Ration Card : റേഷൻ കാർഡ് ബിപിഎൽ ആക്കാനുള്ള നീണ്ട കാത്തിരിപ്പിൽ വയോധിക

"കഴിയുന്നത്ര അപേക്ഷ കൊടുത്തു, കിട്ടിയില്ല. ഓഫീസുകൾ കയറിയിറങ്ങി മടുത്തു. പിന്നെ നിർത്തി, എന്തിന് വെറുതെ പോകുന്നു";, റേഷൻ കാർഡ് ബിപിഎൽ ആക്കിക്കിട്ടാൻ വർഷങ്ങളായി ഓഫീസുകൾ കയറിയിറങ്ങുകയാണ് ഈ എഴുപത്തഞ്ചുകാരി..

റേഷന്‍ കാര്‍ഡ് ബിപിഎല്‍ ആക്കി മാറ്റി ലഭിക്കാനായി കാസര്‍കോട് പിലിക്കോട് തെക്കേമാണിയാട്ടെ കാര്‍ത്യായനി ഓഫീസുകള്‍ കയറി ഇറങ്ങാന്‍ തുടങ്ങിയിട്ട് വര്‍ഷങ്ങളായി. പക്ഷേ ഇതുവരേയും അധികൃതര്‍ ഈ വയോധികയോട് കനിവ് കാണിച്ചിട്ടില്ല. ഈ എഴുപത്തഞ്ചാം വയസിലും കഠിനാധ്വാനത്തിലാണ് തെക്കേമാണിയാട്ടെ കാര്‍ത്യായനി. ഭര്‍ത്താവ് അമ്പു നേരത്തെ മരിച്ചു. മകള്‍ക്ക് അര്‍ബുദമായിരുന്നു. മകളും മരിച്ചു. ഇതോടെ മകളുടെ രണ്ട് കുട്ടികളുടെ സംരക്ഷണം കാര്‍ത്യായനിക്ക് ഏറ്റെടുക്കേണ്ടി വന്നു. തൊഴിലുറപ്പ് ജോലിയില്‍ നിന്ന് ലഭിക്കുന്ന വരുമാനത്തിലാണ് കുടുംബം ജീവിക്കുന്നത്.വരുമാനം നിലച്ച് കുടുംബം ബുദ്ധിമുട്ടിലായതോടെയാണ് റേഷന്‍ കാര്‍ഡ് ബിപിഎല്‍ ആക്കി മാറ്റി ലഭിക്കാന്‍ കാര്‍ത്യായനി ഓഫീസുകള്‍ കയറി ഇറങ്ങാന്‍ തുടങ്ങിയത്.

ചുവപ്പ് നാടയുടെ കുരുക്കഴിക്കാനുള്ള ഓട്ടത്തില്‍ ഈ വയോധിക തളര്‍‍ന്നു. പഞ്ചായത്ത് മെംബര്‍ അടക്കമുള്ളവര്‍ കാര്‍ത്യായനിക്ക് വേണ്ടി അധികൃതരെ സമീപിച്ചെങ്കിലും കനിഞ്ഞില്ല. പാവപ്പെട്ട ഒരമ്മയാണ് ഈ എഴുപ്പത്തഞ്ചാം വയസിലും ബിപിഎല്‍ റേഷന്‍ കാര്‍ഡ് ലഭിക്കാനായി അലയുന്നത്. ഓഫീസുകള്‍ കയറി ഇറങ്ങി മടുത്ത നിരാശയില്‍ പ്രതീക്ഷകള്‍ അസ്മതിച്ച് ഒരു കുടുംബം കൂടി.

First Published Feb 19, 2022, 12:04 PM IST | Last Updated Feb 19, 2022, 12:28 PM IST