West Bengal : പശ്ചിമബംഗാളിലെ സം‌ഘർഷ സ്ഥലത്ത് എത്തിയ ഇടതുസംഘത്തെ തടഞ്ഞ് പൊലീസ്

തടഞ്ഞത് സിപിഎം പിബി അംഗം ബിമൻ ബസു അടക്കമുള്ളവരെ
 

Web Team  | Updated: Mar 23, 2022, 3:04 PM IST

പശ്ചിമ ബംഗാളിലെ സംഘർഷ സ്‌ഥലത്തെത്തിയ ഇടതുസംഘത്തെ ബംഗാൾ പൊലീസ് തടഞ്ഞു. സിപിഎം പോളിറ്റ് ബ്യുറോ അംഗം ബിമൻ ബസു ഉൾപ്പെടെയുള്ളവരെയാണ് പൊലീസ് തടഞ്ഞത്. തീവച്ച വീടുകളുള്ള പ്രദേശം സന്ദർശിക്കാൻ അനുവദിക്കില്ലെന്നായിരുന്നു പൊലീസ് നിലപാട്. ഇന്ന് വൈകുന്നേരത്തോടെ ബിജെപി സംഘവും സംഘർഷം നടന്ന പ്രദേശം സന്ദർശിക്കാനിരിക്കുകയാണ്.