Kerala No.1 : കേരളം ഒന്നാമത് തന്നെ! നേട്ടങ്ങള്‍ എണ്ണിയെണ്ണി പറഞ്ഞ് മുഖ്യമന്ത്രി പിണറായി വിജയന്‍

കേരളത്തെ ആക്ഷേപിച്ച ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് (Yogi Adityanath) നിയമസഭയിൽ മറുപടി പറഞ്ഞ് മുഖ്യമന്ത്രി പിണറായി വിജയന്‍ (Pinarayi Vijayan). കേരളം ഒന്നാമത് തന്നെ! നേട്ടങ്ങള്‍ എണ്ണിയെണ്ണി പറഞ്ഞ് മുഖ്യമന്ത്രി പിണറായി വിജയന്‍. ഡെസ്‌കിലടിച്ച് സ്വാഗതം ചെയ്ത് എംഎല്‍എമാര്‍.  കേരളത്തിന്‍റെ നേട്ടങ്ങൾ യുപിയിലെ നേതാക്കൾ തന്നെ അംഗീകരിച്ചിട്ടുണ്ട്. രാഷ്ട്രീയ പരാമർശത്തിന് ആ രീതിയിൽ മറുപടി പറയുന്നില്ലെന്ന് മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞു. ശ്രദ്ധിച്ച് വോട്ടു ചെയ്തില്ലെങ്കിൽ കേരളത്തെപ്പോലെയാകുമെന്നായിരുന്നു യോഗി ആദിത്യനാഥിന്‍റെ പ്രസ്താവന.

യുപിയില്‍ ബിജെപി വീണ്ടും അധികാരത്തില്‍ വന്നില്ലെങ്കില്‍ യുപി, കേരളവും ബംഗാളും പോലയാകുമെന്നായിരുന്നു യോഗിയുടെ വിവാദ പരാമര്‍ശം. യോഗിയുടെ പരാമർശത്തിന് കേരളത്തിൽ നിന്നുള്ള രാഷ്ട്രീയ പ്രതികരണങ്ങൾ അതിവേഗമെത്തി. യുപി കേരളമായാൽ ജനങ്ങൾക്ക് മികച്ച വിദ്യാഭ്യാസവും ആരോഗ്യവും സാമൂഹ്യ സുരക്ഷയും ജീവിതനിലവാരവും ആസ്വദിക്കാനാവുമെന്ന് നീതി ആയോഗിന്റെയടക്കം ഉയർന്ന റേറ്റിങ് സൂചിപ്പിച്ച് മുഖ്യമന്ത്രി മറുപടി നല്‍കി. ജാതിയുടെയും മതത്തിന്റെയും പേരിൽ മനുഷ്യർ കൊല്ലപ്പെടാത്ത സമൂഹമാണ് വേണ്ടതെന്നും അതാണ് യുപിയിലെ ജനങ്ങളാഗ്രഹിക്കുന്നതെന്നും ആദ്യം ഇംഗ്ലീഷിലും പിന്നെ ഹിന്ദിയിലും മുഖ്യമന്ത്രി പിണറായി വിജയന്‍ ട്വീറ്റ് ചെയ്തു. ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്‍റെ വിവാദ പരാമർശത്തിൽ പ്രതിപക്ഷ നേതാവ് വി ഡി സതീശനും വിമര്‍ശനം രേഖപ്പെടുത്തി. 'പ്രിയപ്പെട്ട യുപി, കേരളം പോലെയാകാൻ വേണ്ടി വോട്ട് ചെയ്യൂ...' എന്നാണ് വി ഡി സതീശന്‍ ട്വിറ്ററില്‍ കുറിച്ചത്.

First Published Feb 22, 2022, 12:34 PM IST | Last Updated Feb 22, 2022, 3:55 PM IST