KSEB Salary Hike : സര്‍ക്കാരിനെ അറിയിക്കാതെ ആനുകൂല്യം; കെഎസ്ഇബിക്ക് വിമര്‍ശനം
സര്‍ക്കാരിനെ അറിയിക്കാതെ ആനുകൂല്യംകെഎസ്ഇബിക്ക് വിമര്‍ശനം
തിരുവനന്തപുരം: സർക്കാരിനെ അറിയിക്കാതെ ശമ്പളവും (Salary) ആനുകൂല്യങ്ങളും വർധിപ്പിച്ച കെഎസ്ഇബിക്ക്
(KSEB) ഡെപ്യൂട്ടി അക്കൗണ്ടന്റ് ജനറലിന്റെ വിമർശനം. ശമ്പളവും ആനുകൂല്യങ്ങളും വർധിപ്പിക്കുന്നത് സർക്കാർ അനുമതിയോടെ വേണമെന്ന ഉത്തരവുണ്ടായിട്ടും അതു പാലിക്കാതെ വർധന വരുത്തിയ നടപടി ചട്ടങ്ങൾക്കു വിരുദ്ധമാണെന്നും വിശദീകരണം നൽകണമെന്നും ആവശ്യപ്പെട്ട് ഡെപ്യൂട്ടി അക്കൗണ്ടന്റ് ജനറൽ കത്ത് നൽകി. ശമ്പള വർധനയിലൂടെ കെഎസ്ഇബിയുടെ നഷ്ടം വർധിക്കുമെന്നും ഡെപ്യൂട്ടി അക്കൗണ്ടന്റ് ജനറൽ കത്തിൽ കുറ്റപ്പെടുത്തുന്നു. കെഎസ് ഇബിയിലെ അഴിമതി ആരോപണം വിവാദങ്ങൾക്കിടെയാണ് ഡെപ്യൂട്ടി അക്കൗണ്ടന്റ് ജനറലിന്റെ വിമർശനം. എംഎം മണി വൈദ്യുതി മന്ത്രിയായിരുന്ന കാലത്ത് ഇടതു യൂണിയനുകള്‍, വൈദ്യുത ബോര്‍ഡിന് കോടികളുടെ ബാധ്യതയുണ്ടാക്കുന്ന തീരുമാനത്തിന് കൂട്ടുനിന്നുവെന്ന ചെയര്‍മാൻ ബി അശോകിന്റെ (B Ashok)ആരോപണമാണ് വിവാദങ്ങൾക്ക് തിരികൊളുത്തിയത്. സര്‍ക്കാരിന്‍റ മുന്‍കൂര്‍ അനുമതി തേടാതെ 1200 കോടി അധിക ബാധ്യത വരുത്തുന്ന ശമ്പള പരിഷ്കരണം നടപ്പിലാക്കി.