Lokayukta : ലോകായുക്തയുടെ ഒരു അധികാരവും എടുത്ത് കളഞ്ഞിട്ടില്ലെന്ന് മന്ത്രി പി രാജീവ്

ലോകായുക്തയുടെ ഒരു അധികാരവും എടുത്ത് കളഞ്ഞിട്ടില്ലെന്ന് മന്ത്രി പി രാജീവ്. ലോകായുക്തയെ ദുര്‍ബലപ്പെടുത്തുന്ന ഒന്നുമില്ല, അഴിമതിക്കെതിരെ കടുത്ത നിലപാടാണ് എല്‍ഡിഎഫ് എല്ലാക്കാലത്തും സ്വീകരിച്ചിട്ടുള്ളതെന്നും അദ്ദേഹം സഭയില്‍  പറഞ്ഞു. ഗവർണ്ണർ ഒപ്പിട്ട ഓർഡിനൻസ് അടിയന്തിര പ്രമേത്തിലൂടെ ചോദ്യം ചെയ്യുന്നത് തെറ്റായ കീഴ് വഴക്കം ഉണ്ടാക്കുമെന്ന് പി രാജീവ് മറുപടി പറഞ്ഞു. പ്രശ്‍നം ചർച്ച ചെയ്യുന്നതിനു സർക്കാരിന് ഭയം ഇല്ല. ലോകയുക്തയുടെ ഒരു അധികാരവും എടുത്ത് കളഞ്ഞിട്ടില്ല. ലോകയുക്ത നിയമത്തിലെ വിചിത്ര വകുപ്പായിരുന്നു 14 ആം വകുപ്പ്. അത് കൊണ്ടാണ് ഭേദഗതി കൊണ്ട് വന്നത്. രാജ്യത്ത് ഒരിടത്തും നിലവിലില്ലാത്ത നിയമമായിരുന്നു ഇതെന്നും ലോകയുക്ത നിയമ ഭേദഗതിയെ നിയമ മന്ത്രി ന്യായീകരിച്ചു. അഴിമതിക്കെതിരെ എന്നും ഇടത് സർക്കാർ ശക്തമായ നടപടി സ്വീകരിച്ചിട്ടുണ്ടെന്നും രാജീവ് കൂട്ടിച്ചേര്‍ത്തു.

ഒരു സ്റ്റാട്യൂട്ടറി സ്ഥാപനത്തിന് ഭരണ ഘടന സംവിധാനത്തെ മറി കടക്കാൻ കഴിയുമോ എന്നതാണ് ലോകയുക്ത ഭേദഗതിയിലെ ചോദ്യമെന്ന് രാജീവ് മറുപടി നല്‍കി. ഏതെങ്കിലും നിയമം കാലഹാരണപെട്ടു എന്ന് കണ്ടാൽ അത് ഭേദഗതി ചെയ്യാൻ നിയമസഭക്ക് അധികാരം ഉണ്ട്. ഓർഡിനൻസിന് പകരം ബിൽ വരുമ്പോൾ ചർച്ച ആകാം. നിങ്ങളുടെ തർക്കം തീർത്തിട്ട് ഞങ്ങളുടെ തർക്കം ഉന്നയിക്കാം എന്ന് രാജീവ് പ്രതിപക്ഷത്തെ പരിഹസിച്ചു. ചെന്നിത്തല സഭയിൽ ഇല്ലാത്തത് ചൂണ്ടിക്കാട്ടിയായിരുന്നു രാജീവിന്‍റെ പരിഹാസം. നിരാകരണ പ്രമേയം കൊണ്ട് വരും എന്ന് പറഞ്ഞ ആളെ കാണുന്നില്ല എന്ന് രാജീവ് പരിഹസിച്ചു.

അടിയന്തിര പ്രമേയത്തിന് അനുമതി നിഷേധിച്ചത്തിനെതിരെ പ്രതിഷേധിച്ച് പ്രതിപക്ഷം സഭയില്‍ നിന്ന് ഇറങ്ങി പോയി. ഞങ്ങൾക്ക് ഒപ്പം നിന്നാൽ അഴിമതിക്ക് കുട പിടിക്കാം എന്ന സന്ദേശം ആണ് ലോകായുക്ത ഓർഡിനൻസ് നൽകുന്നത് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ വിമര്‍ശിച്ചു. 22 വർഷത്തിന് ശേഷം ലോകയുക്തയേ സർക്കാട് കഴുത്തു ഞെരിച്ചു കൊല്ലുന്നു. മറ്റ് ഒരു സംസ്ഥാനത്തും ഇല്ലാത്തതാണ് പ്രശ്‍നമെങ്കിൽ ഭൂ പരിഷ്ക്കരണ നിയമം റദ്ദ് ചെയ്യുമോ എന്നും സതീശന്‍ ചോദിച്ചു. നിയമ സഭ കൂടാൻ തത്വത്തിൽ തീരുമാനിച്ചിട്ടും എന്തിനാണ് ഇത്ര തിരക്കിട്ട് കൊണ്ട് വന്നത്. മുഖ്യമന്ത്രിക്ക് എതിരായ കേസുകൾ ലോകായുക്തയിൽ ഉള്ളതിന്റെ ഭയം കൊണ്ടാണ് ഭേദഗതി കൊണ്ട് വന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

First Published Feb 22, 2022, 12:58 PM IST | Last Updated Feb 22, 2022, 4:18 PM IST