Missing Girl Found : കോഴിക്കോട് വെള്ളയില്‍ നിന്ന് കാണാതായ പെണ്‍കുട്ടി തിരികെ എത്തിയെന്ന് കുടുംബം
കോഴിക്കോട് (Kozhikode) വെളളയിൽ നിന്ന് കാണാതായ പെൺകുട്ടി (Missing Girl) തിരികെയെത്തി. വെളളിമാട് കുന്ന് ബാലികാമന്ദിരത്തിൽ നിന്ന് പുറത്തുകടക്കാൻ ശ്രമിച്ചതിനെ തുടർന്ന് വീട്ടുകാർക്കൊപ്പം അയച്ച പെൺകുട്ടിയെയാണ് കഴിഞ്ഞ ദിവസം കാണാതായത്. സ്കൂളിലേക്കെന്ന് പറഞ്ഞിറങ്ങിയ കുട്ടി സ്കൂളിലെത്തിയില്ലെന്ന വിവരത്തെ തുടർന്നാണ് രക്ഷിതാക്കൾ വെളളയിൽ പൊലീസിൽ പരാതി നൽകിയത്.
പൊലീസ് അന്വേഷണം തുടരുന്നതിനിടെയാണ് കുട്ടി ഇന്നലെ രാത്രി വീടെത്തിയതായി രക്ഷിതാക്കൾ ബാലക്ഷേമ സമിതിയിയെ വിവരമറിയിച്ചത്. കുട്ടിയെ ഇന്ന് തന്നെ സിഡബ്യുസിക്ക് മുന്നിൽ ഹാജരാക്കും. ജനുവരി 26നാണ് ബാലികാമന്ദിരത്തിലെ ആറ് കുട്ടികൾ പുറത്തുകടക്കാൻ ശ്രമിക്കുന്നത്. ഇതിൽ രണ്ടുപേരെ കർണാടകത്തിൽ വച്ചും നാലുപേരെ മലപ്പുറത്ത് വച്ചും കണ്ടെത്തുകയായിരുന്നു.
തുടർന്നാണ് കുട്ടികളെ വീട്ടുകാർക്കൊപ്പം അയച്ചത്. ബാലമന്ദിരത്തിലെ മോശം സാഹചര്യം കാരണമാണ് പുറത്തുകടക്കാൻ ശ്രമം നടത്തിയതെന്ന് കുട്ടികൾ നേരത്തെ പൊലീസിന് മൊഴിനൽകിയിരുന്നു. കുട്ടികളുടെ എതിർപ്പ് മറികടന്ന് തിരികെ ബാലമന്ദിരത്തിലെത്തിച്ചപ്പോൾ ഒരാൾ കൈഞരമ്പ് മുറിച്ച് ആത്മഹത്യക്ക് ശ്രമിക്കുകയും ചെയ്തിരുന്നു.