച് തടയാനുള്ള നീക്കത്തിലേക്ക് കെ റെയിൽ നീങ്ങുന്നത്.ഇനി മുതല്‍ കല്ലിടാനെത്തുന്നതിന് മുൻപ് കെ  റെയിലിന്‍റെഉദ്യോഗസ്ഥൻ അതാത് ജില്ലാ പൊലീസ് മേധാവിമാര്‍ക്ക് കത്ത് നല്‍കും.കത്തിന്‍റെ അടിസ്ഥാനത്തില്‍ ബന്ധപ്പെട്ട പൊലീസ് സ്റ്റേഷനില്‍ നിന്ന് ഉദ്യോഗസ്ഥരുടെ സുരക്ഷയ്ക്കായി പൊലീസെത്തും. 
ഉദ്യോഗസ്ഥർക്ക് പോലീസ് സംരക്ഷണം തേടി കെ റെയിൽ സർക്കാരിന് ഒരാഴ്ച മുൻപാണ് കത്ത് നൽകിയത്. സുരക്ഷയൊരുക്കാൻ ഡിജിപിക്ക് പ്രത്യേക നിർദേശം നൽകണമെന്നാണ് ആവശ്യം.ഇതിനായി കൂടുതൽ പോലീസ് ഉദ്യോഗസ്ഥരെ നിയോഗിക്കണമെന്നും കത്തിൽ ആവശ്യപ്പെട്ടിട്ടുണ്ട്.ഇല്ലെങ്കിൽ പദ്ധതിയുടെ പ്രവർത്തനങ്ങളെ അത് സാരമായി ബാധിക്കുമെന്നാണ് വിശദീകരണം

First Published Feb 21, 2022, 3:14 PM IST | Last Updated Feb 21, 2022, 3:14 PM IST