Pinarayi Vijayan Security : ക്ലിഫ് ഹൗസിന്റെ സുരക്ഷയും എസ്‌ഐഎസ്എഫിന്
സേനയുടെ 20 അംഗങ്ങള്‍ ക്ലിഫ് ഹൗസിലെത്തും, സംസ്ഥാന ഇന്റലിജന്‍സ് റിപ്പോര്‍ട്ട് നല്‍കി.
സെക്രട്ടറിയേറ്റിനും, വൈദ്യുതി ഭവനും പിന്നാലെ മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയുടെ സുരക്ഷയും സംസ്‌ഥാന വ്യവസായ സുരക്ഷാ സേനയ്ക്ക് കൈമാറും. ആദ്യഘട്ടത്തിൽ വ്യവസായ സേനയുടെ 20 അംഗങ്ങൾ സുരക്ഷയ്ക്ക് മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയിലെത്തും. നിലവിൽ പൊലീസിന് കീഴിലുള്ള ദ്രുതകർമ സേനയ്ക്കാണ് മുഖ്യമന്ത്രിയുടെയും,മന്ത്രിമാരുടെയും ഔദ്യോഗിക വസതിയുടെ സുരക്ഷാ ചുമതല. വ്യവസായ സുരക്ഷാ സേന എത്തിയാലും ദ്രുതകർമ സേനയും തുടരും. ആഭ്യന്തര വകുപ്പിന്റെ ഉത്തരവ് ഇറങ്ങിയാലുടൻ വ്യവസായ സുരക്ഷാ സേന ക്ലിഫ് ഹൗസിന്റെ സുരക്ഷാ ചുമതല ഏറ്റെടുക്കും.