Russia Ukraine Crisis : പ്രതികരിച്ച് ഇന്ത്യയിലെ യുക്രൈൻ അംബാസിഡർ

യുക്രൈൻ പ്രശ്നത്തിൽ (Ukraine) പ്രധാനമന്ത്രി നരേന്ദ്രമോദി (Narendra Modi)  ശക്തമായി പ്രതികരിക്കണമെന്ന് ഇന്ത്യയിലെ യുക്രൈൻ  അംബാസിഡർ (ukraine ambassador). ഇന്ത്യക്കാരുടെ സുരക്ഷാ ഉക്രൈന്റെ ചുമതലയാണെന്നും അദ്ദേഹം പറഞ്ഞു. 
അതേസമയം യുദ്ധമുഖത്തുള്ള യുക്രൈനിൽ നിന്ന് ഇന്ത്യൻ വിദ്യാർത്ഥികൾ (Indian Students) അടക്കമുള്ളവരെ തിരിച്ചുകൊണ്ടുവരാൻ നീക്കം ഊർജിതമാക്കി ഇന്ത്യ. യുക്രൈനിൽ നിന്ന് വ്യോമമാർഗമുള്ള ഒഴിപ്പിക്കൽ മുടങ്ങിയതിനാൽ കരമാർഗം തൊട്ടടുത്തുള്ള രാജ്യങ്ങളിലേക്ക് എത്തിച്ച് അവിടെ നിന്ന് വ്യോമമാർഗം ഇന്ത്യയിലേക്ക് കൊണ്ടുവരാനാണ് ഇന്ത്യൻ എംബസി ആലോചിക്കുന്നത്. 
ഇന്ത്യൻ പൗരൻമാർക്ക് തിരികെ വരണമെങ്കിൽ പടിഞ്ഞാറൻ യുക്രൈനിലേക്ക് വരേണ്ടി വരും. എല്ലാ പൗരൻമാരോടും പാസ്പോർട്ട് നിർബന്ധമായും കയ്യിൽ കരുതണമെന്നാണ് നിർദേശം നൽകിയിരിക്കുന്നത്. എംബസിയുടെ ട്വിറ്റർ, ഫേസ്ബുക്ക് അടക്കമുള്ള എല്ലാ സാമൂഹ്യമാധ്യമങ്ങളും തുടർച്ചയായി നിരീക്ഷിക്കണമെന്നാണ് നിർദേശം. 
കിഴക്കൻ യുക്രൈന്‍റെ അതിർത്തിമേഖലകളിൽ റഷ്യൻ സൈനികവ്യൂഹങ്ങളുണ്ട്. പല നഗരങ്ങളിലും കനത്ത ആക്രമണമാണ് നടക്കുന്നത്. അതിനാൽ കിഴക്കിൽ നിന്ന് പരമാവധി മാറി, പടിഞ്ഞാറൻ അതിർത്തിയിലുള്ള പോളണ്ട്, സ്ലൊവാക്യ, ഹംഗറി, റൊമാനിയ എന്നീ രാജ്യങ്ങളുടെ അതിർത്തിയിലേക്ക് എത്താനാണ് വിദേശകാര്യമന്ത്രാലയവും എംബസിയും ആവശ്യപ്പെടാൻ സാധ്യത. 
റോഡ് മാർഗം അതിർത്തി കടന്ന് ഈ രാജ്യങ്ങളിലേക്ക് എത്തിച്ചാൽ ഇവിടെ നിന്ന് ഇന്ത്യയിലേക്ക് പൗരൻമാരെ കൊണ്ടുവരാം. യുക്രൈൻ പടിഞ്ഞാറൻ അതിർത്തിയിലെ മിക്ക രാജ്യങ്ങളുമായും ഇന്ത്യയ്ക്ക് മികച്ച നയതന്ത്രബന്ധമുണ്ട്. അതിനാൽ അവിടെ നിന്ന് ഇന്ത്യക്കാരെ കൊണ്ടുവരാൻ ബുദ്ധിമുട്ടുണ്ടാകില്ല എന്നാണ് വിദേശകാര്യമന്ത്രാലയം കണക്കുകൂട്ടുന്നത്.  

First Published Feb 24, 2022, 4:36 PM IST | Last Updated Feb 24, 2022, 5:37 PM IST