Policy Statement : കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ക്ക് കേന്ദ്രം പരിഹാരം കാണണം: നയപ്രഖ്യാപനം വായിച്ച് ഗവര്‍ണര്‍
തിരുവനന്തപുരം: ഗവർണറും സർക്കാരും തമ്മിലുള്ള ഭിന്നത വെളിവാക്കി ഗവർണർ ആരിഫ് മുഹമ്മദ് ഖാന്‍റെ നയപ്രഖ്യാപന പ്രസംഗത്തിനിടെ പ്രതിഷേധവും ബഹിഷ്കരണവും. സർക്കാരിന്‍റെ നേട്ടങ്ങൾ എണ്ണിപ്പറയുമ്പോൾ ബഞ്ചിലടിച്ച് അഭിനന്ദിക്കുകയോ, കൈയടിക്കുകയോ ചെയ്യാതെ അനങ്ങാതെ ഇരുന്നു ഭരണകക്ഷി എംഎൽഎമാർ. നയപ്രഖ്യാപനപ്രസംഗം തന്നെ ബഹിഷ്കരിച്ചാണ് പ്രതിപക്ഷം പ്രതിഷേധിച്ചത്. നയപ്രഖ്യാപനത്തിന് ശേഷം എംഎൽഎമാരും ഗവർണറും ചേർന്നുള്ള ഫോട്ടോഷൂട്ടും ഒഴിവാക്കി.
ഗവർണർ കയറി വന്ന ഉടൻ പ്രതിപക്ഷം 'ഗവർണർ ഗോ ബാക്ക്' വിളികളും ബാനറുകളുമായി രംഗത്തെത്തി. പ്രതിഷേധമുദ്രാവാക്യങ്ങൾക്കിടെയാണ് ഗവർണർ പോഡിയത്തിലേക്ക് നടന്ന് കയറിയത്.
സഭാ സമ്മേളനത്തിൽ നിങ്ങൾക്ക് ഇതെല്ലാം ഉന്നയിക്കാനുള്ള സമയമുണ്ടെന്നും, ഇപ്പോഴീ പ്രതിഷേധിക്കുന്നത് അനവസരത്തിലാണെന്നും, പ്രതിപക്ഷനേതാവ് ഉത്തരവാദിത്തപ്പെട്ട സ്ഥാനത്തിരുന്ന് അൽപം ഉത്തരവാദിത്തം കാണിക്കണമെന്നും ഗവർണർ രോഷാകുലനായി. എന്നാൽ പ്രതിഷേധം തുടർന്ന പ്രതിപക്ഷം സഭ വിട്ടിറങ്ങി സഭാ കവാടത്തിൽ പ്രതിഷേധിച്ചു.
ഇത് സർക്കാരും ഗവർണറും തമ്മിലുള്ള ഒത്തുകളിയാണെന്നാണ് പ്രതിപക്ഷനേതാവ് വി ഡി സതീശന്‍റെ ആരോപണം. പൊതുഭരണസെക്രട്ടറിയുടെ തല വെട്ടി വെള്ളിത്താലത്തിൽ വച്ചുകൊടുത്താണ് സർക്കാർ ഒത്തുതീർപ്പിന് വഴങ്ങിയത്. മുഖ്യമന്ത്രിയുടെ അറിവില്ലാതെ ഇത്തരത്തിൽ ഒരു പരാമർശം പൊതുഭരണസെക്രട്ടറി നിയമനഉത്തരവിൽ എഴുതില്ല. എന്നിട്ടും ആ ഉദ്യോഗസ്ഥനെ ബലിയാടാക്കിയതെന്തിന് എന്ന് വ്യക്തമാക്കണം, പ്രതിപക്ഷനേതാവ് ആവശ്യപ്പെട്ടു.
അനങ്ങാതിരുന്ന് ഭരണപക്ഷം
അവസാനനിമിഷം വരെ സർക്കാരിനെ മുൾമുനയിൽ നിർത്തിയാണ് ഗവർണർ ഒടുവിൽ നയപ്രഖ്യാപനപ്രസംഗം വായിക്കാമെന്ന് സമ്മതിച്ചത്. സാധാരണ സർക്കാരിന്‍റെ ഭരണനേട്ടങ്ങൾ വായിക്കുമ്പോൾ ഭരണപക്ഷത്തെ അംഗങ്ങൾ ബഞ്ചിലടിച്ച് അഭിനന്ദിക്കാറുണ്ട്. പ്രതിഷേധമെന്നോണം ഇത്തവണ അതുമുണ്ടായില്ല. ഗവർണറുടെ നയപ്രഖ്യാപനപ്രസംഗത്തിനിടെ അനങ്ങാതിരുന്ന് ഭരണപക്ഷഅംഗങ്ങൾ അതൃപ്തി പരസ്യമാക്കി. ഒരു മണിക്കൂറോളം നീണ്ട നയപ്രഖ്യാപനത്തിന് ശേഷം എംഎൽഎമാരും ഗവർണറും ചേർന്നുള്ള ഫോട്ടോഷൂട്ടും ഒഴിവാക്കി.
