KPAC Lalitha : രക്ഷപ്പെട്ടു വരുമെന്നാണ് ആദ്യം കരുതിയതെന്ന് ഇന്നസെന്റ്
വടക്കാഞ്ചേരിയിൽ ലളിത മത്സരിക്കണമെന്ന് പാർട്ടി ആഗ്രഹിച്ചു, അവരോട് ചോദിക്കുമ്പോൾ എനിക്ക് വയ്യ എന്നായിരുന്നു മറുപടി; എംഎൽഎ ആവേണ്ട ആളായിരുന്നു.. ഒരു ഭാഷയിലും കെപിഎസി ലളിതയ്ക്ക് പകരം വയ്ക്കാൻ മറ്റൊരു നടിയില്ലെന്ന് ഇന്നസെന്റ്.
ഒരുപാട് പടങ്ങളില്‍ ലളിതയുമായി ഒന്നിച്ച് അഭിനയിച്ചിട്ടുണ്ട്. ഗോഡ്ഫാദറിലെ കൊച്ചമ്മണി എന്ന കഥാപാത്രം ചെയ്യാനായി ലളിത മതിയെന്ന് ഞാന്‍ പറഞ്ഞിരുന്നു. കൂടെയുള്ളവര്‍ നന്നായിട്ട് അഭിനയിക്കുമ്പോളാണ് നമ്മളും നന്നായിട്ട് അഭിനയിക്കുക. ലളിതയെ വെല്ലാന്‍ മറ്റൊരു ആര്‍ട്ടിസ്റ്റ് ഇല്ല. നമ്മുടെ വീട്ടിലെ ചേച്ചി, അനിയത്തി, അമ്മ തുടങ്ങിയ വേഷങ്ങള്‍ അഭിനയിക്കാന്‍ ലളിതയല്ലാതെ വേറെ ആരാണുള്ളതെന്നും ലളിതയുടെ മരണം മലയാളികള്‍ക്ക് വലിയ നഷ്ടമാണെന്നും ഇന്നസെന്‍റ് പറഞ്ഞു.
തൃപ്പൂണിത്തുറയിലുള്ള മകന്റെ ഫ്ലാറ്റിൽ വച്ച് ഇന്നലെ രാത്രിയാണ് കെപിഎസി ലളിത അന്തരിച്ചത്. ഏറെ നാളായി അസുഖബാധിതയായി ചികിത്സയിലായിരുന്നു. രാവിലെ 8 മുതൽ 11.30 തൃപ്പൂണിത്തുറ ലായം ഓഡിറ്റോറിയത്തിൽ ഭൗതികദേഹം പൊതുദർശനത്തിന് വെക്കും. തുടർന്ന് വടക്കാഞ്ചേരിയിലെ വീട്ടിലേയ്ക്ക് കൊണ്ടുപോകും. വൈകിട്ട വീട്ടുവളപ്പിൽ സംസ്കാരം നടക്കും. നാടകത്തിലൂടെ അഭിനയ ജീവിതത്തിനു തുടക്കം കുറിച്ച കെപിഎസി ലളിതയ്ക്ക് രണ്ട് തവണ സഹനടിക്കുള്ള ദേശീയ അവാർഡ് ലഭിച്ചിട്ടുണ്ട്. സംസ്ഥാന ചലച്ചിത്ര പുരസ്കാരം നാല് തവണ നേടി. കെ എസ് സേതുമാധവന്റെ കൂട്ടൂകുടുംബം ആണ് ആദ്യ ചിത്രം. 500 ലധികം സിനിമകളുടെ ഭാഗമായി. അന്തരിച്ച സംവിധായകൻ ഭരതനായിരുന്നു ഭർത്താവ്. നടൻ സിദ്ധാർത്ഥ്, ശ്രീക്കുട്ടി എന്നിവരാണ് മക്കൾ. കേരള സംഗീത നാടക അക്കാദമി ചെയർപേഴ്സണായിരുന്നു.