INL split: ഐഎൻഎല്ലിൽ പിളർപ്പ് ഉറപ്പായി

കോഴിക്കോട്:  ഐഎൻഎൽ മുൻ സംസ്ഥാന പ്രസിഡന്റ് എപി അബ്ദുൾ വഹാബിനെതിരെ നടപടി ഉണ്ടാകുമെന്ന് പാർടി അഡ്ഹോക് കമ്മിറ്റി ചെയർമാൻ അഹമ്മദ് ദേവർകോവിൽ. കമ്മിറ്റിയുടെ ആദ്യ യോഗത്തിന് ശേഷം വിളിച്ചുചേർത്ത വാർത്താ സമ്മേളനത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം. വഹാബിനെ കൂടി ഉൾപ്പെടുത്തി മുന്നോട്ട് പോകാനാണ് ആഗ്രഹം. അദ്ദേഹത്തിന് തെറ്റ് തിരുത്തി മടങ്ങിവരാം. വഹാബ് പക്ഷമാണ് ഗുണ്ടകളെ ഉപയോഗിച്ച് എറണാകുളത്ത് അക്രമം ഉണ്ടാക്കിയതെന്നും അദ്ദേഹം പറഞ്ഞു.

'അക്രമത്തെ കുറിച്ച് ദേശീയ നേതൃത്വത്തെ അറിയിച്ചു. വഹാബ് പക്ഷം അക്രമത്തിലൂടെ അധികാരം പിടിച്ചെടുക്കാൻ ശ്രമിക്കുന്നു. എറണാകുളത്തെ അക്രമത്തിൽ എഫ്ഐആറിൽ പേരുള്ള പാർട്ടി പ്രവർത്തകരെ പുറത്താക്കും. വഹാബ് വിളിച്ചു ചേർക്കുന്നത് ഐഎൻഎൽ സംസ്ഥാന കൗൺസിലല്ല. ദേശീയ നേതൃത്വത്തെ അംഗീകരിക്കാത്ത വഹാബിന് ഐഎൻഎൽ സംസ്ഥാന കൗൺസിൽ വിളിക്കാനാവില്ല.' 50 ആളെ വിളിച്ച് ബിരിയാണി നൽകിയാൽ പാർട്ടി കൗൺസിലാവില്ലെന്നും അഹമ്മദ് ദേവർ കോവിൽ പറഞ്ഞു.

'ഐഎൻഎല്ലിനെ തകർക്കാൻ ചില ബാഹ്യ ശക്തികൾ ശ്രമിക്കുന്നുണ്ടെന്നും ദേശീയ നേതൃത്വത്തിന് റിപ്പോർട്ട് നൽകുമെന്നും കാസിം ഇരിക്കൂർ പറഞ്ഞു. ദേശീയ നേതൃത്വത്തെ അംഗീകരിക്കാത്തവർ പാർട്ടിയിൽ ഉണ്ടാവില്ലെന്ന് അഹമ്മദ് ദേവർ കോവിൽ പറഞ്ഞു. സംസ്ഥാന കൗൺസിൽ പിരിച്ചു വിട്ട ദേശീയ നേതൃത്ത്വത്തിന്റെ നടപടി അംഗീകരിക്കില്ലെന്ന്  അബ്ദുൾ വഹാബ് വ്യക്തമാക്കിയിരുന്നു. പിരിച്ചു വിട്ട സംസ്ഥാന കൗൺസിൽ വിളിച്ചു ചേർക്കുമെന്നും അബ്ദുൾ വഹാബ് കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു.

സമയബന്ധിതമായി ഐഎൻഎൽ അംഗത്വ വിതരണം ഈ മാസം 28 ന് മുൻപ് പൂർത്തിയാക്കും. ഫെബ്രുവരി 20 ന് മുൻപ് ജില്ലാ കമ്മിറ്റി ചേർന്ന് അംഗത്വ വിതരണ നടപടികൾ തുടങ്ങണം. പാർട്ടിയിൽ  ഗുരതമായ അച്ചടക്ക ലംഘനം നടത്തിയവർക്ക് അംഗത്വം നൽകുന്നതിൽ ആലോലിച്ചു മാത്രമേ അഡ്ഹോക് കമ്മിറ്റി തീരുമാനം എടുക്കൂവെന്നും യോഗത്തിന് ശേഷം നേതാക്കൾ പറഞ്ഞു.

First Published Feb 16, 2022, 4:46 PM IST | Last Updated Feb 16, 2022, 4:46 PM IST