നയപ്രഖ്യാപനത്തിൽ കേന്ദ്രബജറ്റിന് വിമർശനം
കൊവിഡ് പ്രതിസന്ധി ചൂണ്ടിക്കാട്ടിയാണ് ഗവർണർ നയപ്രഖ്യാപനപ്രസംഗം തുടങ്ങിയത്. കേസുകൾ ഇടയ്ക്ക് ഉയർന്നെങ്കിലും ഇപ്പോൾ കുറയുന്നത് ആശ്വാസമാണ്. സംസ്ഥാനത്ത് മുതിർന്നവർക്കുള്ള കൊവിഡ് വാക്സീൻ 100 ശതമാനവും നൽകാനായി. എല്ലാവർക്കും ആശ്വാസമെത്തിക്കാൻ കേരളം ശ്രമിച്ചു. കൊവിഡ് ധനസഹായപാക്കേജ് പ്രഖ്യാപിച്ചു. ബിപിഎൽ കുടുംബങ്ങൾക്ക് പ്രത്യേകപാക്കേജ് നൽകി. രണ്ടാം നൂറ് ദിനകർമപരിപാടി നടക്കുന്നു.
മണ്ണിടിച്ചിൽ, ഉരുൾപൊട്ടൽ, മഴക്കെടുതി എന്നിങ്ങനെ കാലാവസ്ഥാ വ്യതിയാനത്തിന്‍റെ ഫലം നമ്മളനുഭവിക്കുന്നു. മുല്ലപ്പെരിയാർ ഡാമിന്‍റെ സുരക്ഷ ഉറപ്പാക്കാൻ എല്ലാ ശ്രമവും നടത്തുന്നുണ്ട്. പുതിയ ഡാമിനുള്ള ശുപാർശ മുന്നോട്ട് വച്ചിട്ടുണ്ട്.
നിതി ആയോഗ് പുറത്തുവിട്ട കണക്കുകൾ പ്രകാരം കേരളം സുസ്ഥിര വികസന സൂചികകളിൽ മുന്നിലാണെന്ന് ഗവർണർ നയപ്രഖ്യാപനത്തിൽ ചൂണ്ടിക്കാട്ടുന്നു. ആരോഗ്യരംഗത്തെ മികച്ച സംസ്ഥാനമായും ദാരിദ്ര്യം ഏറ്റവും കുറഞ്ഞ സംസ്ഥാനമായും കേരളം തെരഞ്ഞെടുക്കുപ്പെട്ടു. എല്ലാവർക്കും വീട്, ഭൂമി എന്നതാണ് സർക്കാരിന്‍റെ ലക്ഷ്യം.
പൂർണമായും 2022-ഓടെ ഇ ഗവേണൻസ് രീതിയിലേക്ക് മാറാനാണ് ലക്ഷ്യമിടുന്നത്. അഞ്ഞൂറോളം സർവീസുകൾ ഓൺലൈനാക്കും. പേയ്മെന്‍റ്, ഇ സൈൻ, ഡിജി ലോക്കർ എന്നിവ മിക്ക സേവനങ്ങളിലും വ്യാപിപ്പിക്കും.
കേന്ദ്രഫിനാൻസ് കമ്മീഷൻ വിഹിതം കുറഞ്ഞുവരുന്നതായി വിമർശിക്കുന്ന നയപ്രഖ്യാപനം, നികുതി വരുമാനവും ജിഎസ്ടി വിഹിതവും സാധാരണനിലയിലേക്ക് വരേണ്ടതുണ്ടെന്ന് നിരീക്ഷിച്ചു. കേന്ദ്രഫിനാൻസ് കമ്മീഷൻ വിഹിതം 3.8 ശതമാനത്തിൽ നിന്ന് 1.92% ആയി. നികുതി വരുമാനക്കുറവ് നികത്താനുള്ള വിഹിതവും കുറയുന്നു. ചെലവ് പല മടങ്ങ് കൂടിയിട്ടും വിഹിതം കൂട്ടിയിട്ടില്ല എന്നും സാമ്പത്തിക പ്രതിസന്ധികാലത്ത് സഹായിക്കാൻ കേന്ദ്രത്തിന് ബാധ്യതയുണ്ടെന്നും ഗവർണർ നയപ്രഖ്യാപനത്തിൽ വ്യക്തമാക്കി.
