Deepu Murder Case : ദീപു കൊലപാതകം; അറസ്റ്റിലായവരെ കസ്റ്റഡിയിൽ ലഭിക്കാൻ പൊലീസ് കസ്റ്റഡി അപേക്ഷ നൽകും

ട്വന്‍റി ട്വന്‍റി (Twenty Twenty) പ്രവർത്തകൻ ദീപുവിന്‍റെ കൊലപാതകം (Deepu Murder): അറസ്റ്റിലായ നാല് പ്രതികളെ കസ്റ്റഡിയിൽ ലഭിക്കാൻ പൊലീസ് (Police) ഉടൻ കസ്റ്റഡി അപേക്ഷ നൽകും.

കിഴക്കമ്പലത്ത് (Kizhakkambalam) സിപിഎം പ്രവർത്തകരുടെ മർദ്ദനത്തെ (CPM Attack) തുടർന്ന് ചികിത്സയിലിരിക്കെ മരിച്ച ദീപുവിന്റെ കുടുംബത്തെ 20-20 പ്രസ്ഥാനം ഏറ്റെടുക്കുന്നതായി പാർട്ടി ചീഫ് കോർഡിനേറ്റർ സാബു എം ജേക്കബ് (Sabu M Jacob) കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. ദീപുവിന്റെ വീട്ടിലെത്തി കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ച ശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുമ്പോഴാണ് ഇക്കാര്യം പറഞ്ഞത്. 
ദീപുവിന്‍റെ മരണ കാരണം സംബന്ധിച്ച തുടരുന്ന തർക്കങ്ങൾക്കും അറുതിയായി. കിഴക്കമ്പലത്ത് സംഘർഷം ഉണ്ടായിട്ടില്ലെന്നും ലിവർ സീറോസിസ് മൂലമാണ് ദീപു മരിച്ചതെന്നുമാണ് പി വി ശ്രീനിജിന്‍ എംഎല്‍എ സംശയം പ്രകടിപ്പിച്ചത്. സിപിഎം നേതാക്കളും ഇത് ആവർത്തിച്ചിരുന്നു. ഈ വാദം തെറ്റെന്ന് തെളിയിക്കുന്നതാണ് കോട്ടയം ഗവൺമെന്റ് മെഡിക്കൽ കോളേജ് ആശുപത്രിയില്‍ നടത്തിയ പോസ്റ്റ്മോർട്ടത്തിലെ കണ്ടെത്തൽ.
തലയോട്ടിക്കേറ്റ ശക്തമായ ക്ഷതമാണ് മരണകാരണമെന്ന് പ്രാഥമിക റിപ്പോർട്ടില്‍ പറയുന്നു. തലയോട്ടിക്ക് പിറകിൽ രണ്ടിടങ്ങളിൽ ക്ഷതം ഉള്ളതായി കണ്ടെത്തി. ഇതേത്തുടർന്ന് തലച്ചോറിൽ  രക്തം കട്ടപിടിച്ചു. അതേ സമയം ദീപുവിന് കരൾ രോഗവും ഉണ്ടായിരുന്നു. ഇതും  മരണത്തിന് ആക്കം കൂട്ടി.  ക്ഷതമേറ്റതിനെ തുടർന്ന് രക്തധമനികളിൽ പൊട്ടലുണ്ടായെന്നും പോസ്റ്റ്മോർട്ടത്തിൽ കണ്ടെത്തി.
പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം ഉച്ചയ്ക്ക് മൂന്നരക്ക് മൃതദേഹം കിഴക്കമ്പലത്തേക്ക് കൊണ്ടു പോയി. ട്വന‍്റി ട്വന്‍റി - സിപിഎം സംഘർഷം നിലനിൽക്കുന്ന സാഹചര്യത്തില്‍ പൊലീസ് സുരക്ഷയോടെയാണ് മൃതദേഹം കിഴക്കമ്പലത്തെത്തിച്ചത്. ട്വന്‍റി ട്വന്റി നഗറിൽ ദീപുവിന്റെ മൃതദേഹം പൊതുദർശനത്തിന് വെച്ചു. ഒരാഴ്ച മുൻപ് തങ്ങള്‍ക്കൊപ്പം കൈപിടിച്ചു നടന്ന ദീപുവിനെ അവസാനമായി ഒരു നോക്ക് കാണാന്‍ നൂറ് കണക്കിന് പ്രവര്‍ത്തകരാണ് ഇവിടെ തടിച്ചു കൂടിയത്. കൊവിഡ് പൊസിറ്റീവായതിനാൽ മൃതദേഹം ആംബുലൻസിൽ നിന്ന് പുറത്തിറക്കിയില്ല. 

First Published Feb 21, 2022, 12:13 PM IST | Last Updated Feb 21, 2022, 12:57 PM IST