DYFI : വീടുകൾ കയറി കെ റെയിൽ സമരത്തെ പ്രതിരോധിക്കാൻ ഡിവൈഎഫ്ഐ
'കെ റെയിൽ വേണം, കേരളം വരളണം'; വീട് നഷ്ടപ്പെടുന്നവരുടെ വീട് കയറിയിറങ്ങി കാര്യങ്ങൾ ബോധ്യപ്പെടുത്താൻ ഡിവൈഎഫ്ഐ
കണ്ണൂരിൽ വീടുകൾ കയറി പദ്ധതിയുടെ ഗുണഫലങ്ങൾ വിശദീകരിച്ച് ഡിവൈഎഫ്ഐ ലഘുലേഖകൾ വിതരണം ചെയ്യ്തു. ജനസഭ സദസ്സ് സംഘടിപ്പിച്ച് ചോറ്റാനിക്കരയിലും ഡി.വൈ.എഫ്ഐ പ്രതിരോധം തീർത്തു.കെ റയിലിനെതിരെ പ്രതിഷേധം ശക്തമായതോടെയാണ് പ്രതിരോധ പ്രവർത്തനവുമായി ഡി.വൈ.എഫ്.ഐ രംഗത്തെത്തിയത്. വീടുകൾ കയറിയിറങ്ങി കെ റെയിൽ നാടിന് ആവശ്യമെന്ന് ജനങ്ങളെ പറഞ്ഞ് മനസ്സിലാക്കും. നഷ്ടപരിഹാര തുക അടക്കുള്ള വിഷയങ്ങളിൽ ജനങ്ങൾക്കുള്ള ആശങ്കകൾ പരിഹരിക്കും. രണ്ട് ദിവസത്തിനുള്ളിൽ പ്രശ്ന ബാധിത പ്രദേശങ്ങളിലെ മുഴുവൻ വീടുകളും കയറിയിറങ്ങി ലഘുലേഖകളും വിതരണം ചെയ്യാനാണ് തീരുമാനം. കണ്ണൂർ ജില്ലയിൽ കെ റെയിൽ പ്രതിഷേധം രൂക്ഷമായ പയ്യന്നൂർ, തളാപ്പ്, മാടായി പ്രദേശങ്ങളിൽ നേതാക്കൾ നേരിട്ടെത്തി സാഹചര്യങ്ങൾ വിശദീകരിക്കും.