'കെ റയിൽ പരിസ്ഥിതിസൗഹൃദം'
കെ-റയിൽ പൂർണമായും പരിസ്ഥിതിസൗഹൃദമായ പദ്ധതിയാണെന്നും, കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്നും ഗവർണർ നയപ്രഖ്യാപനപ്രസംഗത്തിൽ പറഞ്ഞു. കേരളത്തിലെ പൊതുഗതാഗതമേഖലയിൽ വേഗത കൂടും. സൗകര്യം വർദ്ധിക്കും. പദ്ധതിക്ക് കേന്ദ്രാനുമതി പ്രതീക്ഷിക്കുന്നുവെന്നും ഗവർണർ വ്യക്തമാക്കി.
ഇന്നലെ നടന്നത് നാടകീയരംഗങ്ങൾ
ബിജെപി സംസ്ഥാനസമിതി അംഗം ഹരി എസ് കർത്തായെ ഗവർണറുടെ പിഎ ആയി നിയമിക്കാനുള്ള നീക്കങ്ങൾക്കിടെയാണ് വീണ്ടും രാജ്‍ഭവനും സർക്കാരും തമ്മിലുള്ള ഭിന്നത രൂക്ഷമായത്. ഹരി എസ് കർത്തായുടെ നിയമനത്തില്‍ വിയോജിപ്പ് രേഖപ്പെടുത്തിയായിരുന്നു നിയമനം സര്‍ക്കാര്‍ അംഗീകരിച്ചത്.
രാഷ്ട്രീയപ്പാർട്ടികളുമായി ഏതെങ്കിലും തരത്തിൽ ബന്ധമുള്ളവരെയോ സജീവമായി പ്രവർത്തിക്കുന്നവർക്കെതിരെയോ സാധാരണ പേഴ്സണൽ സ്റ്റാഫിലേക്ക് നിയമിക്കാറില്ല എന്ന് രേഖപ്പെടുത്തിയാണ് നിയമനഉത്തരവ് ഗവർണർക്ക് പൊതുഭരണസെക്രട്ടറി കൈമാറിയത്. എങ്കിലും ഗവർണർ നിലപാടിലുറച്ച് നിൽക്കുന്നതിനാൽ നിയമനം നൽകുന്നുവെന്നാണ് സർക്കാരിന് വേണ്ടി പൊതുഭരണ പ്രിൻസിപ്പൽ സെക്രട്ടറി കെ ആർ ജ്യോതിലാൽ രാജ്ഭവനെ അറിയിച്ചത്.
ഇങ്ങനെ ഒരു കത്ത് ലഭിച്ചത് ഗവർണറെ കുറച്ചൊന്നുമല്ല പ്രകോപിപ്പിച്ചത്. മന്ത്രിമാരുടെ പേഴ്സണല്‍ സ്റ്റാഫുകളില്‍ രാഷ്ട്രീയമായി നിയമിക്കുന്നവരുടെ പെന്‍ഷന്‍ ബാധ്യത സര്‍ക്കാര്‍ ഏറ്റെടുക്കുന്നത് എന്തിനാണെന്ന ചോദ്യത്തോടെ, ഗവർണർ നയപ്രഖ്യാപനത്തിൽ ഒപ്പിടില്ലെന്ന നിലപാടെടുത്തു.
ഒടുവിൽ നയപ്രഖ്യാപനപ്രസംഗത്തിന് തലേന്ന് മുഖ്യമന്ത്രിക്ക് നേരിട്ട് തന്നെ ഗവർണറെ അനുനയിപ്പിക്കാനെത്തേണ്ടി വന്നു. സമവായചർച്ചയ്ക്ക് എത്തിയ മുഖ്യമന്ത്രിയും ഗവർണറും ചർച്ചക്കിടെ ക്ഷുഭിതരായി. പേഴ്സണൽ സ്റ്റാഫ് നിയമനത്തെ കുറിച്ച് ഗവർണർ ഉന്നയിച്ച പ്രശ്നങ്ങള്‍ പരിശോധിക്കാമെന്ന് പറഞ്ഞിറങ്ങിയ മുഖ്യമന്ത്രി ഒടുവിൽ പൊതുഭരണ പ്രിൻസിപ്പൽ സെക്രട്ടറിയെ മാറ്റിയാണ് പ്രതിസന്ധി പരിഹരിച്ചത്.
