School Opening : വീണ്ടും ക്ലാസിലേക്ക്; തിരക്കേറിയ ഷെഡ്യൂളിൽ അധ്യാപകരും കുട്ടികളും

വീണ്ടും ക്ലാസിലേക്ക്, തിരക്കേറിയ ഷെഡ്യൂളിൽ അധ്യാപകരും കുട്ടികളും. 
 
23 മാസങ്ങൾക്ക് ശേഷം സംസ്ഥാനത്തെ വിദ്യാലയങ്ങൾ സാധാരണ നിലയിലേക്ക്. 47 ലക്ഷം കുട്ടികളാണ് ഇന്ന് ക്ലാസ് മുറികളിലേക്കും പഴയ കൂട്ടുകാർക്ക് അടുത്തേക്കുമായി തിരികെ എത്തിയത്. യൂണിഫോമും ഹാജരും നിലവിൽ നിർബന്ധമാക്കിയിട്ടില്ല. അധ്യയനം പഴയ പടിയായെങ്കിലും ഓൺലൈൻ ക്ലാസുകൾ തുടരുമെന്നാണ് വിദ്യാഭ്യാസവകുപ്പ് അറിയിച്ചിട്ടുള്ളത്.

കൊവിഡ് വ്യാപനം നിയന്ത്രണവിധേയമായതോടെയാണ് സംസ്ഥാനത്തെ സ്കൂളുകളിൽ പൂർണ തോതിൽ ക്ലാസുകൾ തുടങ്ങിയത്. സ്കൂളുകൾ പൂർണതോതിൽ പ്രവർത്തനം തുടങ്ങുന്നതിന്റെ ആവേശത്തിലാണ് വിദ്യാർത്ഥികൾ. സംസ്ഥാനത്തെ ഭൂരിപക്ഷം കുട്ടികളും ഇന്ന് ക്ലാസുകളിലെത്തിയെന്ന് വിദ്യാഭ്യാസമന്ത്രി വി.ശിവൻകുട്ടി അറിയിച്ചു. ഇന്ന് വരാത്ത കുട്ടികളും രണ്ട് ദിവസത്തിനുള്ളിൽ വരുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും സ്‌കൂൾ തുറന്നതിൽ മുഴുവൻ കുട്ടികളും സന്തോഷത്തിലാണെന്നും അദ്ദേഹം പറഞ്ഞു. 
 
First Published Feb 21, 2022, 2:19 PM IST | Last Updated Feb 21, 2022, 3:33 PM IST