Kochi Drowning Case: കുഞ്ഞിനെ മുക്കിക്കൊന്ന സംഭവം: മുത്തശ്ശിക്കും കുട്ടിയുടെ അച്ഛനുമെതിരെ കേസ്

കുഞ്ഞിന്റെ സംരക്ഷണത്തിൽ വീഴ്ച വരുത്തിയതിനാണ് കേസ് 

First Published Mar 12, 2022, 10:27 AM IST | Last Updated Mar 12, 2022, 10:37 AM IST

കൊച്ചിയിലെ ഒന്നരവയസുകാരിയെ ബക്കറ്റിലെ വെള്ളത്തിൽ മുക്കി കൊലപ്പെടുത്തിയ സംഭവത്തിൽ കുട്ടിയുടെ അച്ഛന്‍ സജീവനെതിരെയും, മുത്തശ്ശി സിപ്സിക്കെതിരെയും പൊലീസ് കേസെടുത്തു. കുട്ടിയുടെ സംരക്ഷണത്തിൽ വീഴ്ച വരുത്തിയതിനാണ് ഇരുവര്‍ക്കുമെതിരെ ബാലനീതി വകുപ്പ് പ്രകാരം കേസെടുത്തത്. ഇവരുടെ അറസ്റ്റ് ഉടനുണ്ടാകുമെന്ന് പൊലീസ് വ്യക്തമാക്കി.