Justice Devan Ramachadran : നിയമവിരുദ്ധമായി കൊടി തോരണങ്ങൾ സ്‌ഥാപിച്ചാൽ നടപടിയെന്ന് ഹൈക്കോടതി
പാതയോരത്ത് കൊടിതോരണങ്ങൾ സ്‌ഥാപിക്കുന്നത് ആരാണെന്നത് ഹൈക്കോടതിക്ക് വിഷയമല്ലെന്ന് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ
പാതയോരങ്ങളിലെ കൊടിതോരണങ്ങള്‍ (flex boards) സംബന്ധിച്ച് കൊച്ചി കോർപ്പറേഷനെതിരെ (Cochin Corporation) രൂക്ഷവിമർശനവുമായി ഹൈക്കോടതി (High Court) ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ. നിയമവിരുദ്ധമായി കൊടികള്‍ സ്ഥാപിച്ചത് ആരാണ് എന്നത് ഹൈക്കോടതിക്ക് വിഷയമല്ലെന്നും,കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും കോടതി പറഞ്ഞു.