നയപ്രഖ്യാപനത്തിൻെറ തലേന്ന് ഒരു അനുരഞ്ജനത്തിന് ഒരു മുഖ്യമന്ത്രി രാജ്ഭവനിലെത്തുന്നത് ഇതാദ്യമാണ്. ഉച്ചയ്ക്ക് ഒരു മണിയോടെ രാജ്ഭവനിലെത്തിയ മുഖ്യമന്ത്രിയും ഗവർണറുമായുള്ള കൂടിക്കാഴ്ച അരമണിക്കൂർ നീണ്ടു. ഗവർണർ ഭരണഘടനാ ബാധ്യത നിർവ്വഹിക്കണമെന്ന നിലപാടാണ് മുഖ്യമന്ത്രി തുടക്കം മുതൽ സ്വീകരിച്ചത്.
അഡീഷണൽ പിഎയ്ക്കുള്ള നിയമനം അംഗീകരിച്ച ശേഷം തന്‍റെ ഓഫീസിന് സർക്കാർ നൽകിയ കത്ത് പരസ്യപ്പെടുത്തിയത് വ്യക്തിപരമായി അവഹേളനമാണെന്ന ഗവർണർ തുറന്നടിച്ചു. നിയമനത്തിൻെറ വഴികള്‍ എണ്ണിപ്പറയുന്നതിനിടെ മന്ത്രിമാരുടെ പേഴ്സണൽ സ്റ്റാഫിലേക്ക് ഗവർണർ കടന്നു. പാർട്ടി കേഡർമാരെ വളർത്താൻ വേണ്ടിയാണ് മാനദണ്ഡങ്ങളില്ലാതെയുള്ള പേഴ്സണൽ സ്റ്റാഫ് നിയമനവും പെൻഷനുമെന്ന് ഗവർണർ പറഞ്ഞു.
പേഴ്സണൽ സ്റ്റാഫ് നിയമനങ്ങളിൽ ചർച്ച നടത്താമെന്നായി മുഖ്യമന്ത്രി. ചർച്ചയല്ല തീരുമാനം വേണമെന്ന് ഗവർണർ നിലപാടെടുത്തു. ഭരണഘടന ബാധ്യതയും ഇതുമായി കൂട്ടിക്കുഴക്കരുതെന്ന മുഖ്യമന്ത്രിയും നിലപാടെടുത്തോടെ ശബ്ദമുയർന്നു. ഒടുവിൽ പേഴ്സണൽ സ്റ്റാഫ് വിഷയം പരിശോധിക്കാമെന്ന് പറഞ്ഞ് മുഖ്യമന്ത്രിയിറങ്ങി.
രാജ്ഭവനിലും എകെജി സെൻറിലും തിരക്കിട്ട ചർച്ചകള്‍. വീണ്ടും കത്തയക്കാമെന്ന് മന്ത്രിമാർ അഭിപ്രായം പറഞ്ഞുവെങ്കിലും ഗവർണർ അംഗീകരിക്കാനിടയില്ലെന്നായിരുന്നു മുഖ്യമന്ത്രിയുടെ നിലപാട്. ഒടുവിൽ ഗവർണറുടെ ഓഫീസിന് കത്തയച്ച പൊതുഭരണ സെക്രട്ടറിയെ മാറ്റി ഇക്കാര്യം രാജ്ഭവനെ അറിയിച്ച് പ്രശ്നം തണുപ്പിക്കാൻ സർക്കാരിന് കഴിഞ്ഞു.
നയപ്രഖ്യാപന പ്രസംഗത്തിൽ ഒപ്പിടാതിരുന്നാലുള്ള ഭരണഘടന പ്രശ്നങ്ങളെ കുറിച്ച് രാജ്ഭവനും നിയമവിദഗ്ധരുമായി ആലോചിച്ചിരുന്നു. ഗവർണർക്ക് മാറി നിൽക്കാവില്ലെന്നുള്ള നിയമോപദേശമായിരുന്നു ലഭിച്ചത്. ഭരണബാധ്യത നിർവ്വഹിക്കുന്നതിനു പകരം അതിലേക്ക് അനാവശ്യ ചർച്ചകള്‍ ഗവർണർ വലിച്ചിഴയ്ക്കുകയായിരുന്നുവെന്നാണ് നിയമവിദഗ്ദരുടെ അഭിപ്രായം.